KTM 390 ഡ്യൂക്കിന് ഒറ്റയടിക്ക് കുറച്ചത് 18000 രൂപ! എതിരാളികള്‍ക്കല്ല, നെഞ്ചില്‍ തീ അമ്മമാര്‍ക്ക്

പെര്‍ഫോമന്‍സ് ഓറിയന്റഡ് ബൈക്ക് പരിഗണിക്കുന്ന ഇന്ത്യയിലെ ചെറുപ്പക്കാരുടെ ആദ്യത്തെ ചോയ്‌സാണ് കെടിഎം. ടീം ഓറഞ്ച് വിവിധ സെഗ്‌മെന്റുകളിലായി ഒരുപിടി ബൈക്കുകള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. ഹൈ-പെര്‍ഫോമന്‍സ് ബൈക്ക് ശരിയായ രീതിയില്‍ ഹാന്‍ഡില്‍ ചെയ്യാനറിയാതെ യുവാക്കള്‍ അപകടത്തില്‍ പെടുന്നതിനാല്‍ വീട്ടമ്മമാര്‍ക്ക് പലര്‍ക്ക് ഈ ബൈക്കുകള്‍ പേടിയാണ്. ഈ ഒരു വിമര്‍ശനങ്ങള്‍ക്കും ആഗോള തലത്തില്‍ കടക്കെണിയിലായതൊന്നും ഇന്ത്യയിലെ അവരുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ച മട്ടില്ല. കാരണം ബജാജിന്റെ പിന്തുണയാണ്. പുതുതായി ഒരു കെടിഎം ബൈക്ക് വാങ്ങാന്‍ താല്‍പര്യമുള്ള ആളുകളെ കാത്ത് ഒരു സന്തോഷ വാര്‍ത്തയുണ്ട്. ഓസ്ട്രിയന്‍ ബ്രാന്‍ഡ് കെടിഎം 390 ഡ്യൂക്കിന്റെ വില കുറച്ചിരിക്കുകയാണ്.

കെടിഎം 390 ഡ്യൂക്ക് മോട്ടോര്‍സൈക്കിളിന് 18,000 രൂപയാണ് കുറച്ചിരിക്കുന്നത്. കമ്പനി ഈ വിലക്കിഴിവ് ഉടനടി പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. വില കുറഞ്ഞതോടെ ഈ മോട്ടോര്‍സൈക്കിളിന്റെ എക്‌സ്-ഷോറൂം വില ഇപ്പോള്‍ 2.95 ലക്ഷം രൂപയായി. നേരത്തെ ഇതിന്റെ എക്‌സ്-ഷോറൂം വില 3.13 ലക്ഷം രൂപയായിരുന്നു.

ktm 390 duke price cut

അടുത്തിടെ ബജാജ് ട്രയംഫ് സ്പീഡ് T4 മോഡലിന്റെ വില 1.99 ലക്ഷം രൂപയാക്കി കുറച്ചിരുന്നു. 390 ഡ്യൂക്കിന്റെ വിലയ്ക്ക് സമാനമായി 18,000 രൂപയാണ് കുറച്ചത്. 390 ഡ്യൂക്കിന്‍േറത് പരിമിതകാലത്തേക്ക് മാത്രമുള്ള കിഴിവല്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. വിലക്കുറവ് മോട്ടോര്‍സൈക്കിളിന്റെ ആവശ്യകത വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആഗോളതലത്തില്‍ തന്നെ 300cc മുതല്‍ 400 സിസി വരെയുള്ള വിഭാഗത്തിലെ ഏറ്റവും സ്പോര്‍ട്ടിയറായ മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് കെടിഎം 390 ഡ്യൂക്ക്. പെര്‍ഫോമന്‍സ്, ഹാന്‍ഡ്‌ലിംഗ്, ഫീച്ചറുകള്‍, ഇലക്‌ട്രോണിക് എയ്ഡുകള്‍, കാര്യക്ഷമത, ആരെയും ആകര്‍ഷിക്കുന്ന രൂപം എന്നിവ സംയോജിക്കുന്ന ഈ മോഡല്‍ ഇന്ത്യയിലെ മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ്. ഇപ്പോള്‍ ഇത് കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ എത്തിയിരിക്കുന്നതിനാല്‍ തന്നെ എതിരാളികള്‍ക്ക് ഇനി നഞ്ചില്‍ തീയായിരിക്കും.

