സൈലന്റായി ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് ഹോണ്ട! റേഞ്ചും ഫീച്ചറുകളും അറിയാം...

ഹോണ്ട നിശബ്ദമായി പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു. സംഗതി ഇന്ത്യയിലല്ല അങ്ങ് യൂറോപ്പിലാണ്. ഹോണ്ടയുടെ 'ഫണ്‍' വിഭാഗത്തിലെ ആദ്യത്തെ ഫിക്‌സഡ്-ബാറ്ററി ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ ഹോണ്ട WN7 (Honda WN7) മിലാനില്‍ നടന്ന EICMA 2024-ല്‍ കമ്പനി അവതരിപ്പിച്ച ഇവി ഫണ്‍ കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പാണ്. മികച്ച പ്രകടനവും സുസ്ഥിര മൊബിലിറ്റി സെല്യൂഷനും ആഗ്രഹിക്കുന്ന റൈഡര്‍മാര്‍ക്കായാണ് ഹോണ്ട WN7 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്്. ആദ്യത്തെ ഇലക്ട്രിക് നേക്കഡ് മോട്ടോര്‍സൈക്കിളായ ഹോണ്ട WN7 ഉപയോഗിച്ച് ഹോണ്ട യൂറോപ്യന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ പ്രവേശിച്ചു.

2040-കളോടെ ഹോണ്ട അതിന്റെ എല്ലാ മോട്ടോര്‍സൈക്കിളുകളും കാര്‍ബണ്‍-ന്യൂട്രല്‍ ആക്കാനുള്ള ശ്രമത്തിലാണ്. ഈ സാഹചര്യത്തില്‍ കമ്പനിയുടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി തന്ത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഇത്. ഡിസൈനിന്റെ കാര്യത്തില്‍ ഇതിന്റെ ഇവി ഐഡന്റിറ്റി എടുത്തുകാണിക്കുന്ന ഒരു മെലിഞ്ഞതും ഫ്യൂച്ചറിസ്റ്റിക്കുമായ രൂപകല്‍പ്പനയാണ് ഇതിനുള്ളത്. മുന്നില്‍, ഡ്യുവല്‍ പോഡ് എല്‍ഇഡി ഹെഡ്ലൈറ്റ് സജ്ജീകരണവും ഹൊറിസോണ്ടല്‍ ഡിആര്‍എല്ലുമുണ്ട്.

honda wn7 unveiled in europe

മുന്നില്‍ ഡ്യുവല്‍-ഡിസ്‌ക് ബ്രേക്ക് സജ്ജീകരണവും ഇതിന് ലഭിക്കുന്നു. ഫ്രണ്ട് യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോ-ഷോക്കും സസ്‌പെന്‍ഷന്‍ ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നു. സിംഗിള്‍-സൈഡഡ് സ്വിംഗാര്‍ം അതിന്റെ സ്‌പോര്‍ട്ടി ഡിസൈന്‍ ഭാഷയെ കൂടുതല്‍ ഊന്നിപ്പറയുന്നു.
ഹോണ്ട റോഡ്സിങ്ക് വഴി കണക്റ്റിവിറ്റിയുള്ള 5 ഇഞ്ച് TFT സ്‌ക്രീന്‍ റൈഡര്‍മാര്‍ക്ക് ആസ്വദിക്കം.

ഇത് നാവിഗേഷന്‍, കോള്‍, നോട്ടിഫിക്കേഷന്‍ തുടങ്ങി വിവിധ സ്മാര്‍ട്‌ഫോണ്‍ കണക്റ്റിവിറ്റി ഫീച്ചറുകള്‍ പ്രാപ്തമാക്കുന്നു. ശക്തമായ ടോര്‍ക്കിനൊപ്പം, WN7 ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ സാധാരണമായ ശാന്തവും സുഗമവുമായ യാത്രയും വാഗ്ദാനം ചെയ്ത് മൊത്തത്തിലുള്ള റൈഡിംഗ് അനുഭവം മെച്ചപ്പെടുത്തുന്നു.ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്ററിലധികം (83 മൈല്‍) റൈഡിംഗ് റേഞ്ച് ഇതിനുണ്ട്.

ഇതിന്റെ ഫിക്‌സഡ് ലിഥിയം-അയണ്‍ ബാറ്ററി CCS2 ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. ഇത് വെറും 30 മിനിറ്റിനുള്ളില്‍ ബാറ്ററി 20% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്നു. ഹോം ചാര്‍ജിംഗ് സജ്ജീകരണം ഉപ യോഗിച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്നു.

ഔട്ട്പുട്ടിന്റെ കാര്യത്തില്‍ ഹോണ്ട WN7 ന്റെ പ്രകടനം 600 സിസി ഇന്റേണല്‍ കംബസ്റ്റണ്‍ എഞ്ചിന്‍ (ICE) മോട്ടോര്‍സൈക്കിളിനോട് താരതമ്യപ്പെടുത്താവുന്നതാണെന്നും ടോര്‍ക്കിന്റെ കാര്യത്തില്‍ 1000 സിസി ICE മോട്ടോര്‍സൈക്കിളുകളുമായി മത്സരിക്കുന്നതായും ഹോണ്ട പറയുന്നു. എന്നിരുന്നാലും, കൃത്യമായ പവര്‍, ടോര്‍ക്ക് കണക്കുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

WN7 എന്ന പേര് അതിന്റെ വികസനത്തെ പ്രതിഫലിപ്പിക്കുന്നു. 'W' എന്നത് 'Be the Wind' എന്ന ഡെവലപ്‌മെന്റ് കണ്‍സെപ്റ്റില്‍ 'N' എന്നാല്‍ 'Naked' എന്നതിനെയും പ്രതിഫലിക്കുന്നു. '7' എന്നത് ഔട്ട്പുട്ട് ക്ലാസിനെ പ്രതിനിധീകരിക്കുന്നു. പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളിംഗിനെ കാര്‍ബണ്‍-ന്യൂട്രല്‍ ഭാവി എന്ന ദര്‍ശനവുമായി സംയോജിപ്പിക്കാനുള്ള ഹോണ്ടയുടെ ശ്രമങ്ങളുമായി WN7 യോജിക്കുന്നു.

കമ്പനിയുടെ ആഗോള ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപുലീകരണ തന്ത്രത്തിന്റെ തുടക്കമായി ഹോണ്ട ഇതിനെ കാണുന്നു. കമ്മ്യൂട്ടര്‍ മോഡലുകള്‍ മുതല്‍ പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളുകള്‍ വരെയുള്ള മുഴുവന്‍ മോഡലുകളും തങ്ങളുടെ ഇലക്ട്രിക് റോഡ്മാപ്പില്‍ ഉള്‍പ്പെടുത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എന്ന് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന കാര്യം ഹോണ്ട വെളിപ്പെടുത്തിയിട്ടില്ല.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, September 17, 2025, 15:23 [IST]
English summary
Honda wn7 electric motorcycle unveiled in europe promising 130 km range details inside
കൂടുതല്‍... #honda motorcycle #new launches #electric vehicles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X