1 കിലോമീറ്ററിന് ചെലവ് വെറും 10 പൈസ! കൊതിപ്പിക്കുന്ന വിലയില്‍ കൈനറ്റിക് ഗ്രീന്‍ ഇ-ലൂണ പ്രൈം വിപണിയില്‍

പെട്രോള്‍ ടൂവീലറുകളോട് വിടപറഞ്ഞ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മുന്നില്‍ ഇന്ന് ധാരാളം ഒാപ്ഷനുകള്‍ ഉണ്ട്. പരമ്പരാഗത വാഹന നിര്‍മാതാക്കള്‍ക്കും സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡുകള്‍ക്കും ഒപ്പം പഴയ പടക്കുതിരകളും ഇലക്ട്രിക് അവതാരത്തില്‍ പിറവിയെടുക്കുന്നത് നാം കണ്ടു. ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു കൈനറ്റിക് ഗ്രീന്‍ എനര്‍ജി ആന്‍ഡ് പവര്‍ സെല്യൂഷന്‍സ് ലിമിറ്റഡ് ഇ-ലൂണ പുറത്തിറക്കിയത്. മാസങ്ങള്‍ കൊണ്ട് രാജ്യത്ത് ഈ മോഡലിന്റെ 25000-ത്തിലേറെ യൂണിറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. ഇപ്പോള്‍ ഇ-ലൂണ പ്ലാറ്റ്‌ഫോമിന് കീഴില്‍ ഒരു പുതിയ ഉല്‍പ്പന്നം പുറത്തിറക്കിയിരിക്കുകയാണ് കൈനറ്റിക് ഗ്രീന്‍. അതിനെ കുറിച്ച് വിശദമായി വായിക്കാം.

കൈനറ്റിക് ഗ്രീന്‍ എനര്‍ജി ആന്‍ഡ് പവര്‍ സൊല്യൂഷന്‍സ് പുതിയ ഇ-ലൂണ പ്രൈം ആണ് വ്യാഴാഴ്ച ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. കമ്മ്യൂട്ടര്‍ വിഭാഗം ലക്ഷ്യം വെച്ചുള്ള ഇലക്ട്രിക് ടൂവീലറിന് 82,490 രൂപയാണ് കമ്പനി പ്രാരംഭ എക്‌സ്-ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. 100 സിസി, 110 സിസി പെട്രോള്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് നേരിട്ടുള്ള എതിരാളിയായാണ് ഇ-ലൂണ പ്രൈമിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

kinetic green e luna prime

ഇന്ത്യയിലെ വ്യക്തിഗത മൊബിലിറ്റിയെ താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് വാഹനങ്ങളിലൂടെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയെയാണ് ഈ ലോഞ്ച് ഉയര്‍ത്തിക്കാണിക്കുന്നതെന്ന് കൈനറ്റിക് ഗ്രീനിന്റെ സ്ഥാപകയും സിഇഒയുമായ ഡോ. സുലജ്ജ ഫിറോഡിയ മോട്വാനി പറഞ്ഞു. 110 കിലോമീറ്റര്‍, 140 കിലോമീറ്റര്‍ എന്നിങ്ങനെ രണ്ട് റേഞ്ച് ഓപ്ഷനുകളില്‍ ഇ-ലൂണ പ്രൈം ലഭ്യമാണ്.

ഇതിനോടകം വിജയമായി മാറിയ ഇ-ലൂണ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ഇ-ലൂണ പ്രൈമും നിര്‍മിക്കുന്നത്. സിറ്റി റൈഡുകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന. 16 ഇഞ്ച് അലോയ് വീലുകള്‍, തിളക്കമുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, ഡിജിറ്റല്‍ കളര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്‌പോര്‍ട്ടി സിംഗിള്‍ സീറ്റ് എന്നിവ സ്‌കൂട്ടറിന് ആകര്‍ഷകമായ രൂപം നല്‍കുന്നു.

