ഇങ്ങനെയൊരു ഓഫർ കൊടുക്കാൻ പറ്റുവോ സക്കീർ ഭായിക്ക്; ഒറ്റ ചാർജിൽ 250 കിലോമീറ്ററുമായി കൊമാകി
ഇലക്ട്രിക് സ്കൂട്ടറായാലും കാറായാലും ആദ്യം തിരക്കുന്നത് വാഹനത്തിൻ്റെ റേഞ്ചിനെ കുറിച്ച് തന്നെയാണ്. ചെറിയ ഓട്ടമാണെങ്കിലും അല്ലെങ്കിലും റേഞ്ച് കാര്യമായി ഇല്ലെങ്കിൽ ആളുകൾക്ക് ഒരു ബുദ്ധിമുട്ടായിരിക്കും. എന്തായാലും റേഞ്ച് കുറവാണെന്ന് വിചാരിച്ച് നിങ്ങൾ ഞങ്ങളുടെ വണ്ടി വാങ്ങാതിരിക്കണ്ട എന്നാണ് കൊമാക്കി ഇലക്ട്രിക് കമ്പനി പറയുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസര്‍ ബൈക്കായ റേഞ്ചര്‍ പുറത്തിറക്കിയത് കൊമാകിയാണ്. ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകള്‍ക്കിടയില്‍ പോപ്പുലറാണ് കൊമാകി റേഞ്ചര്‍. കണ്ണുകള്‍ക്ക് കുളിര്‍മയേകുന്ന ഈ സ്‌റ്റൈലിഷ് ഇലക്ട്രിക് ക്രൂയിസര്‍ കിടു റേഞ്ചും ഫീച്ചറും കൊണ്ടും ഉപഭോക്താക്കളുടെ ഇഷ്ടം പിടിച്ചുപറ്റിയ ആളാണിത്. 2025 മോഡലിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നതെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കാതിരിക്കുക.
2025 മോഡൽ കൊമികി റേഞ്ചർ 250 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.പുതിയ മോഡലിൽ LiFePO ബാറ്ററി പായ്ക്കാണ് കമ്പനി നൽകിയിരിക്കുന്നത്. 1.85 ലക്ഷം രൂപ എക്‌സഷോറൂം വിലയിലാണ് കൊമാകി റേഞ്ചര്‍ ഇ-ക്രൂയിസര്‍ കമ്പനി വിപണിയില്‍ എത്തുന്നത്. കോമാകി റേഞ്ചര്‍ ഇലക്ട്രിക് ക്രൂയിസറില്‍ നിരവധി നവീകരണങ്ങള്‍ കമ്പനി നടത്തിയിട്ടുണ്ട്. റേഞ്ചും ഫീച്ചറുകളും വര്‍ധിപ്പിച്ചതിനൊപ്പം വാഹനത്തിൻ്റെ ലുകും കൂടിയിട്ടുണ്ട്. വലിയ ഗ്രോസര്‍ വീലുകളും ക്രോം ആക്‌സന്റുകളുള്ള പുതിയ പെയിന്റ് സ്‌കീമുകളും 2023 കോമാകി റേഞ്ചര്‍ ഇലക്ട്രിക് ക്രൂയിസറിന്റെ പ്രധാന അപ്‌ഡേറ്റുകളില്‍ പെടുന്നു.

ഓണ്‍ബോര്‍ഡ് നാവിഗേഷനോട് കൂടിയ നവീകരിച്ച 7 ഇഞ്ച് TFT സ്‌ക്രീനോടെയാണ് കൊമാകി റേഞ്ചര്‍ വിപണിയിലെത്തുന്നത്. ഇലക്ട്രിക് ബൈക്ക് ഉപഭോക്താക്കളുടെ പ്രധാന ആശങ്ക റേഞ്ചായിരിക്കും. റേഞ്ച് വര്‍ധിപ്പിച്ചെത്തുന്ന കൊമാകി റേഞ്ചര്‍ അതിന് അല്‍പ്പം ആശ്വാസം പകരുന്നു. ക്രൂയിസറിന് ഇപ്പോള്‍ ഒറ്റ 250 കിലോമീറ്റര്‍ വരെ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഒപ്പം തന്നെ അധിക ബാറ്ററി സംഭരണ ശേഷി 50 ലിറ്ററായി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
