സ്‌റ്റൈലന്‍ ഇവിക്ക് 165KM റേഞ്ച്, ഇനി വില അറിഞ്ഞാല്‍ മതി! ടെക്‌സ്റ്റയില്‍ ഭീമനും ഇവി നിര്‍മാണത്തിലേക്ക്

ഇന്ത്യയില്‍ നിലവില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന വാഹന വിഭാഗം ഇലക്ട്രിക് വാഹനങ്ങളാണ്. അതില്‍ തന്നെ ഇലക്ട്രിക് ടൂവീലറുകള്‍ക്ക ആവശ്യക്കാര്‍ ഏറെയായതിനാല്‍ ഈ രംഗത്ത് ഓരോ ദിവസവും പുതിയ കമ്പനികള്‍ കടന്ന് വരികയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ ഓല ഇലക്ട്രിക് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി ഭരിച്ചിരുന്ന ഇന്ത്യയിലെ ഇലക്ട്രിക് ടൂവീലര്‍ വിപണി ഇപ്പോള്‍ പരമ്പരാഗത ടൂവീലര്‍ നിര്‍മാതാക്കള്‍ കൈയ്യടക്കി വെച്ചിരിക്കുകയാണ്. വലിയ വളര്‍ച്ചാ സാധ്യത ഉള്ളതിനാല്‍ രാജ്യത്തെ പല വമ്പന്‍ ഗ്രൂപ്പുകളും ഇവി നിര്‍മാണത്തിലേക്ക് കടക്കുകയാണ്. ഇപ്പോള്‍ രാജ്യത്തെ ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ സഹസ്ഥാപനം പുത്തന്‍ ഇവി അവതരിപ്പിച്ചിരിക്കുകയാണ്.

ജിന്‍ഡാല്‍ വേള്‍ഡ്വൈഡ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ജിന്‍ഡാല്‍ മൊബിലിട്രിക് ആണ് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ R40 അവതരിപ്പിച്ചത്. ഒറ്റ ചാര്‍ജില്‍ 165 കിലോമീറ്റര്‍ വരെ റേഞ്ച് അവകാശപ്പെടുന്ന R 40 നിലവില്‍ ഹോമോലോഗേഷന്‍ നടപടികള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ ഇതിന് സര്‍ക്കാര്‍ അംഗീകാരം ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ ജിന്‍ഡാല്‍ മൊബിലിട്രിക്കിന്റെ നിലവിലുള്ള 35 ഡീലര്‍ഷിപ്പുകളിലൂടെ വാഹനം ലഭ്യമാകും.

jindal r40 electric scooter unveiled

ബ്രാന്‍ഡിന്റെ വളര്‍ച്ചാ തന്ത്രങ്ങളുടെ ഭാഗമായി അടുത്ത വര്‍ഷത്തിനുള്ളില്‍ ഡീലര്‍ഷിപ്പ് ശൃംഖല 100 ഔട്ട്ലെറ്റുകളായി വികസിപ്പിക്കാന്‍ ജിന്‍ഡാലിന് പദ്ധതിയുണ്ട്. ഇത് രാജ്യമെമ്പാടുമായി ബ്രാന്‍ഡിന്റെ സാന്നിധ്യം വിപുലീകരിക്കാനും സര്‍വീസ് ലഭ്യത ഉറപ്പാക്കാനും ശ്രമിക്കുന്നു. 'ഇലക്ട്രിക് മൊബിലിറ്റിയാണ് ഭാവിയാണ്. ഇവി ഉല്‍പ്പാദനത്തിലേക്കുള്ള ഞങ്ങളുടെ കടന്നുവരവ് ഒരു തന്ത്രപരമായ മുന്നേറ്റമാണ്. ഇവിയുടെ ഗവേഷണവും വികസനവും പൂര്‍ണമായും ആഭ്യന്തരമായിട്ടാണ് നടത്തിയത്. ഇതിന്റെ ലോഞ്ചിംഗില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്' ജിന്‍ഡാല്‍ വേള്‍ഡ്വൈഡ് വക്താവ് പറഞ്ഞു.