kinetic green e luna prime

സാധനങ്ങള്‍ കൊണ്ടുപോകുന്നതിനായി വലിയൊരു ഫ്രണ്ട് ലോഡിംഗ് ഏരിയയും ഇതിന് കമ്പനി നല്‍കിയിട്ടുണ്ട്. സ്വകാര്യ സവാരികള്‍ക്ക് പുറമെ ചെറുകിട ബിസിനസുകള്‍ക്കും ചരക്ക് ഗതാഗതത്തിനും ഇത് പ്രയോജനകരമാണ്. ആറ് വ്യത്യസ്ത കളര്‍ ഓപ്ഷനുകളിലും ഇ-ലൂണ പ്രൈം ലഭ്യമാണ്. ഇ-ലൂണ പ്രൈം ദുര്‍ഘടമായ പാതകളില്‍ പോലും ഈടുറ്റ പ്രകടനം നല്‍കുമെന്നും കാര്യക്ഷമതയും യാത്രാസുഖവും ഉറപ്പാക്കുന്നുവെന്നും കൈനറ്റിക് ഗ്രീന്‍ അവകാശപ്പെടുന്നു.

ഈ ഇവിയുടെ ഒരു മാസത്തെ ഓണര്‍ഷിപ്പ് കോസ്റ്റ് വെറും 2500 രൂപ മാത്രമായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. അതായത് കിലോമീറ്ററിന് വെറും 10 പൈസ മാത്രം ചെലവ്. ഒരു മാസം ഒരു. പെട്രോള്‍ മോട്ടോര്‍സൈക്കിളിന് മാസം 7500 രൂപയോളം ചെലവ് വരും. അങ്ങിനെ നോക്കുമ്പോള്‍ ഇ-ലൂണ പ്രൈം ഉപയോഗിക്കുന്ന ഒരാള്‍ക്ക് വര്‍ഷം 60000 രൂപ ലാഭിക്കാമെന്നാണ് കമ്പനി പറയുന്നത്.

kinetic green e luna prime

ഇത് സ്വകാര്യ വ്യക്തികള്‍ക്ക് മാത്രമല്ല ചെറുകിട സംരഭകര്‍ക്കും മികച്ച ഇവി ഓപ്ഷനായി കൈനറ്റിക് ഗ്രീണ്‍ ഇ-ലൂണ പ്രൈമിനെ മാറ്റുന്നു. ഇന്ത്യയിലുടനീളം 300-ലധികം വരുന്ന കൈനറ്റിക് ഗ്രീനിന്റെ ഡീലര്‍ഷിപ്പ് ശൃംഖലയിലൂടെയാണ് ഇ ലൂണ പ്രൈം ലഭ്യമാകുക. നിലവില്‍ ഇരുചക്ര വാഹനങ്ങള്‍ സ്വന്തമായിട്ടില്ലാത്ത ഏകദേശം 750 ദശലക്ഷം ഇന്ത്യക്കാരെയാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇത് രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 50 ശതമാനത്തോളം വരും. ഇലക്ട്രിക് ത്രീ-വീലറുകള്‍ നിര്‍മ്മിക്കുകയും ഇലക്ട്രിക് ഗോള്‍ഫ് കാര്‍ട്ടുകള്‍ക്കായി ടോണിനോ ലംബോര്‍ഗിനിയുമായി സംയുക്ത സംരംഭം നടത്തുകയും ചെയ്യുന്ന കൈനറ്റിക് ഗ്രീന്‍ അതിന്റെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി യുകെ ആസ്ഥാനമായുള്ള ഗ്രേറ്റര്‍ പസഫിക് ക്യാപിറ്റലില്‍ നിന്ന് സീരീസ് എ ഫണ്ടിംഗിലൂടെ 25 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു.

More from DriveSpark

Article Published On: Thursday, September 25, 2025, 18:36 [IST]
English summary
Kinetic green e luna prime launched at rs 82490 monthly ownership costs just rs 2500 all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X