റിയര്‍ സസ്പെന്‍ഷനില്‍ പ്രീ-ലോഡ് അഡ്ജസ്റ്റബിലിറ്റിയും പുതിയ കൊമാക്കി റേഞ്ചര്‍ വാഗ്ദാനം ചെയ്യുന്നു. സ്മാര്‍ട്ട് ബാറ്ററി ആപ്പിനൊപ്പം 4.5 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. 5000w BLDC ഇലക്ട്രിക് മോട്ടോറാണ് കരുത്ത് പകരുന്നത്. പാര്‍ക്ക് അസിസ്റ്റ്, മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട്, സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍, എക്സ്ഹോസ്റ്റുകള്‍ പോലെ തോന്നിക്കുന്ന ഡ്യുവല്‍ സൗണ്ട് പൈപ്പുകള്‍ എന്നിവയോടൊപ്പം എക്സ്ഹോസ്റ്റ് ടിപ്പുകളില്‍ ലൈറ്റിംഗ് സഹിതം ഫെ്‌ലയിം എഫക്റ്റുമായാണ് ഇവി വരുന്നത്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സൗണ്ട് സിസ്റ്റവുമടക്കം ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. മണിക്കൂറില്‍ 80 കിലോമീറ്ററാണ് കൊമാകി റേഞ്ചറിന്റെ പരമാവധി വേഗത. നാല് മണിക്കൂര്‍ കൊണ്ട് 0-90 ശതമാനം ചാര്‍ജ് ചെയ്യാനാകും. ട്യൂബ്‌ലെസ് ടയറിലോടുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ ചുമതല നിര്‍വഹിക്കുന്നു. ദീര്‍ഘമായ ബാറ്ററി ലൈഫും മികച്ച ആക്‌സിലറേഷനും ഈ ഇമോട്ടോര്‍സൈക്കിള്‍ ദീര്‍ഘദൂര, ഹ്രസ്വദൂര യാത്രികര്‍ക്ക് ഒരുപോലെ പ്രിയപ്പെട്ടതാക്കുന്നു.
മൊത്തത്തില്‍ നോക്കുമ്പോള്‍ കൊമാകി റേഞ്ചര്‍ ഒരു സ്‌റ്റൈലിഷ് ക്രൂയിസര്‍ ബൈക്കാണ്. കിടു ഡിസൈന്‍, മികച്ച റേഞ്ച്, വേഗത എന്നിവക്കൊപ്പം ആകര്‍ഷകമായ നിരവധി ഫീച്ചറുകള്‍ കൂടി വാഗ്ദാനം ചെയ്യുന്ന ആകര്‍ഷകമായ ഇലക്ട്രിക് ബൈക്കാണ് ഇത്. മത്സരാധിഷ്ഠിത വിലയില്‍ ലഭിക്കുന്ന കൊമാക്കി റേഞ്ചര്‍ ഇലക്ട്രിക് ബൈക്ക് തപ്പുന്നവര്‍ക്ക് ഒരു മികച്ച ഓപ്ഷനായിരിക്കും.

തങ്ങളുടെ ഏറ്റവും പുതിയ SE സീരീസ് ശ്രേണി പുറത്തിറക്കിയിരുന്നു ബ്രാനഡ്. SE പ്രോ, SE അൾട്രാ, SE മാക്‌സ് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഈ നിരയിലുള്ളത്. താങ്ങാനാവുന്ന വില തന്നെയാണ് പുത്തൻ ഇവികളുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇവയ്ക്ക് യഥാക്രമം 67,999 രൂപ, 76,999 രൂപ, 1,10,000 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്.
മൂന്ന് മോഡലുകളും കൊമാകി എംജി പ്രോ ഇലക്ട്രിക് സ്കൂട്ടറിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. കൊമാകി SE അൾട്ര, SE മാക്‌സ് എന്നിവയിൽ LiPo4 ഉയർന്ന ശേഷിയുള്ള ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പുതിയ സാങ്കേതികവിദ്യ മെച്ചപ്പെട്ട റേഞ്ച് നൽകുമെന്നാണ് സ്റ്റാർട്ടപ്പ് ബ്രാൻഡ് അവകാശപ്പെടുന്നത്. SE അൾട്ര ഇവിക്ക് 2.7 കിലോവാട്ട് ലിഥിയം ഫോസ്ഫറേറ്റ് 4 ബാറ്ററിയുണ്ട്.
ഇത് സിംഗിൾ ചാർജിൽ 130 കിലോമീറ്റർ മുതൽ 140 കിലോമീറ്റർ വരെയാണ് റേഞ്ച് അവകാശപ്പെടുന്നത്. അതേസമയം കൊമാകി SE മാക്സിന് 4.2 കിലോവാട്ട് ലിഥിയം ഫോസ്ഫറേറ്റ് 4 ബാറ്ററി പായ്ക്കാണുള്ളത്. ഇത് ഫുൾ ചാർജിൽ 200 കിലോമീറ്റർ വരെ റേഞ്ച് നൽകുകയും ചെയ്യും. കൊമാകി SE മാക്സിന് മണിക്കൂറിൽ 80 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നും കമ്പനി പറയുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








