ബാറ്ററി തീര്‍ന്നാലും 'നോ പ്രോബ്ലം', ഓടിക്കോളും! സ്മാര്‍ട് ഫോണിന്റെ വിലയില്‍ വാങ്ങാം ഈ ക്യൂട്ട് ഇവി
രാജ്യത്ത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ആവശ്യകത വര്‍ദ്ധിച്ചുവരുന്നതിനാല്‍ വിപണി കീഴടക്കാനായി നിരവധി ബ്രാന്‍ഡുകള്‍ കച്ചകെട്ടിയിറങ്ങിയിട്ടുണ്ട്. നിലവില്‍ നിരവധി ലോ സ്പീഡ്, ഹൈ സ്പീഡ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഇന്ത്യയി്‌ലെ മുന്‍നിര ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ കൊമാക്കി ഇലക്ട്രിക് അവരുടെ XR1 ഇലക്ട്രിക് മോപ്പഡ് വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. ഇതിന്റെ വില വെറും 29,999 രൂപ മാത്രമാണ് കൊമാക്കിയുടെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് ഇരുചക്ര വാഹനമാണിത്. ചെറുകിട ബിസിനസുകള്‍ക്ക് ദൈനംദിന ഉപയോഗത്തിന് കൊമാക്കി XR1 മികച്ച ഓപ്ഷനാണ്.
ഒരു മൊബൈല്‍ വാങ്ങുന്ന പൈസ മുടക്കിയാല്‍ പുതിയ ഇലകട്രിക് ടൂവീലര്‍ വാങ്ങാമെന്നതിനാല്‍ കൂടുതല്‍ ഉപഭോക്താക്കള്‍ കൊമാക്കി ഷോറൂമില്‍ എത്തുമെന്നാണ് പ്രതീക്ഷ. സുസ്ഥിരമായ ഗതാഗതത്തിനും റൈഡര്‍മാരുടെ സൗകര്യത്തിനും ഊന്നല്‍ നല്‍കി നിര്‍മിച്ചിരിക്കുന്ന XR1 സീരീസ് താങ്ങാനാവുന്ന വിലയില്‍ ദൈനംദിന യാത്രകളില്‍ സിറ്റിയിലുള്ളവര്‍ക്ക് കൂട്ടായി മാറും.

കൊമാകി XR1-ന്റെ പ്രധാന പ്രത്യേകത അതിന്റെ റീജനറേറ്റീവ് കൈനെറ്റിക് എനര്‍ജി സിസ്റ്റമാണ്. ഇത് റൈഡിനിടെ ബാറ്ററി പൂര്‍ണ്ണമായി ഡിസ്ചാര്‍ജ് ആയാലും റൈഡര്‍മാരെ യാത്ര തുടരാന്‍ സഹായിക്കുന്നു. ഈ പുതിയ ഫീച്ചര്‍, ഇവി റൈഡര്‍മാര്‍ക്കിടയിലെ പ്രധാന ആശങ്കയായ ബാറ്ററി പെട്ടെന്ന് തീര്‍ന്നുപോകുന്ന അവസ്ഥയെ മറികടക്കാന്‍ സഹായിക്കുന്നു. ഈ വിലയില്‍ ലഭ്യമല്ലാത്ത സുരക്ഷിതത്വവും വിശ്വാസ്യതയും ഇത് നല്‍കുന്നു.
കൊമാകി XR1 ഒറ്റ ചാര്‍ജില്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്നതിനാല്‍ ദൈനംദിന ആവശ്യങ്ങള്‍ക്കും, ഓഫീസില്‍ പോകാനും അനുയോജ്യമായ വാഹനമായി ഇത് മാറുന്നു. 'ബാറ്ററി തീര്‍ന്നുപോയാലും ഫുള്‍ റൈഡ് ഉറപ്പാക്കുന്ന ഒരു ബ്രേക്ക്ത്രൂ ഇന്നൊവേഷനാണ് XR1. നഗരവാസികള്‍ക്ക് ഈടുറ്റതും സുഖപ്രദവുമായ സുസ്ഥിര ഗതാഗത മാര്‍ഗങ്ങള്‍ നല്‍കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്' കൊമാകി ഇലക്ട്രിക് വെഹിക്കിള്‍സിന്റെ സഹസ്ഥാപകന്‍ ഗുന്‍ജന്‍ മല്‍ഹേത്ര പറഞ്ഞു.
