ജാവ, യെസ്ഡി ബൈക്കുകള്‍ ഇനി ₹2 ലക്ഷത്തില്‍ താഴെ വിലയില്‍ കിട്ടും! ഇനിയെങ്കിലും ബുള്ളറ്റ് മാറ്റിപ്പിടിച്ചാലോ?

മഹീന്ദ്രയുടെ കീഴിലുള്ള ക്ലാസിക് ലെജന്‍ഡ്സ് ഐതിഹാസ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളായ ജാവ , യെസ്ഡി എന്നിവ പുനരുജ്ജീവിപ്പിച്ചിരുന്നു. ജാവയുടെയും യെസ്ഡിയുടെയും പഴകാല പടക്കുതിരകളുടെ ക്ലാസിക് ലുക്കിനൊപ്പം മോഡേണ്‍ ടെക്‌നോളജിയും സജ്ജീകരിച്ചാണ് ഹൈ-ഫാഷന്‍ റെട്രോ മെഷീനുകളായി കമ്പനി വിപണിയില്‍ എത്തിക്കുന്നത്. അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ ചരക്ക് സേവന നികുതിയില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ കാരണം ജാവ യെസഡി മോട്ടോര്‍സൈക്കിളുകള്‍ കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ ലഭിക്കാന്‍ പോകുകയാണ്. കമ്പനി ഇപ്പോള്‍ മിക്ക മോഡലുകളുടെയും വില കുറച്ചിട്ടുണ്ട്. ഇപ്പോള്‍ അവയുടെ എക്‌സ്‌ഷോറൂം വില 2 ലക്ഷം രൂപയില്‍ താഴെയാണ്. അതിന്റെ വിശദാംശങ്ങള്‍ നമുക്ക് വിശദമായി നോക്കാം.

ജിഎസ്ടി 2.0 പ്രകാരം 350 സിസിയില്‍ താഴെ എഞ്ചിന്‍ ശേഷിയുള്ള ബൈക്കുകളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചിട്ടുണ്ട്. ഇത് 293 സിസി, 334 സിസി ലിക്വിഡ്-കൂള്‍ഡ് ആല്‍ഫ2 എഞ്ചിനുകളുമായി വരുന്ന ജാവ, യെസ്ഡി ബൈക്കുകള്‍ക്ക് നേരിട്ട് ഗുണം ചെയ്തു. 29PS പവറും 30Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിവുള്ള 334cc എഞ്ചിന്‍ സെഗ്‌മെന്റിലെ തന്നെ ഏറ്റവും പവര്‍ഫുള്‍ പെര്‍ഫോമര്‍ ആണ്.

jawa 350

ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് ജിഎസ്ടി കുറച്ചതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചതിനാല്‍ യെസ്ഡി അഡ്വഞ്ചര്‍, റോഡ്സ്റ്റര്‍, സ്‌ക്രാംബ്ലര്‍, ജാവ 42 ബോബര്‍ തുടങ്ങിയ മോഡലുകളുടെ വില കുറയാന്‍ പോകുകയാണ്. ഇത് ഴപര്‍ഫോമന്‍സ് ക്ലാസിക് മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിക്കൊടുക്കുന്നു. ആദ്യം ജാവ മോട്ടോര്‍സൈക്കിളുകളുടെ പുതിയ വിലകള്‍ നമുക്ക് നോക്കാം.

മുമ്പ് 1,98950 രൂപ വിലയുണ്ടായിരുന്ന ജാവ 350-ന്റെ പുതിയ വില 1,83,407 രൂപയാണ്. 15,543 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 16,367 രൂപ കുറഞ്ഞതോടെ ജാവ 42 ബോബറിന്റെ വില 1,93,133 രൂപയായി. മുമ്പ് 2,09,500 രൂപയായിരുന്നു വില. 2,10,142 രൂപയ്ക്ക് വിറ്റിരുന്ന ജാവ 42 ഇനി 1,93,725 രൂപയ്ക്ക് വാങ്ങാം. ലാഭം 16,417 രൂപയാണ്. 16,930 രൂപ കുറഞ്ഞതോടെ 2,16,707 രൂപ വിലയുണ്ടായിരുന്ന ജാവ പെറാകിന്റെ പുതിയ വില 1,99,775 രൂപയാണ്.

