ഒരു ഫുൾ മന്തിയുടെ കാശേയുളളു സർവീസിങ്ങിന്; ഇത് വായിച്ചാൽ ഇവി സ്കൂട്ടർ വാങ്ങി പോകും
ഇന്നത്തെ കാലത്ത് ജനങ്ങളുടെ നടുവൊടിച്ചു കൊണ്ടിരിക്കുന്ന ഇന്ധന വില കാരണം എല്ലാവരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുകയാണ്. പക്ഷേ എല്ലാവരും ചിന്തിക്കുന്ന ഒരു കാര്യം എന്താണെന്ന് വച്ചാൽ ഇലക്ട്രിക് വാഹനങ്ങളുടെ സർവീസിനെ കുറിച്ചായിരിക്കും. കാറുകളേക്കാൾ കൂടുതലായി രാജ്യത്ത് ഇലക്ട്രിക് സ്കൂട്ടറുകളുണ്ട്. സ്കൂട്ടറുകളുടെ റെഗുലർ സർവീസിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ പെട്രോൾ വാഹനങ്ങളിലേതുപോലെ ഓയിൽ ചേഞ്ച്, ഫിൽറ്റർ, ക്ലച്ച് മുതലായ ഘടകങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ സർവീസ് ചെലവ് വളരെ കുറവായിരിക്കും. ഏകദേശം 300 മുതൽ 800 രൂപ വരെയേ വരു.
ഇലക്ട്രിക സ്കൂട്ടറിനെ സംബന്ധിച്ച് ഹൃദയമെന്നാൽ അത് ബാറ്ററിയാണ്. ലിഥിയം-അയൺ ബാറ്ററികൾക്ക് സാധാരണയായി 3 മുതൽ 5 വർഷം വരെ ആയുസുണ്ട്. ബാറ്ററി മാറ്റേണ്ടി വന്നാൽ പോലും 25,000 മുതൽ 45,000 വരെ ചിലവ് വന്നേക്കാം. നന്നായി പരിപാലിക്കുകയും കൃത്യമായി ചാർജ് ചെയ്യുകയും ചെയ്താൽ ബാറ്ററിയുടെ ആയുസ്സ് കൂടാൻ സഹായകരമാകും.

മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ ഇലക്ട്രിക് സ്കൂട്ടറുകൾ സ്മാർട്ട് ഫീച്ചറുകൾ കൊണ്ട് സമ്പന്നമാണ്. ആപ്പ് കണക്റ്റിവിറ്റി, GPS, OTA അപ്‌ഡേറ്റ് തുടങ്ങിയവയ്ക്കെല്ലാം കൂടി ഒരു 300 രൂപ വരെ ചിലവ് വന്നേക്കാം.ബ്രേക്ക്,ടയർ,സസ്പെൻഷൻ പരിശോധിക്കുന്നതൊക്കെ സാധാരണമാണല്ലോ. സാധാരണയായി ഒരു ഇലക്ട്രിക് സ്കൂട്ടറിന്റെ വാർഷിക സർവീസ് ചെലവ് ₹1,000 മുതൽ ₹2,500 വരെ മാത്രമേ വരൂ. ഇത് പെട്രോൾ സ്കൂട്ടറുകളേക്കാൾ 60 മുതൽ 70 ശതമാനം വരെ കുറവാണ്.
