110 Km റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ വെച്ച് പൈസയുണ്ടാക്കാം! വില വെറും 69,999 രൂപ മാത്രം
ഇന്ത്യയില്‍ വ്യക്തിഗത ഉപയോഗങ്ങള്‍ക്ക് മാത്രമല്ല ലാസ്റ്റ് മൈല്‍ ഡെലിവറി സേവനങ്ങള്‍ക്കും ചെറുകിട ബിസിനസുകള്‍ക്കുമെല്ലാം നിലവില്‍ ഇലക്ട്രിക് ടൂവീലറുകള്‍ ഉപയോഗിച്ച് വരുന്നു. ഓല ഇലക്ട്രിക് അടക്കം കൊമേഴ്ഷ്യല്‍ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന ഒരു ഇലക്ട്രിക് ടൂവീലറിന്റെ പണിപ്പുരയിലാണ്. ഇപ്പോള്‍ രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡുകളില്‍ ഒന്നാല കൊമാകി അവരുടെ ഏറ്റവും പുതിയ ഇലക്ട്രിക് യൂടിലിറ്റി സ്‌കൂട്ടര്‍ ആയ ക്യാറ്റ് 2.0 എക്കോ (Komaki CAT 2.0 Eco) പുറത്തിറക്കി. ഈ പുതിയ ഇവിയുടെ വിലയും റേഞ്ചും സവിശേഷതകളുമെല്ലാം ചുവടെ വിശദമായി വായിക്കാം.
ഇന്ത്യയിലെ ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് സെക്ടറില്‍ വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊമാകി ഇലക്ട്രിക് ക്യാറ്റ് 2.0 ഇക്കോ എന്ന ഇലക്ട്രിക് യൂട്ടിലിറ്റി സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. പുത്തന്‍ സ്‌കൂട്ടറിന് വെറും 69,999 രൂപ മാത്രമാണ് വിലയിട്ടിരിക്കുന്നത്. ഏറ്റവും പുതിയ ഇവി മോഡല്‍ രാജ്യത്തെ മൊബിലിറ്റി, ഡെലിവറി മേഖലകളില്‍ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ചെയ്തിട്ടുള്ളതാണ്.

ന്യൂജെന്‍ റൈഡര്‍മാര്‍ക്കും ബിസിനസുകള്‍ക്കും നൂതനവും എന്നാല്‍ താങ്ങാനാവുന്നതുമായ ഒരു മൊബിലിറ്റി മാര്‍ഗം നല്‍കുന്നതിനായാണ് ഈ സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്. അര്‍ബന്‍, ഗ്രാമീണ ഡെലിവറി സിസ്റ്റങ്ങളുടെ പ്രായോഗിക ആവശ്യങ്ങള്‍ കാര്യക്ഷമമായി നിറവേറ്റുന്ന തരത്തിലാണ് സ്‌കൂട്ടറിന്റെ രൂപകല്‍പ്പന. ഒറ്റ ചാര്‍ജില്‍ 110 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ ശേഷിയുള്ള ക്യാറ്റ് 2.0 ഇക്കോ സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ ലാസ്റ്റ് മൈല്‍ ഡെലിവറി സേവനങ്ങള്‍ക്കുള്ള ശക്തമായ പരിഹാരമാണ്.
ഈടുറ്റ ഈ സ്‌കൂട്ടര്‍ ഫുഡ് ഡെലിവറി, ഇ-കൊമേഴ്സ് ലോജിസ്റ്റിക്സ്, പ്രാദേശിക ബിസിനസുകള്‍ എന്നിവയ്ക്ക് ഉപയോഗപ്രദമായിരിക്കും. ബലപ്പെടുത്തിയ ഫ്രെയിമും വിശാലമായ റിയര്‍ റാക്കും ഇതിന്റെ പ്രധാന സവിശേഷതകളാണ്. സുരക്ഷിതമായി കൂടുതല്‍ ഭാരമേറിയ ലോഡുകളുടെ കൊണ്ടുപോകാന്‍ ഇതുവഴി സാധിക്കും. ക്യാറ്റ് 2.0 ഇക്കോയുടെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് അതിന്റെ നൂതന LiFePO4 സ്മാര്‍ട്ട് ബാറ്ററിയാണ്.
