യമഹ ഇഫക്ട്! യൂത്തന്‍മാരുടെ സ്വന്തം സൂപ്പര്‍ബൈക്കിന് 30000 രൂപ ഡിസ്‌കൗണ്ടിട്ട് കവസാക്കി

വരും ദിവസങ്ങളില്‍ നിങ്ങള്‍ ഒരു പുതിയ കവസാക്കി മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍ ഒരു സന്തോഷവാര്‍ത്തയുണ്ട്. ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ അതിശയിപ്പിക്കുന്ന ബൈക്കായ നിഞ്ച 300-ന് നല്‍കി വന്നിരുന്ന 30,000 രൂപ കിഴിവ് ഫെബ്രുവരി അവസാനം വരെ നീട്ടി. ഈ കിഴിവ് ബൈക്കിന് ഇതിനകം തന്നെ ലഭ്യമായിരുന്നു. ഇന്ത്യയില്‍ യമഹ R3, കെടിഎം 390 RC, ടിവിഎസ് അപ്പാച്ചെ RR310, അപ്രീലിയ RS 457 തുടങ്ങിയ മോട്ടോര്‍സൈക്കിളുകളോടാണ് കാവസാക്കി നിഞ്ച 300 മത്സരിക്കുന്നത്. R3 മോഡലിന്റെ വില വെട്ടിക്കുറച്ചതിന്റെ ഫലമായാണ് കവസാക്കി ഡിസ്‌കൗണ്ട് ഓഫര്‍ നീട്ടിയതെന്നാണ് സുചന.

ഈ മാസം ആദ്യം മുതല്‍ യമഹ R3, MT-03 എന്നിവയില്‍ വില 1.10 ലക്ഷം രൂപ വരെയാണ് കുറച്ചിരിക്കുന്നത്. ഇതോടെ മുമ്പ് 4.64 ലക്ഷം രൂപയ്ക്ക് വിറ്റിരുന്ന യമഹ YZF-R3-യുടെ വില 3.60 ലക്ഷമായി കുറഞ്ഞു. മറ്റ് എതിരാളികളായ അപ്രീലിയ RS 457, കെടിഎം RC 390 എന്നിവയ്ക്ക് യഥാക്രമം 4.65 ലക്ഷം, 3.21 ലക്ഷം രൂപയാണ് വില.

2024 kawasaki ninja 300

ഇന്ത്യന്‍ വിപണിയില്‍ കവസാക്കിയുടെ ഫെയേര്‍ഡ് സൂപ്പര്‍സ്‌പോര്‍ട്ടിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 3.43 ലക്ഷം രൂപയാണ്. ലൈം ഗ്രീന്‍, കാന്‍ഡി ലൈം ഗ്രീന്‍, മെറ്റാലിക് മൂണ്‍ഡസ്റ്റ് ഗ്രേ എന്നീ മൂന്ന് നിറങ്ങളില്‍ കവസാക്കി നിഞ്ച 300 ഓഫര്‍ ചെയ്യുന്നത്. കഴിഞ്ഞ ജൂണിലാണ് പുതിയ കളര്‍ ഓപ്ഷനുകളോടെ 2024 കവസാക്കി നിഞ്ച പുറത്തിറക്കിയത്. 2013-ലാണ് ജാപ്പനീസ് ബ്രാന്‍ഡ് ഈ മോഡല്‍ ആദ്യമായി ഇന്ത്യന്‍ വിപണിയിലെത്തിച്ചത്.

ബ്രാന്‍ഡിന്റെ മറ്റ് ഓഫറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ മോഡല്‍ ഇന്ത്യയില്‍ വളരെയധികം പ്രാദേശികവല്‍ക്കരണത്തിന് വിധേയമാക്കിയിരിക്കുകയാണ്. ആഗോള വിപണികളില്‍ നിഞ്ച 400 പകരക്കാരനായിട്ടുണ്ടെങ്കിലും നിഞ്ച 300 വില്‍പ്പനക്കെത്തുന്ന അവസാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എതിരാളികള്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സവിശേഷതകളുമായി വരുമ്പോഴും നിഞ്ച 300 വര്‍ഷങ്ങളായി വലിയ മാറ്റങ്ങളില്ലാതെ തുടരുകയാണ്.

2024 kawasaki ninja 300 front profile

അതിന്റെ ഏറ്റവും വലിയ വില്‍പ്പന പോയിന്റ് 296 സിസി പാരലല്‍ ട്വിന്‍-സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ്. 296 സിസി പാരലല്‍ ട്വിന്‍-സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് കാവസാക്കി നിഞ്ച 300 ബൈക്കിന് കരുത്ത് പകരുന്നത്. ബൈക്കിന്റെ എഞ്ചിന്‍ പരമാവധി 39 bhp പവറും 26 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ബൈക്കിന്റെ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

സസ്‌പെന്‍ഷന്‍ ഡ്യൂട്ടികള്‍ക്കായി മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സജ്ജീകരിച്ചിരിക്കുന്നു. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ഡ്യൂട്ടികള്‍ നിര്‍വ്വഹിക്കുന്നത്. ഡ്യുവല്‍-ചാനല്‍ എബിഎസ് സിസ്റ്റം ഇതിന് അനുബന്ധമായി വരുന്നു. ഈ കരുത്തുറ്റ ബൈക്കിന് 17 ലിറ്റര്‍ ഇന്ധന ടാങ്ക് ഉള്ളതിനാല്‍ ദീര്‍ഘദൂര യാത്രകള്‍ സുഖകരമായി പൂര്‍ത്തിയാക്കാം. നിങ്ങള്‍ ഒരു പാരലല്‍ ട്വിന്‍ എഞ്ചിനുള്ള ബൈക്ക് തിരയുന്ന ആളാണെങ്കില്‍ ഏറ്റവും താങ്ങാനാവുന്ന മോഡലുകളില്‍ ഒന്നാണ് കവസാക്കി നിഞ്ച 300.

2024 kawasaki ninja 300 rear profile

നിഞ്ച 300 കൂടാതെ മറ്റ് രണ്ട് മോഡലുകള്‍ക്കും ഈ മാസം മികച്ച ഓഫറുകളുണ്ട്. കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റായി ഇന്ത്യയിലെത്തുന്ന കവസാക്കി നിഞ്ച 500 സ്പോര്‍ട്സ് ബൈക്കിന്റെ 5.29 ലക്ഷം എക്‌സ്-ഷോറൂം വിലയില്‍ 15,000 രൂപ കിഴിവ് ലഭിക്കുന്നു. 7.16 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള കാവസാക്കി നിഞ്ച 650 ന് നിലവില്‍ 45,000 രൂപ ഡിസ്‌കൗണ്ട് ലഭ്യമാണ്. കാവസാക്കി ഇന്ത്യയുടെ പോര്‍ട്ട്ഫോളിയോയില്‍ ഏറ്റവും വലിയ കിഴിവ് ലഭിക്കുന്നത് ഈ ബൈക്കിനാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, February 18, 2025, 19:00 [IST]
English summary
Kawasaki ninja 300 continues to be sold in india with up to rs 30000 discount till february end
കൂടുതല്‍... #kawasaki #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X