അഹമ്മദാബാദിലെ ജിന്‍ഡാല്‍ മൊബിലിട്രിക്കിന്റെ ഹൈടെക് വാഹന നിര്‍മ്മാണ കേന്ദ്രത്തിലാണ് R40 ഇവി നിര്‍മിക്കുക. പ്രതിവര്‍ഷം 2.5 ലക്ഷം യൂണിറ്റാണ് ഈ പ്ലാന്റിന്റെ വാര്‍ഷിക ഉത്പാദന ശേഷി. കൂടാതെ, തുല്യ ഉല്‍പ്പാദന ശേഷിയുള്ള ഒരു ഫുള്ളി ഓട്ടോമേറ്റഡ് ഇന്‍-ഹൗസ് ബാറ്ററി നിര്‍മ്മാണ പ്ലാന്റും ഇതിന് അടുത്തായി സ്ഥാപിച്ചിട്ടുണ്ട്. ഇവി സാങ്കേതികവിദ്യയിലുള്ള ഉപഭോക്താക്കളുടെ വിശ്വാസം വര്‍ധിപ്പിക്കുന്നതിനും ബാറ്ററിയുടെ സുരക്ഷയും പ്രകടനവും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിന്‍ഡാല്‍ ഗ്രൂപ്പിന് കീഴിലുള്ള പ്രധാന കമ്പനിയാണ് ജിന്‍ഡാല്‍ വേള്‍ഡ്വൈഡ്. ടെക്‌സ്റ്റയില്‍ നിര്‍മ്മാണത്തില്‍ ആഗോളതലത്തില്‍ മുന്‍പന്തിയിലാണ് ജിന്‍ഡാല്‍ വേള്‍ഡ്‌വൈഡ്. പ്രത്യേകിച്ച് ജിന്‍ഡാല്‍ വേള്‍ഡ്‌വൈഡിന്റെ ഡെനിം, ഷര്‍ട്ടിംഗ് തുണിത്തരങ്ങള്‍ക്ക് പേരുകേട്ടതാണ്. പുത്തന്‍ ഇവിയുടെ അവതരണത്തോടെ വസ്ത്രനിര്‍മാണ രംഗത്തിനൊപ്പം ഉയര്‍ന്ന വളര്‍ച്ചാശേഷിയുള്ള പുത്തന്‍ മേഖലകളിലേക്ക് കമ്പനി തങ്ങളുടെ ചിറകുകള്‍ വിടര്‍ത്തുകയാണ്.

ഭാവിയില്‍ ജിന്‍ഡാല്‍ മൊബിലിട്രിക്‌സിന്റെ ഭാഗമായി കൂടുതല്‍ ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് വാഹനങ്ങള്‍ വൈകാതെ അവരുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തും. ഏതായാലും ജിന്‍ഡാല്‍ മൊബിലിട്രിക്‌സ് R 40 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ലോഞ്ച് ടൈംലൈനിനൊപ്പം ഈ ഉല്‍പ്പന്നത്തിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി വരും ദിവസങ്ങളില്‍ പുറത്തുവിടും. ഇവ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും അറിയാവുന്നതാണ്.

സുരക്ഷ, നവീകരണം, സുസ്ഥിരത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യത്തുടനീളം ഡീലര്‍ഷിപ്പ് ശൃംഖല വിപുലീകരിക്കുന്നതിനൊപ്പം കാര്യക്ഷമതയുള്ള ലോംഗ് റേഞ്ച് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും വിപണിയില്‍ എത്തിക്കുക എന്നതാണ് ജിന്‍ഡാല്‍ മൊബിലിട്രിക്‌സിന്റെ ലക്ഷ്യം. ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന അടുത്ത തലമുറ മൊബിലിറ്റി പരിഹാരങ്ങളിലേക്കുള്ള കമ്പനിയുടെ പ്രവേശനം തികച്ചും തന്ത്രപരമാണ്. അത്യന്തം മത്സരം നിറഞ്ഞ ഈ വിഭാഗത്തില്‍ വിജയിക്കാന്‍ വരാന്‍ പോകുന്ന ഇവിയുടെ സവിശേഷതയും വില നിര്‍ണയവുമെല്ലാം സുപ്രധാനമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, July 14, 2025, 17:42 [IST]
English summary
Jindal mobilitric r40 electric scooter unveiled promising 165km range on single charge
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X