ദീര്‍ഘായുസ്സാണ് ഈ ബാറ്ററിയുടെ പ്രത്യേകതകളില്‍ ഒന്ന്. ഈ ബാറ്ററികള്‍ ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുകയും കാലക്രമേണ പെര്‍ഫോമന്‍സ് നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത് സ്‌കൂട്ടറിനെ ദൈനംദിന ഉപയോഗത്തിന് വിശ്വസനീയമായ ഒരു ഓപ്ഷനാക്കി മാറ്റുന്നു. കൂടാതെ വൈദ്യുതി ഉപയോഗം ഒപ്റ്റിമൈസ് ചെയ്യുന്ന ഒരു ഇക്കണോമി മോഡും സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇത് ദീര്‍ഘദൂര യാത്രകള്‍ക്ക് ഉപകാരപ്പെടും.
ബാറ്ററി കണ്ടീഷന്‍, സ്പീഡ്, യാത്രാ ദൂരം എന്നിവയെക്കുറിച്ചുള്ള റിയല്‍ടൈം ഡേറ്റ റൈഡര്‍മാര്‍ക്ക് നല്‍കുന്ന ഒരു ഡിജിറ്റല്‍ ഇന്റര്‍ഫേസും പാക്കേജ് ഭാഗമാണ്. ഗിഗ് തൊഴിലാളികള്‍ക്കും, ചെറുകിട ബിസിനസുകള്‍ക്കും, ഡെലിവറി ഫ്‌ലീറ്റുകള്‍ക്കും പ്രയോജനകരമാണ് ക്യാറ്റ് 2.0 ഇക്കോ. അവര്‍ക്ക് കുറഞ്ഞ ചെലവിലും എളുപ്പത്തില്‍ പരിപാലിക്കാവുന്ന സീറോ എമിഷന്‍ വാഹനമായി ഇത് മാറുന്നു. പരിസ്ഥിതിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനൊപ്പം കാര്യക്ഷമതയില്‍ വിട്ടുവീഴ്ച ചെയ്യാത്ത ഒരു ഇവി ആഗ്രഹിക്കുന്നവര്‍ക്ക് ക്യാറ്റ് 2.0 ഇക്കോ ആകര്‍ഷകമായ ഓപ്ഷനാണ്.
'ദൈനംദിനയാത്രക്കാര്‍ മുതല്‍ കഠിനാധ്വാനം ചെയ്യുന്ന ഡെലിവറി ഏജന്റുമാര്‍ വരെയുള്ള എല്ലാവര്‍ക്കും ഇലക്ട്രിക് മൊബിലിറ്റി ആക്സസ് ചെയ്യാവുന്നതായിരിക്കണമെന്ന് ഞങ്ങള്‍ എപ്പോഴും വിശ്വസിച്ചിരുന്നു. ക്യാറ്റ് 2.0 ഇക്കോ വെറുമൊരു സ്‌കൂട്ടറിനേക്കാള്‍ മുകളിലാണ്. ഓരോ ജീവിതശൈലിക്കും ജോലികള്‍ക്കും അനുയോജ്യമായ മൊബിലിറ്റി പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യയുടെ ഇവി ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഇത് അടിവരയിടുന്നു' കൊമാക്കി ഇലക്ട്രിക് വെഹിക്കിള്‍സിന്റെ സഹസ്ഥാപകനായ ഗുഞ്ചന്‍ മല്‍ഹോത്ര പുത്തന്‍ ഉല്‍പ്പന്നത്തിന്റെ ലോാഞ്ചിനെക്കുറിച്ചുള്ള അഭിപ്രായപ്പെട്ടു.
ക്യാറ്റ് 2.0 ഇക്കോ ഇലക്ട്രിക് യൂട്ടിലിറ്റി സ്‌കൂട്ടറുകളിലെ ഒരു പ്രധാന മുന്നേറ്റത്തെ പ്രതിനിധീകരിക്കുന്നു. ഈ പരിസ്ഥിതി സൗഹൃദ വാഹനം പ്രായാഗികത, താങ്ങാനാവുന്ന വില എന്നിവയുടെ മികച്ച സംയോജനം വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ ഈട്, നൂതന ബാറ്ററി സാങ്കേതികവിദ്യ, ഡിജിറ്റല്‍ ഫീച്ചറുകള്‍ എന്നിവ ഇലക്ട്രിക് വാഹന വിപണിയിലെ ഒരു ശ്രദ്ധേയമായ മോഡലുകളില്‍ ഒന്നാക്കി മാറ്റുന്നു. രാജ്യത്തെ ലാസ്റ്റ്‌മൈല്‍ ഡെലിവറി, മൊബിലിറ്റി മേഖലകളിലെ ആവശ്യങ്ങള്‍ ഇത് നിറവേറ്റുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