സ്‌റ്റൈല്‍, കംഫര്‍ട്ട്, ഉപയോഗക്ഷമത എന്നിവ സമന്വയിപ്പിച്ചാണ് കൊമാകി XR1 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കരുത്തുറ്റ ഫ്രെയിം, ഷോക്ക് അബ്‌സോര്‍ബിംഗ് സസ്‌പെന്‍ഷനെയും, ഉയര്‍ന്ന ഗ്രിപ്പ് ടയറുകളെയും പിന്തുണയ്ക്കുന്നു. ഇത് വിവിധ ഭൂപ്രദേശങ്ങളില്‍ സുരക്ഷിതവും സുഗമവുമായ റൈഡ് ഉറപ്പാക്കുന്നു. എര്‍ഗണോമിക് ഡ്യുവല്‍ സീറ്റുകള്‍ റൈഡര്‍ക്കും പില്യണ്‍ റൈഡര്‍ക്കും കൂടുതല്‍ സുഖകരമായ യാത്ര സമ്മാനിക്കുന്നു. അതേസമയം വിശാലമായ ഫ്രണ്ട് ബാസ്‌ക്കറ്റ് പലചരക്ക് സാധനങ്ങള്‍ അല്ലെങ്കില്‍ ദൈനംദിന ആവശ്യവസ്തുക്കള്‍ കൊണ്ടുപോകാന്‍ സഹായിക്കുന്നു.
മികച്ച രൂപകല്‍പ്പനയും കാര്യക്ഷമമായ നിര്‍മ്മാണ നിലവാരവും XR1-നെ ആകര്‍ഷകമാക്കുന്നു. ഭാരം കുറഞ്ഞ ഘടന മികച്ച ഹാന്‍ഡിലിംഗിനും ഊര്‍ജ്ജക്ഷമതയ്ക്കും സഹായിക്കുന്നു. ഈ പുതിയ കൊമാകി മോഡല്‍ പരിസ്ഥിതി അവബോധമുള്ള നഗരവാസികള്‍ക്ക് ഒരു മികച്ച ചോയ്‌സായി മാറുന്നു. കൊമാകി ഡീലര്‍ഷിപ്പുകളിലൂടെയും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും XR1 വാങ്ങാന്‍ പറ്റും. കൊമാകി XR1 സീരീസ് ഇലക്ട്രിക് മൊപെഡുകള്‍ താങ്ങാനാവുന്ന വിലയിലും മികച്ച സവിശേഷതകളോട് കൂടിയാണ് വിപണിയില്‍ എത്തുന്നത്.
ഹരിത മൊബിലിറ്റിക്ക് പ്രാധാന്യം നല്‍കുന്ന ഈ വാഹനം നഗരവാസികള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്. വലിയ ബാഗുകള്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ കൊണ്ടുപോകാന്‍ കഴിയുമെന്നതിനാല്‍ ഇത് ഡെലിവറി ജോലികള്‍ക്ക് വളരെ ഉപയോഗപ്രദമായിരിക്കും. ഇ-ലൂണയുമായാണ് കൊമാക്കി മോഡലിന്‍െപ്രധാന മത്സരം. ഫുള്‍ ചാര്‍ജില്‍ കിലോമീറ്റര്‍ റേഞ്ച് പറയുന്ന ഇ-ലൂണയുടെ വില 70000 രൂപയാണ്. വിലയിലെ ഈ വലിയ അന്തരം കൊമാകി മോഡലിന് ഗുണം ചെയ്യും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