ktm 390 duke price cut

കെടിഎം 390 ഡ്യൂക്ക് 1290 സൂപ്പര്‍ ഡ്യൂക്ക് ആര്‍ പ്രചോദിത രൂപവും പെര്‍ഫോമന്‍സ് ഓറിയന്റഡായ ഉപകരണങ്ങളും സജ്ജീകരിച്ച ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലാണ് വരുന്നത്. ഇതിന് ഒരു ട്രെല്ലിസും കാസ്റ്റ് അലുമിനിയം സബ്‌ഫ്രെയിമും ബനാന ഷെയ്പ്പിലുള്ള സ്വിംഗാര്‍മും ഉണ്ട്. കെടിഎം 390 ഡ്യൂക്കിന്റെ സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കില്‍ ഇതിന് ഒരു കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ ലഭിക്കുന്നു.

കളര്‍ ടിഎഫ്ടി മെനുവിലൂടെ അതിന്റെ എല്ലാ സവിശേഷതകളും ആക്‌സസ് ചെയ്യാന്‍ കഴിയും. മാത്രമല്ല ഇതിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും നാവിഗേഷനും ഉണ്ട്. ക്രമീകരിക്കാവുന്ന WP യുഎസ്ഡി ഫോര്‍ക്കും മോണോഷോക്കും ഉപയോഗിച്ച് സസ്‌പെന്‍ഡ് ചെയ്ത ഒരു സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമാണ് 390 ഡ്യൂക്കിന്റെ സവിശേഷത. 17 ഇഞ്ച് വീലുകളിലാണ് ബൈക്ക് ഓടുന്നത്. ഡിസ്‌ക് ബ്രേക്കുകളാണ് മുന്നിലും പിന്നിലും സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നത്.

ഈ മോട്ടോര്‍സൈക്കിളില്‍ 399 സിസി, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു. സ്‌ഫോടനാത്മക പെര്‍ഫോമന്‍സിന് പേരുകേട്ടതാണ് ഈ എഞ്ചിന്‍. ഈ മോട്ടോര്‍ 45.37 bhp പവറും 39 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സ്റ്റാന്‍ഡേര്‍ഡായി ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്ററുള്ള 6-സ്പീഡ് ഗിയര്‍ബോക്സ് ഇതിന് ലഭിക്കുന്നു.

പവര്‍ ഡെലിവറിയെ സഹായിക്കുന്നതിനായി സ്ട്രീറ്റ്, റെയിന്‍, ട്രാക്ക് എന്നിവയുള്‍പ്പെടെ മൂന്ന് റൈഡ് മോഡുകളും റൈഡറിന് ലഭിക്കുന്നു. ലോഞ്ച് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിംഗ് എബിഎസ് എന്നിവ ബൈക്കില്‍ ലഭ്യമാണ്. ഇന്ത്യന്‍ വിപണിയില്‍ ഇത് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 ബൈക്കുമായി മത്സരിക്കുന്നു. നിങ്ങളുടെ സുഹൃത്തുക്കള്‍ ആരെങ്കിലും കെടിഎം ബൈക്ക് വാങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കില്‍ ഈ ലേഖനം അയച്ച് കൊടുക്കുമല്ലോ.

More from DriveSpark

Article Published On: Friday, February 14, 2025, 13:07 [IST]
English summary
Ktm 390 duke now becomes cheaper by rs 18000 check out new price here
കൂടുതല്‍... #ktm #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X