തീവ്രമായ താപനിലയിൽ ചാർജ് ചെയ്യുന്നത് ഒഴിവാക്കണം എന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ് എക്‌സ്ട്രീം ടെംപ്രേച്ചർ നിങ്ങളുടെ വാഹനത്തിന്റെ ബാറ്ററി പായ്ക്കിനെ ദോഷകരമായി ബാധിക്കുകയും ആയുസ് കുറയ്ക്കുകയും ചെയ്യുന്നുവെന്നതിനാലാണ് ഇത്തരം സാഹചര്യങ്ങളിൽ ചാർജ് ചെയ്യരുതെന്ന് നിർദേശിക്കുന്നത്. അതിനാൽ, തീവ്രമായ താപനിലയുള്ള സമയങ്ങളിൽ ഇവി ചാർജിംഗ് ഒഴിവാക്കുന്നതാണ് നല്ലത്. നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ഇവി ചാർജ് ചെയ്യുന്ന നടപടിയും ഒഴിവാക്കുക, വേനൽ ചൂട് ചാർജിംഗ് സിസ്റ്റത്തെയും ബാറ്ററി പായ്ക്കിനെയും ബാധിക്കും.

ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററി ഓവർ ചാർജ് ചെയ്യരുത്. സ്‌മാർട്ട്‌ഫോണോ ഇലക്‌ട്രിക് വാഹനമോ ആകട്ടെ, ഏത് ബാറ്ററിക്കും അമിതമായി ചാർജ് ചെയ്യുന്നത് ദോഷകരമാണ്. ഓവറായി ചാർജ് ചെയ്യുന്നത് ബാറ്ററിക്ക് കേടുപാടുകൾ വരുത്തുകയും അതിന്റെ ആയുസ് ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ഒട്ടുമിക്ക ആധുനിക ഇലക്ട്രിക് വാഹനങ്ങളിലും ഓവർ ചാർജിംഗ് തടയാൻ ഒരു ബിൽറ്റ്-ഇൻ മെക്കാനിസത്തോടെയാണ് വരുന്നത്. ആയതിനാൽ വാഹനത്തിന്റെ ചാർജിംഗ് പ്രക്രിയ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
ഇവി ചാർജ് ചെയ്യുമ്പോൾ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലായ്‌പ്പോഴും സർട്ടിഫൈഡ് ചാർജറും സർട്ടിഫൈഡ് ചാർജിംഗ് സ്റ്റേഷനും ഉപയോഗിക്കണം. സർട്ടിഫൈഡ് ചാർജിംഗ് സ്‌റ്റേഷനുകളും അവയുടെ ചാർജറുകളും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് വരുന്നത്. ഇവികൾക്ക് പ്രശ്‌നമുണ്ടാക്കുന്ന ഓവർ ചാർജിംഗ്, ഓവർ ഹീറ്റിംഗ് തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങൾ തടയാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ആയതിനാൽ ഏതെങ്കിലും ചാർജറിലോ ചാർജിംഗ് സ്റ്റേഷനുകളോ തെരഞ്ഞെടുക്കുന്നതിനു പകരം വിശ്വാസയോഗ്യമായതും കമ്പനി നിഷ്കർഷിക്കുന്നതുമായ ചാർജറും ചാർജിംഗ് സ്റ്റേഷനുകളും വേണം ഉപയോഗിക്കാൻ.
കെഎസ്ഇബിയുടെ ചാർജിങ്ങ് സ്റ്റേഷനുകളിൽ യൂണിറ്റ് നിരക്ക് കണക്കാക്കുന്നത് രണ്ട് രീതിയിലാണ്. അതായത് രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് സോളാർ ഹവേഴ്സ്, 4 മണി മുതൽ അടുത്ത ദിവസം രാവിലെ 9 മണി വരെ നോൺ സോളാർ ഹവേഴ്സാണ്. ഇതിൽ രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയങ്ങളിൽ AC ചാർജിങ്ങ് അതായത് സ്ലോ ചാർജറിൻ്റെ നിരക്ക് എന്നത് 8.50 രൂപയും 18 ശതമാനം ജിഎസ്ടിയുമാണ്. എന്നാൽ വൈകിട്ട് 4 മണിക്ക് ശേഷമുള്ള ചാർജിങ്ങിന് യൂണിറ്റിന് 14.23 രൂപയും 18 ശതമാനം ജിഎസ്ടിയുമാണ് ഈടാക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








