2 ലക്ഷത്തില്‍ താഴെ കിടിലന്‍ ഇന്റര്‍നാഷനല്‍ ബൈക്കുകള്‍! ഇനിയെങ്കിലും ഇന്ത്യക്കാര്‍ എന്‍ഫീല്‍ഡിന് ബൈ പറയുമോ?

കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നിരക്കുകള്‍ പരിഷ്‌കരിച്ചതോടെ 350സിസി എഞ്ചിന്‍ ശേഷിയില്‍ താഴെയുള്ള നിരവധി ബെക്കുകള്‍ ഇപ്പോള്‍ കൂടുതല്‍ താങ്ങാനാകുന്നതായി മാറിയിട്ടുണ്ട്. 350 സിസി വരെയുള്ള ബൈക്കുകളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കിയാണ് ജിഎസ്ടി കൗണ്‍സില്‍ കുറച്ചിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് പോലുള്ള ഉയര്‍ന്ന ശേഷിയുള്ള ബൈക്കുകള്‍ വില്‍ക്കുന്ന ബ്രാന്‍ഡുകള്‍ക്ക് ജിഎസ്ടി 2.0 തിരിച്ചടിയായപ്പോള്‍ ചില ബ്രാന്‍ഡുകള്‍ക്ക് അത് വലിയ അനുഗ്രഹമായി മാറി. ചൈനീസ് ഉടമസ്ഥതയിലുള്ള കീവേ, സോണ്ടെസ്, ക്യുജെ മോട്ടോര്‍, ബെനെല്ലി തുടങ്ങിയ ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നത് ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയാണ് (AARI).

പുതുക്കിയ ജിഎസ്ടി നിരക്കുകളുടെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യ പ്രഖ്യാപിച്ചു. ഇത് അവരുടെ മിക്ക മോഡലുകളുടെയും വില കുറയ്ക്കാന്‍ സഹായിക്കും. ഈ മാറ്റം ഒരു അന്താരാഷ്ട്ര മോട്ടോര്‍സൈക്കിള്‍ സ്വന്തമാക്കുന്നത് റൈഡര്‍മാര്‍ക്ക് മുമ്പത്തേക്കാള്‍ കൂടുതല്‍ എളുപ്പമാക്കുന്നു. ഉപഭോക്തൃ മൂല്യവും സുതാര്യതയും മുന്‍പില്‍ നിലനിര്‍ത്തിക്കൊണ്ട് നിര്‍മ്മാതാക്കള്‍ നയ മാറ്റങ്ങളുമായി എങ്ങനെ വേഗത്തില്‍ പൊരുത്തപ്പെടുന്നുവെന്ന് ഇത് എടുത്തുകാണിക്കുന്നു.

dishwar auto ride price cut

കീവേ, സോണ്ടസ്, ക്യുജെ മോട്ടോര്‍ എന്നിവയുടെ മോഡലുകള്‍ ഉള്‍പ്പെടുന്ന 350 സിസിക്ക് താഴെയുള്ള പോര്‍ട്ട്ഫോളിയോയിലുടനീളമുള്ള പുതുക്കിയ വിലകള്‍ 2025 സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും.കീവേ ബ്രാന്‍ഡിന് കീഴിലുള്ള SR 125, SR 250, K300 SF, RR300, K-Light 250V, Vieste 300, Sixties 300i, V302C തുടങ്ങിയ മോഡലുകള്‍ക്ക് ഇനി കുറഞ്ഞ വിലയില്‍ ലഭ്യമാകും.

Benelli & Keeway Motorcycles
Model Revised Price
350X ₹ 2,32,500
GK 350 ₹ 3,22,800
350R ₹ 2,57,200
350T ₹ 2,75,650
350T Adv ₹ 2,99,600

സോണ്ടെസ് മോട്ടോര്‍സൈക്കിളുകളായ 350X, 350R, 350T, 350T അഡ്വഞ്ചര്‍ എന്നിവയ്ക്കും വില കുറയും.ക്യുജെ മോട്ടോറിന്റെ SRV 300, SRC 250 എന്നീ മോഡലുകള്‍ക്കും ജിഎസ്ടി കുറച്ചതിന്റെ പ്രയോജനം ലഭിക്കും. എന്നാല്‍, ക്യുജെ മോട്ടോര്‍ ഇന്ത്യ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള SRK 400, SRC 500 പോലുള്ള മറ്റ് മോഡലുകള്‍ക്ക് വില കൂടാന്‍ സാധ്യതയുണ്ട്.

