വിൽപ്പന വട്ടപൂജ്യം! കവസാക്കിയുടെ 1.33 ലക്ഷത്തിന്റെ ​ഈ ​ബൈക്ക് ഒക്ടോബറിൽ ഒരാൾപ്പോലും വാങ്ങിയില്ല, കാരണം?

ബജാജ് ആണ് കവസാക്കിയെ ഇന്ത്യയിലേക്ക് എത്തിച്ചത്. കവസാക്കിയുടെ ഏറെ ജനപ്രിയ മോഡലാണ് നിഞ്ച. ഏതൊരു ചെറുപ്പക്കാരൻ്റേയും സ്വപ്നവാഹനം എന്ന് തന്നെ പറയാൻ സാധിക്കും. എന്നാൽ കവസാക്കിക്ക് ഇന്ത്യയിൽ മറ്റൊരു റെട്രോ ക്ലാസിക്ക് ബൈക്ക് കൂടിയുണ്ട്. അതാണ് കവസാക്കി W175. എന്നാൽ ഇങ്ങനെയൊരു മോഡലുളള കാര്യം ചിലപ്പോൾ കമ്പനി പോലും മറന്നു കാണും, കാരണം വിൽപ്പന കുറവാണല്ലോ. അതേ ഒക്ടോബർ മാസത്തിൽ ആരും ഈ മോഡൽ വാങ്ങാൻ വന്നില്ല എന്നതാണ് സങ്കടകരമായ കാര്യം. സ്പോർട്സ് ബൈക്കുകളുടെ പ്രൌഢിയുമൊന്നും ഇല്ലെങ്കിലും വാങ്ങിയാൽ കവസാക്കിയുടെ പ്രീമിയം ബ്രാൻഡ് അനുഭവം നേടാൻ ആളുകൾക്കാവും.

കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിൽ 64 യൂണിറ്റുകൾ വിൽക്കാൻ സാധിച്ചിരുന്നു എങ്കിൽ ഈ മാസം അത് പൂജ്യത്തിലേക്ക് എത്തി. 50 യൂണിറ്റുകൾക്ക് മുകളിൽ വിൽപ്പന നേടിക്കൊണ്ടിരുന്ന ഒരു മോഡലായിരുന്നു കവസാക്കി W175 എന്നത്. കഴിഞ്ഞ വർഷത്തെ വിൽപ്പനയുമായി താരതമ്യം ചെയ്താൽ 100 ശതമാനത്തിൻ്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Kawasaki W175 Sold Zero Units In October 2025

ഡിസൈൻ, ലുക്ക്, പെർഫോമൻസ്,മൈലേജ് എന്നീ കാര്യങ്ങളിലെല്ലാം തന്നെ വണ്ടി വളരെ മാന്യനായിട്ട് കൂടി ആർക്കും വാഹനം വേണ്ട എന്നത് കമ്പനിയെ പോലും അത്ഭുതപ്പെടുത്തുന്ന കാര്യമാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. രണ്ട് വേരിയൻ്റുകളിലായാണ് കവസാക്കി W175 ഇന്ത്യയിൽ വിൽക്കുന്നത്. W175 എന്ന് വിളിക്കപ്പെടുന്ന ബേസ് മോഡൽ സ്‌പോക്ക് റിം പോലുള്ള സാധാരണ ഫീച്ചറുകളുമായാണ് വരുന്നത്.

ബ്ലാക്ക്, ബ്ലാക്ക്-റെഡ്, ബ്ലാക്ക്-ബ്ലൂ, ബ്ലാക്ക്-ഗ്രേ എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. ഇനി ബ്ലാക്ക്-ഗ്രേ കളർ ഓപ്ഷനാണ് വേണ്ടതെങ്കിൽ 1.22 ലക്ഷം രൂപ മുതൽ 1.31 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില മുടക്കേണ്ടിയും വന്നേക്കാം. W175 സ്ട്രീറ്റാണ് രണ്ടാമത്തെ വേരിയന്റ്. ഇത് അലോയ് വീലുകൾ പോലെയുള്ള ചില മോഡേൺ ടെക്കുമായാണ് വരുന്നതെന്ന് പറയാം.

Kawasaki W175 Sold Zero Units In October 2025

ഗ്രീൻ, ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഇത് സ്വന്തമാക്കാനാവുമെങ്കിലും 1.75 ലക്ഷം രൂപയാണ് മോഡലിന് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. ഒരു ബജറ്റ് ടൂവീലറായതിനാൽ തന്നെ W175 ബൈക്കിന് ഒരു ചെറിയ എഞ്ചിനാണ് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. എഞ്ചിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ക്ലാസിക് മോട്ടോർസൈക്കിളിലെ രണ്ട് വാൽവുകളുള്ള 177 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, 4-സ്ട്രോക്ക് SOHC എഞ്ചിൻ പെർഫോമൻസിൽ ആരേയും നിരാശപ്പെടുത്തില്ലെന്ന ഉറപ്പും കവസാക്കി നൽകുന്നുണ്ട്.

അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 12.8 bhp കരുത്തിൽ പരമാവധി 13.2 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. മൈലേജിലും ആള് ചില്ലറക്കാരനല്ല, ലിറ്ററിന് 45 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ തങ്ങളുടെ ക്ലാസിക് ബൈക്കിൽ വാഗ്‌ദാനം ചെയ്യുന്നത്.

Kawasaki W175 Sold Zero Units In October 2025

മൊത്തത്തിൽ W175 ക്ലാസിക്കായി തോന്നുന്നുവെന്ന് കവസാക്കി ഉറപ്പുവരുത്തിയിട്ടുണ്ട്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും പരന്ന സീറ്റും ഉള്ള ആധുനിക റെട്രോ ഡിസൈനാണ് ഇതിൻ്റെ സവിശേഷത. പീഷൂട്ടർ-ടൈപ്പ് എക്‌സ്‌ഹോസ്റ്റ് രസകരമായി തോന്നുകയും ബൈക്കിൻ്റെ റെട്രോ സൗന്ദര്യം വർധിപ്പിക്കുകയും ചെയ്യുന്നുമുണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ W175 തികച്ചും സാധാരണക്കാരനാണെന്ന് വേണം പറയാൻ.

W175, W175 സ്ട്രീറ്റ് എന്നീ രണ്ട് വേരിയന്റുകളിലും 270 mm സിംഗിൾ ഫ്രണ്ട് ഡിസ്ക്കും പിന്നിൽ 110 mm മെക്കാനിക്കൽ ഡ്രം ബ്രേക്കുമാണ് വിന്യസിച്ചിരിക്കുന്നത്. അധിക സുരക്ഷക്കായി സിംഗിൾ-ചാനൽ എബിഎസും കവസാക്കിയുടെ ബജറ്റ് മോഡലിൽ ഒരുക്കിയിട്ടുണ്ട്. സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഹൈഡ്രോളിക് ഷോക്ക് അബ്സോർബറുകളുമാണ് കൊടുത്തിരിക്കുന്നത്. ബൈക്കിന് 152 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണുള്ളതും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, November 29, 2025, 15:31 [IST]
English summary
Kawasaki w175 sold zero units in october 2025 details inside
കൂടുതല്‍... #kawasaki #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X