ഇന്ത്യക്ക് മാത്രമായി കെടിഎം നിര്‍മിച്ച ബൈക്ക്! ചേട്ടനേക്കാള്‍ കുറഞ്ഞ വിലയില്‍ 390 എന്‍ഡ്യൂറോ വിപണിയില്‍
നിങ്ങള്‍ ഒരു പുതിയ ഓഫ്-റോഡര്‍ മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ പദ്ധതിയിടുന്ന വ്യക്തിയാണെങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഉപയോഗപ്രദമാകും. മിലാനില്‍ നടന്ന EICMA 2024, ഗോവയില്‍ നടന്ന ഇന്ത്യ ബൈക്ക് വീക്ക് എന്നിവയില്‍ വെച്ച് ബൈക്ക് പ്രേമികളുടെ മനംകവര്‍ന്ന കെടിഎം പുതിയ 390 എന്‍ഡ്യൂറോ R ഇന്ത്യന്‍ വിപണിയില്‍ എത്തി. രാജ്യം കാത്തിരുന്ന ബൈക്കിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 3.36 ലക്ഷം രൂപയാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇന്ത്യയില്‍ പുറത്തിറക്കിയ ബൈക്ക് കെടിഎമ്മിന്റെ ആഗോള വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ബൈക്കില്‍ നിന്ന് വ്യത്യസ്തമാണ് എന്നതാണ്.
പേര് സൂചിപ്പിക്കുന്നത് പോലെ ഇത് കെടിഎം 390 അഡ്വഞ്ചറിനെ അടിസ്ഥാനമാക്കിയുള്ള ഒരു എന്‍ഡ്യൂറോ മോട്ടോര്‍സൈക്കിളാണ്. കെടിഎം 390 അഡ്വഞ്ചര്‍ അതിന്റെ ബജറ്റ് ഫ്രണ്ട്‌ലി പതിപ്പായ അഡ്വഞ്ചര്‍ X എന്നിവ ഉള്‍പ്പെടുന്ന കെടിഎം 390 റേഞ്ചിലേക്കുള്ള പുതിയ കൂട്ടിച്ചേര്‍ക്കലാണ് പുതിയ 390 എന്‍ഡ്യൂറോ. കെടിഎം 390 അഡ്വഞ്ചറിനേക്കാള്‍ 30000 രൂപ കുറവാണ് കെടിഎം 390 എന്‍ഡ്യൂറോക്ക്.

ബൈക്കിന്റെ എന്‍ഡ്യൂറോ പതിപ്പ് യഥാര്‍ത്ഥത്തില്‍ കൂടുതല്‍ ഓഫ്-റോഡ് ഫോക്കസ് ചെയ്തതാണെന്ന് അതിന്റെ രൂപത്തില്‍ നിന്ന് വ്യക്തമാണ്. മൂത്ത സഹോദരനായ കെടിഎം 690 എന്‍ഡ്യൂറോ R മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ മോട്ടോര്‍സൈക്കിളിന്റെ രൂപകല്‍പ്പന. അഗ്രസീവ് ഹാന്‍ഡില്‍ ബാര്‍ ഷെയ്പ്പ്, നിവര്‍ന്ന് നില്‍ക്കുന്ന സീറ്റിംഗ് പൊസിഷന്‍, നീളമുള്ള സീറ്റ് എന്നിവ ഈ മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നു.
കെടിഎം 390 എന്‍ഡ്യൂറോ R ആഗോള മോഡലിനേക്കാള്‍ വളരെ ഭാരമേറിയതാണ്. ഇതിന് 177 കിലോഗ്രാം ഭാരമുണ്ട്. സാരി ഗാര്‍ഡ്, എഞ്ചിന്‍ ക്രാഷ് ഗാര്‍ഡുകള്‍ തുടങ്ങിയ ഇന്ത്യന്‍ ഹോമോലോഗേഷന്‍ ആവശ്യകതകള്‍ കാരണമാണ് ഗ്ലോബല്‍ സ്‌പെക്കിനേക്കാള്‍ ഭാരം കൂടിയത്. ഈ ബൈക്കിന് മുന്നിലും പിന്നിലും യഥാക്രമം 200mm , 205mm സസ്‌പെന്‍ഷന്‍ ട്രാവല്‍ ഉണ്ട്. 230mm സസ്‌പെന്‍ഷന്‍ ട്രാവലുള്ള ഗ്ലോബല്‍-സ്‌പെക്ക് മോഡല്‍ ഉടന്‍ ഇന്ത്യയില്‍ എത്തിക്കുമെന്ന് കെടിഎം സ്ഥിരീകരിച്ചു.

