പെഡല്‍ ചവിട്ടാതെ 40KM ഓടിക്കാം! സ്‌കൂട്ടറുകളുടെ സവിശേഷതകളുമായി ആദ്യ സ്മാര്‍ട് ഇ-സൈക്കിള്‍ വിപണിയില്‍
ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം അനുദിനം വര്‍ധിച്ചുവരികയാണ്. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി രാജ്യത്തെ നമ്പര്‍ 1 ഇലക്ട്രിക് സൈക്കിള്‍ ബ്രാന്‍ഡായ ഇമോട്ടോറാഡ് (EMotorad), തങ്ങളുടെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലായ 'ടി-റെക്‌സ് സ്മാര്‍ട്ട്' (T-Rex Smart) വിപണിയിലെത്തിച്ചു.ദൈനംദിന യാത്രകള്‍ കൂടുതല്‍ എളുപ്പവും, മികവുറ്റതുമാക്കാന്‍ രൂപകല്‍പ്പന ചെയ്ത ഈ ഇ-സൈക്കിള്‍, ബ്ലൂടൂത്ത് (Bluetooth), ജിപിഎസ് (GPS) കണക്റ്റിവിറ്റിയോടെ വരുന്ന രാജ്യത്തെ ആദ്യത്തെ മോഡലാണ്. വേഗതയും, ഒപ്പം ഉയര്‍ന്ന സുരക്ഷയും ഒരുപോലെ ആഗ്രഹിക്കുന്നവര്‍ക്കായിട്ടാണ് ടി-റെക്‌സ് സ്മാര്‍ട്ട് വികസിപ്പിച്ചിരിക്കുന്നത്. ഇമോട്ടോറാഡ് ടി-റെക്‌സ് സ്മാര്‍ട്ട് രണ്ട് വ്യത്യസ്ത വേരിയന്റുകളില്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാനാകും.
ബ്ലൂടൂത്ത് കണക്റ്റിവിറ്റി മാത്രമുള്ള ആദ്യ വേരിയന്റിന് 37,999 രൂപയാണ് വില. എന്നാല്‍, ബ്ലൂടൂത്തും ജിപിഎസും ഉള്‍ക്കൊള്ളുന്ന രണ്ടാമത്തെ വേരിയന്റ് 45,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇമോട്ടോറാഡ് വികസിപ്പിച്ച 'അമിഗോ നെക്സ്റ്റ്' (AMIIGO NXT) ആപ്പുമായി തടസമില്ലാതെ ഇന്റഗ്രേറ്റ് ചെയ്യാനാകും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഒരു സ്മാര്‍ട്ട് ഇ-സൈക്കിള്‍ ഇക്കോസിസ്റ്റം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആപ്പ് ഒരുക്കിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ്, ആപ്പിള്‍ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ലഭ്യമായ അമിഗോ നെക്സ്റ്റ് ആപ്പ് ട്രിപ്പ് ഹിസ്റ്ററി പരിശോധിക്കാനും, ട്രിപ്പുകള്‍ തത്സമയം നിരീക്ഷിക്കാനും, സൈക്കിളിന്റെ പ്രകടനം വിലയിരുത്താനും ഉപയോക്താക്കളെ സഹായിക്കുന്നു. ജിയോഫെന്‍സ് സംവിധാനം യാത്രികര്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ച സുരക്ഷിത പാതകള്‍ തിരഞ്ഞെടുക്കാന്‍ അനുവദിക്കുന്നു. ചൈല്‍ഡ് ലോക്ക് ഫീച്ചര്‍ ത്രോട്ടില്‍ സ്പീഡ് നിയന്ത്രിച്ച് കുട്ടികള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്നു. ഇത് രക്ഷിതാക്കള്‍ക്ക് വലിയ ആശ്വാസം നല്‍കും.