മോഡല്‍ പഴയ വില പുതിയ വില വിലക്കുറവ്
ജാവ 350 ₹1,98,950 ₹1,83,407 ₹15,543
ജാവ 42 ബോബര്‍ ₹2,09,500 ₹1,93,133 ₹16,367
ജാവ 42 ₹2,10,142 ₹1,93,725 ₹16,417
ജാവ പെറാക് ₹2,16,707 ₹1,99,775 ₹16,930

യെസ്ഡിയിലേക്ക് വന്നാല്‍ 2,09,969 രൂപ വിലയില്‍ ലഭ്യമായിരുന്ന യെസ്ഡി റോഡ്‌സ്റ്റര്‍ ഇനി മുതല്‍ 1,93,565 രൂപയ്ക്ക് വാങ്ങാം. ഈ മോഡലിന് 16,404 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 16,789 രൂപ കുറഞ്ഞതോടെ 2,14,900 രൂപയ്ക്ക് വിറ്റിരുന്ന യെസ്ഡി അഡ്വഞ്ചര്‍ ഇനി 1,98,111 രൂപയ്ക്ക് കിട്ടും. യെസ്ഡ് സ്‌ക്രാംബ്ലറിന് 16,555 രൂപ കുറഞ്ഞ് 1,95,345 രൂപയായി പുതിയ വില. 2,11,900 രൂപയ്ക്കായിരുന്നു ഇത് വിറ്റിരുന്നത്. ഈ വിലകള്‍ എല്ലാം എക്‌സ്‌ഷോറൂം ആണ്.

നേരത്തെ, ടു-സ്‌ട്രോക്ക് എഞ്ചിനുകളുടെ നിരോധനം കാരണമാണ് ജാവ, യെസ്ഡി ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമായത്. ഇപ്പോള്‍ സര്‍ക്കാറിന്റെ പുതിയ ജിഎസ്ടി നയം അവര്‍ക്ക് ശക്തമായ തിരിച്ചുവരവിന് അവസരം നല്‍കുന്നു. ബൈക്കുകളുടെ വില കുറയുമെന്ന് മാത്രമല്ല ഇനി ഉടമസ്ഥാവകാശ ചെലവുകളും കുറയും. കാരണം ബൈക്കുകളുടെ പാര്‍ട്‌സുകളുടെ ജിഎസ്ടി ഇളവുകളും ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്.

മോഡല്‍ പഴയ വില പുതിയ വില വിലക്കുറവ്
യെസ്ഡി റോഡ്‌സ്റ്റര്‍ ₹2,09,969 ₹1,93,565 ₹16,404
യെസ്ഡി അഡ്വഞ്ചര്‍ ₹2,14,900 ₹1,98,111 ₹16,789
യെസ്ഡ് സ്‌ക്രാംബ്ലര്‍ ₹2,11,900 ₹1,95,345 ₹16,555

എല്ലാ മോട്ടോര്‍സൈക്കിളുകള്‍ക്കും ജാവ യെസ്ഡി ബിഎസ്എ ഓണര്‍ഷിപ്പ് അഷ്വറന്‍സ് പ്രോഗ്രാമിന്റെ പിന്തുണയുണ്ട്. ഇത് 4 വര്‍ഷത്തെ / 50,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടി, ആറ് വര്‍ഷം വരെ ഓപ്ഷണല്‍ എക്സ്റ്റന്‍ഡഡ് കവറേജ്, ഒരു വര്‍ഷത്തെ റോഡ്സൈഡ് അസിസ്റ്റന്‍സ്, മെയിന്റനന്‍സ് പ്ലാനുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു.

കമ്പനിയുടെ സെയില്‍സ് ആന്‍ഡ് സര്‍വീസ് ശൃംഖല ഇപ്പോള്‍ ഇന്ത്യയിലുടനീളമുള്ള 450 ലധികം ടച്ച്പോയിന്റുകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ഉത്സവങ്ങള്‍ക്ക് മുന്നോടിയായി ഈ വിലക്കുറവ് ജാവയുടെയും യെസ്ഡിയുടെയും വില്‍പ്പന ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കാം. വമ്പന്‍ വിലക്കുറവിന്റെ ഫലമായി യൂത്തിന് അവരുടെ സ്വപ്‌ന വാഹനം ഇപ്പോള്‍ കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ ലഭ്യമാണ്. ഈ ഉത്സവ സീസണില്‍ റോയല്‍ എന്‍ഫീല്‍ഡിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ജാവ യെസ്ഡി മോട്ടോര്‍സൈക്കിളുകള്‍ക്ക് സാധിച്ചേക്കും.

More from DriveSpark

Article Published On: Monday, September 8, 2025, 14:20 [IST]
English summary
Jawa yezdi motorcycles most models under rs 2 lakh after gst reforms check full price list here
കൂടുതല്‍... #jawa motorcycles #yezdi #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X