Zontes Motorcycles
Model Revised Price
SR 125 ₹ 1,16,250
SR 250 ₹ 1,43,220
K300SF ₹ 1,57,200
RR300 ₹ 1,85,000
KLIGHT 250 ₹ 2,50,000
Vieste 300 ₹ 3,02,250
Sixties 300i ₹ 3,07,000
V302C ₹ 3,99,000

മറുവശത്ത്, നിലവില്‍ 350 സിസിക്ക് മുകളിലുള്ള TRK 502, TRK 502X, 502C തുടങ്ങിയ മോഡലുകള്‍ മാത്രം വിപണിയിലുള്ള ബെനെല്ലിക്ക് പുതിയ ജിഎസ്ടി ഘടന പ്രകാരം വില വര്‍ധനവ് നേരിടേണ്ടി വരും. ഈ മോഡലുകള്‍ ഇപ്പോള്‍ 31 ശതമാനം നികുതി നിരക്കില്‍ നിന്ന് 40 ശതമാനം നികുതി നിരക്കിലേക്ക് മാറിയിരിക്കുന്നു. ഈ മോഡലുകളുടെ പുതുക്കിയ വിലകള്‍ AARI ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

QJ Motor Motorcycles
Model Revised Price
SRV 300 ₹ 2,97,000
SRC 250 ₹ 1,37,500

താങ്ങാനാവുന്നതിലും അപ്പുറം, മത്സരാധിഷ്ഠിത വിലനിര്‍ണ്ണയത്തോടെ ഡീലര്‍മാരെ പിന്തുണയ്ക്കുന്നതിനൊപ്പം സര്‍ക്കാര്‍ പരിഷ്‌കാരങ്ങളുമായി പൊരുത്തപ്പെടുന്നതിലും ആദീശ്വര്‍ ഓട്ടോയുടെ ഈ നീക്കം ചടുലത എടുത്ത് കാണിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിഭാഗങ്ങളിലൊന്നാണ് മിഡ്കപാസിറ്റി മോട്ടോര്‍സൈക്കിളുകളുടേത്. പ്രത്യേകിച്ച് യുവ നഗര റൈഡര്‍മാര്‍ക്കിടയില്‍ ഇവ കൂടുതല്‍ പ്രചാരം നേടി വരികയാണ്.

വിലകള്‍ വെട്ടിക്കുറച്ച ഈ നടപടി വളര്‍ച്ചയുടെ ആക്കം കൂട്ടും. ജിഎസ്ടിയില്‍ വരുത്തിയിരിക്കുന്ന പരിഷ്‌കാരങ്ങള്‍ വെറും സാമ്പത്തിക ആശ്വാസം എന്നതിലുപരി ഇന്ത്യയുടെ മോട്ടോര്‍ സൈക്കിള്‍ വിപണിയെ പുനര്‍നിര്‍മ്മിക്കാന്‍ കഴിയുന്ന ഒരു നീക്കമാണിത്. താങ്ങാനാവുന്ന വില എല്ലായ്‌പ്പോഴും രാജ്യത്തെ ഇരുചക്ര വാഹന വിപണിയെ നിര്‍ണയിക്കുന്ന ഒരു പ്രധാന ഘടകമാണ്.

ജിഎസ്ടി കുറച്ചതിന്റെ മുഴുവന്‍ ആനുകൂല്യവും ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിലൂടെ കടലാസില്‍ മാത്രമല്ലാതെ യഥാര്‍ത്ഥത്തില്‍ റൈഡര്‍മാര്‍ക്ക് കുറഞ്ഞ ഉടമസ്ഥാവകാശ ചെലവ് അനുഭവിക്കാനുള്ള അവസരമാണ് ആദീശ്വര്‍ ഓട്ടോ മുന്നോട്ട് വെക്കുന്നത്. ഇനിയെങ്കിലും കുറച്ച് ഉപഭോക്താക്കള്‍ റോയല്‍ എന്‍ഫീല്‍ഡിനോട് ബൈ പറഞ്ഞ് ഈ കിടിലന്‍ ഇന്റര്‍നാഷല്‍ ബൈക്കുകള്‍ വാങ്ങുമെന്നാണ് പ്രതീക്ഷ.

More from DriveSpark

Article Published On: Friday, September 19, 2025, 19:36 [IST]
English summary
Keeway zontes and qj motor models get price cuts after revised gst rates full details inside
കൂടുതല്‍... #keeway #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X