ഫ്രീക്കന്‍മാര്‍ ഷൂ വാങ്ങുന്ന ക്യാഷ് മാറ്റിവെച്ചോ! ഈ ബൈക്ക് ഇനി പഴയ വിലയില്‍ തരില്ലെന്ന് KTM
നിരവധി മോഡലുകള്‍ വിപണിയിലുണ്ടായിരുന്നുവെങ്കിലും ഇന്ത്യയിലെ ഫ്രീക്കന്‍മാര്‍ ലക്ഷണമൊത്ത സ്‌പോര്‍ട്്‌സ് ബൈക്കുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് ഓസ്ട്രിയന്‍ ബ്രാന്‍ഡ് ആയ കെടിഎം ഇന്ത്യയില്‍ എത്തിയ ശേഷമാണ്. ആഗോള തലത്തില്‍ ബ്രാന്‍ഡ് ചില സാമ്പത്തിക പ്രശ്‌നങ്ങളില്‍ പെട്ടിരിക്കുകയാണെങ്കിലും ബജാജ് ഓട്ടോയുടെ പിന്തുണയില്‍ കമ്പനി ഇന്ത്യയില്‍ പിടിച്ച് നില്‍ക്കുന്നുണ്ട്. ടീം ഓറഞ്ച് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന ഒരു ജനപ്രിയ മോഡല്‍ ആണ് 250 ഡ്യൂക്ക്. നിങ്ങള്‍ ഒരു കെടിഎം 250 ഡ്യൂക്ക് വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്ന വ്യക്തിയാണെങ്കില്‍ ബൈക്കിന്റെ വിലയില്‍ ചെറിയ മാറ്റമുണ്ടെന്ന് ശ്രദ്ധിക്കുക. കെടിഎം 250 ഡ്യൂക്കിന്റെ പുതിയ വിലയും അതിന്റെ സവിശേഷതകളും ലേഖനത്തില്‍ തുടര്‍ന്ന് വായിക്കാം.
കെടിഎം ഇന്ത്യ അടുത്തിടെ 250 ഡ്യൂക്കിന് 5000 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ പരിഷ്‌കാരത്തോടെ കെടിഎം 250 ഡ്യൂക്കിന്റെ പുതിയ എക്‌സ്‌ഷോറൂം വില 2.30 ലക്ഷം രൂപയായി. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ മോട്ടോര്‍സൈക്കിളിന്റെ 2025 പതിപ്പ് 2.45 ലക്ഷം രൂപയ്ക്കാണ് വിപണിയില്‍ എത്തിയിരുന്നത്. എന്നാല്‍ 2024 അവസാനത്തോടെ 20000 രൂപയുടെ പ്രമോഷനല്‍ കിഴിവുകള്‍ നടപ്പാക്കിയതോടെ വില കുറഞ്ഞിരുന്നു.

ഈ ഓഫറിന് 2025 ജനുവരി അവസാനം വരെ സാധുതയുള്ളതായാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നിരുന്നാലും, കഴിഞ്ഞ മാസം വരെ ബൈക്ക് ഈ കിഴിവില്‍ വിറ്റിരുന്നു. ഇപ്പോള്‍ കെടിഎം നേരിയ തോതില്‍ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. എബണി ബ്ലാക്ക്, ബ്ലാക്ക് ആന്‍ഡ് ബ്ലൂ, സെറാമിക് വൈറ്റ്, ഇലക്ട്രോണിക് ഓറഞ്ച് എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളില്‍ കെടിഎം 250 ഡ്യൂക്ക് വാങ്ങാനാകും.
കെടിഎം 250 ഡ്യൂക്ക് ഓസ്ട്രിയന്‍ ബ്രാന്‍ഡിന്റെ ഇന്ത്യന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണ്. മൂത്ത ചേട്ടനായ 390 ഡ്യൂക്കിന്റെ കൂടുതല്‍ താങ്ങാനാവുന്ന ബദല്‍ ഓപ്ഷനായാണ് ഇത് കണക്കാക്കപ്പെടുന്നത്. ലുക്കിന്റെ കാര്യത്തില്‍ 390 ഡ്യൂക്കിനോട് സമ്യത പുലര്‍ത്തുന്നുണ്ടെങ്കിലും വിലയുടെയും പെര്‍ഫോമന്‍സിന്റെയും കാര്യത്തില്‍ 250 ഡ്യൂക്ക് അല്‍പ്പം താഴെ സ്ഥാനം പിടിക്കുന്നു.

390 ഡ്യൂക്കിനേക്കാള്‍ ഏകദേശം 67,000 രൂപ കുറവാണ് 250 ഡ്യൂട്ടിന്. പെര്‍ഫോമന്‍സും മൂല്യവും ഒത്തിണങ്ങുന്ന ബൈക്ക് ആഗ്രഹിക്കുന്ന റൈഡര്‍മാരെ ഈ മോഡല്‍ ഒരിക്കലും നിരാശപ്പെടുത്തില്ല. 30.57 bhp പവറും 25 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 248.7 സിസി ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്. 6 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഇണചേര്‍ക്കുന്നു.
പുതിയ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിം, ഓഫ്സെറ്റ് മോണോ-ഷോക്ക്, കര്‍വ്ഡ് സ്വിംഗാര്‍ം, പുതിയ 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാല്‍ ഭാരംകുറഞ്ഞ രീതിയിലാണ് കെടിഎം 250 ഡ്യൂക്ക് പണിതിരിക്കുന്നത്. റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, സെലക്ടബിള്‍ റൈഡ് മോഡുകള്‍, സ്ലിപ്പര്‍ ക്ലച്ച്, ക്വിക്ക് ഷിഫ്റ്റര്‍ എന്നിവയാണ് ബൈക്കില്‍ വരുന്ന പ്രധാന ഫീച്ചറുകള്‍. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും ഉള്‍പ്പെടുന്ന അഞ്ച് ഇഞ്ച് കളര്‍ ടിഎഫ്ടി സ്‌ക്രീനാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍.

വില വര്‍ധിച്ചെങ്കിലും പ്രീമിയം സെഗ്മെന്റില്‍ താരതമ്യേന ആക്സസ് ചെയ്യാവുന്ന വിലയില്‍ മികച്ച ഫീച്ചറുകള്‍ സജ്ജീകരിച്ച കെടിഎം 250 ഡ്യൂക്ക് റൈഡര്‍മാരുടെ പ്രിയപ്പെട്ട മോഡലായി തുടരുമെന്ന് കരുതാം. 250 ഡ്യൂക്കിനൊപ്പം കെടിഎം RC 200, RC 390, 390 ഡ്യൂക്ക് എന്നിവയുടെയും വില വര്‍ധിപ്പിച്ചിട്ടുണ്ട്.
കെടിഎം RC 200 മോഡലിന് 15000 രൂപ കൂടി പുതിയ വില 2.33 ലക്ഷം രൂപയായി. 5000 രൂപ വര്‍ധിച്ചതോടെ RC 390 ഇനി 3.23 ലക്ഷം രൂപയ്ക്കാണ് വാങ്ങാന്‍ സാധിക്കുക. 1000 രൂപയുടെ വര്‍ധനവ് ലഭിച്ച 390 ഡ്യൂക്കിന്റെ പുതിയ വില 2.96 ലക്ഷം രൂപയാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








