കൈനറ്റിക് DX Vs ചേതക്; ഇവി യുഗത്തിലും ബജാജിന് വെല്ലുവിളിയാകുമോ കൈനറ്റിക്?

ഇന്ത്യയിലെ ഇലക്ട്രിക് ടൂവീലര്‍ രംഗത്ത് മത്സരം കൊഴുപ്പിച്ച് കഴിഞ്ഞ ദിവസം ഒരു പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്. ഒരുകാലത്ത് ഇന്ത്യന്‍ സ്‌കൂട്ടര്‍ വിഭാഗം അടക്കി ഭരിച്ചിരുന്നു കൈനറ്റിക് DX എന്ന മോഡലാണ് വൈദ്യുത അവതാരത്തില്‍ പുനര്‍ജനിച്ചിരിക്കുന്നത്. 1980-90 കാലഘട്ടത്തില്‍ കൈനെറ്റിക് എഞ്ചിനീയറിംഗ് നേരിട്ട് നിര്‍മ്മിച്ച് വിറ്റിരുന്ന സ്‌കൂട്ടറാണ് DX. . എന്നാല്‍ പുതിയ DX ഇലക്ട്രിക് സ്‌കൂട്ടര്‍ (Kinetic DX EV) വിപണിയിലെത്തിക്കുന്നത് കൈനെറ്റിക് വാട്ട്‌സ് ആന്‍ഡ് വോള്‍ട്ട്‌സ് എന്ന കൈനറ്റിക് ഗ്രൂപ്പിന്റെ തന്നെ ഉപസ്ഥാപനമാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്‌കൂട്ടര്‍ ആയിരുന്ന കൈനറ്റിക് DX എന്ന മോഡലുമായി പുതിയ ഇവിക്ക് ഡിസൈന്‍ വശം സാമ്യതകള്‍ കാണാം. മുന്‍ഗാമിയെ പോലെ കൈനറ്റിക് DX ഇവിയും ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറുമായാണ് നേരിട്ട് ഏറ്റുമുട്ടുക. ഏറെ നാള്‍ പിന്നില്‍ നിന്ന ശേഷം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ബജാജ് ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തില്‍ മുന്നില്‍ കയറിയത്.

kinetic dx

നിലവില്‍ ടിവിഎസ് ഐക്യൂബും ബജാജ് ചേതക്കും തമ്മിലാണ് ഒന്നാം സ്ഥാനത്തിനായി മത്സരം. ഈ സാഹചര്യത്തില്‍ റെട്രോ ലുക്കിലെത്തുന്ന കൈനറ്റിക് DX ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന് കടുത്ത വെല്ലുവിളിയാകാന്‍ സാധ്യതയുണ്ട്. ഏകദേശം 30-40 വര്‍ഷങ്ങള്‍ക്ക് മുന്‍പേ മത്സരം ഇലക്ട്രിക് യുഗത്തിലും ഇരുമോഡലുകളും തുടരും. ഈ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തമ്മിലുള്ള പ്രധാന സാമ്യതകളും വ്യത്യാസങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

ബാറ്ററിയും റേഞ്ചും: 2.6 kWh ബാറ്ററി പായ്‌ക്കോട് കൂടിയാണ് കൈനറ്റിക് DX വരുന്നത്. ഒറ്റത്തവണ് ചാര്‍ജ് ചെയ്താല്‍ കൈനറ്റിക് DX വേരിയന്റ് 116 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം ഫുള്‍ചാര്‍ജില്‍ 102 കിലോമീറ്ററാണ് DX+ വേരിയന്റിന്റെ ക്ലെയിംഡ് റേഞ്ച്.

സ്‌പെസിഫിക്കേഷന്‍ കൈനറ്റിക് DX ഇവി ബജാജ് ചേതക് ഇവി
ബാറ്ററി ശേഷി 2.6 kWh 3.0 കിലോവാട്ട് / 3.5 കിലോവാട്ട്
ക്ലെയിംഡ് റേഞ്ച് (സ്റ്റാന്‍ഡേര്‍ഡ്) 116 കി.മീ (DX), 102 കി.മീ (DX+) 127 കി.മീ / 153 കി.മീ
പരമാവധി റേഞ്ച് (ക്ലെയിംഡ്) 150 കി.മീ വരെ @25-30 kmph N/A
ചാര്‍ജിംഗ് സമയം (0-50%) 2 മണിക്കൂര്‍ N/A
ചാര്‍ജിംഗ് സമയം (0-80%) 3 മണിക്കൂര്‍ 3 മണിക്കൂര്‍ 25 മിനിറ്റ്
ചാര്‍ജിംഗ് സമയം (0-100%) 4 മണിക്കൂര്‍ N/A

ഉപഭോക്താക്കള്‍ സ്ഥിരമായ മണിക്കൂറില്‍ 25 മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ പോയാല്‍ പരമാവധി ഫുള്‍ചാര്‍ജില്‍ 150 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 15A പ്ലഗ് വഴി 0-50% ചാര്‍ജ് ചെയ്യാന്‍ 2 മണിക്കൂറും, 0-80% 3 മണിക്കൂറും, ഫുള്‍ ചാര്‍ജിന് 4 മണിക്കൂറും എടുക്കും.