ആന്റി തെഫ്റ്റ് അലാം, റിമോട്ട് ഇമ്മൊബിലൈസര്‍, അടിയന്തര SOS കോള്‍ സൗകര്യം, വിശദമായ ട്രിപ്പ് ഹിസ്റ്ററി റെക്കോര്‍ഡ്, ഇ-സൈക്കിള്‍ ഉപയോക്താക്കളുടെ കമ്മ്യൂണിറ്റി രൂപീകരണം തുടങ്ങിയ മോണിറ്ററിംഗ് ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇമോട്ടോറാഡിന്റെ കരുത്തുറ്റ ഡിസൈന്‍ വൈദഗ്ധ്യം ടി-റെക്‌സ് സ്മാര്‍ട്ടില്‍ പ്രകടമാണ്. ഉയര്‍ന്ന നിലവാരമുള്ള ടെന്‍സൈല്‍ സ്റ്റീല്‍ കൊണ്ടുള്ള ഹാര്‍ഡ്ടെയില്‍ എംടിബി (MTB) ഫ്രെയിം ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യവും, ദീര്‍ഘദൂര യാത്രകള്‍ക്ക് മികച്ച കംഫര്‍ട്ടും നല്‍കുന്നു.
29' × 2.4' വലുപ്പമുള്ള പഞ്ചര്‍ലെസ് നൈലോണ്‍ ടയറുകള്‍, 100 മില്ലിമീറ്റര്‍ ഫ്രണ്ട് ഫോര്‍ക്ക് എന്നിവ റോഡിലെ തടസങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നു. ഓട്ടോ കട്ട്-ഓഫ് ഫീച്ചറുള്ള മെക്കാനിക്കല്‍ ഡിസ്‌ക് ബ്രേക്കുകള്‍ സ്‌റ്റോപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നു. ടി-റെക്‌സ് സ്മാര്‍ട്ടിന് റിയര്‍ വീല്‍ മൗണ്ടഡ് 36V, 250W മോട്ടോറാണ് കരുത്ത് പകരുന്നത്.
36V, 10.2Ah ലിഥിയം-അയണ്‍ ബാറ്ററിയില്‍ നിന്ന് പവര്‍ എടുക്കുന്നു. പെഡല്‍ അസിസ്റ്റോടെ 50 കിലോമീറ്റര്‍ വരെയും, ത്രോട്ടില്‍ മാത്രം ഉപയോഗിച്ച് 40 കിലോമീറ്റര്‍ വരെയും ഒറ്റ ചാര്‍ജില്‍ സഞ്ചരിക്കാനാകും. ഹാന്‍ഡില്‍ബാറിലെ ക്ലസ്റ്റര്‍ C5 ഡിജിറ്റല്‍ ഡിസ്പ്ലേ, ഷിമാനോ TY300 7-സ്പീഡ് ഡ്രൈവ് ട്രെയിന്‍, 5 പെഡല്‍ അസിസ്റ്റ് ലെവലുകള്‍ എന്നിവ യാത്ര സുഗമവും കാര്യക്ഷമവുമാക്കുന്നു. ഇത് വേഗതയും നിയന്ത്രണവും ഉറപ്പാക്കി മികച്ച യാത്രാനുഭവം നല്‍കുന്നു.
ഫുള്‍-മെറ്റല്‍ മഡ്ഗാര്‍ഡുകള്‍, റിയര്‍-വ്യൂ മിററുകള്‍, മൊബൈല്‍ ഫോണ്‍ ഹോള്‍ഡര്‍, കാരിയര്‍, ഹോണോടുകൂടിയ ഹെഡ്ലൈറ്റ്, പിന്നിലെ സ്റ്റോറേജ് ബോക്‌സ്, എക്‌സ്‌കേപ്പ് ലോക്ക്‌സേഫ് സിസ്റ്റം എന്നിങ്ങനെ ദൈനംദിന ഉപയോഗത്തിനുള്ള നിരവധി അവശ്യ ഫീച്ചറുകള്‍ ഈ ഇ-സൈക്കിളില്‍ ലഭ്യമാണ്. ഈ ഉല്‍പ്പന്നത്തിലൂടെ ഇമോട്ടോറാഡ് ടെക്‌നോളജി കൂടുതല്‍ വ്യക്തിഗതവും, ബുദ്ധിപരവും, സുരക്ഷിതവുമാക്കി മാറ്റുന്നു. കുട്ടികളുടെ അധിക സുരക്ഷ ഉറപ്പാക്കുന്നതില്‍ ഒരു നിര്‍ണായക ചുവടുവെപ്പാണ് ടി-റെക്‌സ് സ്മാര്‍ട്ട് നടത്തുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