മറുവശത്ത്, 3.0 kWh, 3.5 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ബജാജ് ചേതക് ലഭ്യമാണ്. ചെറിയ ബാറ്ററി പായ്ക്ക് 127 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം വലിയ ബാറ്ററി പായ്ക്കിന്റെ ക്ലെയിംഡ് റേഞ്ച് 153 കിലോമീറ്ററാണ്. ബജാജ് ചേതക്കിന്റെ ബാറ്ററി പൂജ്യത്തില്‍ നിന്ന 80% ചാര്‍ജ് ചെയ്യാന്‍ 3 മണിക്കൂറും 25 മിനിറ്റും വരെ എടുക്കും.

2025 bajaj chetak

മോട്ടോറും പെര്‍ഫോമന്‍സും: കൈനറ്റിക് DX ഇവിക്ക് ഹബ്-മൗണ്ടഡ് 4.8 kW ഇലക്ട്രിക് മോട്ടോറാണ് കരുത്ത് പകരുന്നത്. മണിക്കൂറില്‍ 80 കിലോമീറ്ററാണ് കൈനറ്റിക് DX-ന്റെ ടോപ് സ്പീഡ്. അതേസമയം DX+ ന് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും. ബജാജ് ചേതക്കില്‍ 4.2 kW ഹബ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോര്‍ ആണുള്ളത്. ഇത് പരമാവധി പവര്‍ ഔട്ട്പുട്ട് നല്‍കുകയും മണിക്കൂറില്‍ 73 കിലോമീറ്റര്‍ വേഗത കൈവരിക്കുകയും ചെയ്യും.

ഫീച്ചറുകള്‍: കൈനറ്റിക് DX-ന് 37 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് സ്‌പെയ്ക് ലഭിക്കുന്നു. പഴയ DX-നെ അനുസ്മരിപ്പിക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇവിക്കും ലഭിക്കുന്നത്. റെട്രോ ഡിസൈനിലുള്ള 8.8 ഇഞ്ച് കളര്‍ എല്‍സിഡി ഡിസ്പ്ലേ ഇതിലുണ്ട്. ചേതക്കില്‍ 35 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് സ്‌പെയ്‌സുണ്ട്. മുന്‍ശത്തെ 5 ലിറ്റര്‍ ഫ്രണ്ട് ബോക്‌സ് കൂടി ചേരുന്നതോടെ സ്‌റ്റോറേജ് 40 ലിറ്ററായി ഉയരും.ചേതക്കില്‍ 5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ടിഎഫ്ടി ഡിസ്പ്ലേയാണ് സജ്ജീകരിച്ചിരിക്കുന്നത്.

kinetic dx

വില: കൈനെറ്റിക് DX-നെക്കാള്‍ കുറഞ്ഞ വിലയിലും കൂടിയ വിലയിലും ചേതക് ലഭ്യമാണ്. കൈനറ്റിക് DX ഇവിക്ക് 1.11 ലക്ഷം രൂപ മുതല്‍ 1.17 ലക്ഷം രൂപ വരെയാണ് വില. അതേസമയം DX പ്ലസിന് 99,900 രൂപ മുതല്‍ 1.22 ലക്ഷം രൂപ വരെയാണ് വില. 99K900 രൂപ മുതലാണ് തേക്ക് ഇവിയുടെ വില ആരംഭിക്കുന്നത്. ടോപ് എന്‍ഡ് വേരിയന്റിന്റെ വില 1.22 ലക്ഷം രൂപയാണ്. മുകളില്‍ പറഞ്ഞതെല്ലാം എക്‌സ്‌ഷോറൂം വിലകളാണ്.

റെട്രോ ഡിസൈനും കുറഞ്ഞ വിലയും തരക്കേടില്ലാത്ത റേഞ്ചുമുള്ളതിനാല്‍ കൈനറ്റിക് DX ഇവിക്ക് ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പദ്ധതിയിട്ടിരുന്ന ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ പതിറ്റാണ്ടുകള്‍ മുമ്പുള്ള സ്ഥിതിയല്ല ഇന്ന്. ചേതക് രാജ്യത്ത് മികച്ച അഭിപ്രായം നേടി മുന്നേറുന്നുവെന്ന് മാത്രമല്ല ബജാജ് ഓട്ടോയ്ക്ക് വലിയ ഷോറൂം, സര്‍വീസ് ശൃംഖല എന്നിവയുണ്ട്. മറുവശത്ത് കൈനറ്റിക് DX ഇനിയും ഇന്ത്യക്കാരുടെ വിശ്വാസം നേടിയെടുക്കേണ്ടതുണ്ട്.

More from DriveSpark

Article Published On: Tuesday, July 29, 2025, 10:29 [IST]
English summary
Kinetic dx ev vs bajaj chetak battery range specs feature price comparison
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X