മിറ്റാസ് എന്‍ഡ്യൂറോ ട്രെയില്‍ ടയറുകളില്‍ പൊതിഞ്ഞ 21/18 ഇഞ്ച് ട്യൂബ്-ടൈപ്പ് സ്പോക്ക് വീലുകളിലാണ് മോട്ടോര്‍സൈക്കിള്‍ ഓടുന്നത്. ഫുള്ളി അഡ്ജസ്റ്റബിള്‍ WP അപെക്സ് അപ്സൈഡ്-ഡൗണ്‍ ഫോര്‍ക്കുകളും പ്രീലോഡും റീബൗണ്ട് ക്രമീകരണവുമുള്ള WP മോണോഷോക്കും സസ്പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നു. രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ഡ്യുട്ടികള്‍ കൈകാര്യം ചെയ്യുന്നത്. കെടിഎം 390 എന്‍ഡ്യൂറോ R മോഡലിന്റെ സീറ്റ് ഹൈറ്റ് 860 mm ആണ്. 253mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്.
സ്വിച്ചബിള്‍ ഡ്യുവല്‍-ചാനല്‍ എബിഎസ് ഈ ബൈക്കിലുണ്ട്. 4.1 ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്പ്ലേയാണ് ഈ മോട്ടോര്‍സൈക്കിളിന് നല്‍കിയിരിക്കുന്നത്. ഇത് റൈഡറെ എല്ലാ പ്രധാന വിവരങ്ങളും കാണിക്കും. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന ഈ ഡിസ്പ്ലേ ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, മ്യൂസിക് കണ്‍ട്രോളുകള്‍, ആപ്പ് കണക്റ്റിവിറ്റി തുടങ്ങി നിരവധി സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.

കെടിഎമ്മിന്റെ ഏറ്റവും പുതിയ തലമുറ LC4c എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. 399 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ ആണ് 390 എന്‍ഡ്യൂറോ R ബൈക്കിന് തുടിപ്പേകുന്നത്.. 45.3 bhp പവറും 39 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്സുമായി ഇണചേര്‍ത്തിരിക്കുന്നു
ഓഫ്-റോഡിംഗ് ഉദ്ദേശിച്ചിട്ടുള്ള മോട്ടോര്‍സൈക്കിള്‍ ആയതിനാല്‍ ക്രമീകരിക്കാവുന്ന സസ്പെന്‍ഷന്‍, ബ്രേക്കുകള്‍, ക്ലച്ച് ലിവറുകള്‍, ഫുട്റെസ്റ്റുകള്‍ എന്നിവ മോട്ടോര്‍സൈക്കിളില്‍ ടീം ഓറഞ്ച് സജ്ജീകരിച്ചിട്ടുണ്ട്. അഡ്വഞ്ചര്‍ ബൈക്കില്‍ കുന്നുംമലയും കീഴടക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ റൈഡിംഗ് ശൈലിക്ക് അനുയോജ്യമായ രീതിയില്‍ ഇവ ക്രമീകരിക്കാന്‍ കഴിയും. ആക്സസറികളായി വൈവിധ്യമാര്‍ന്ന പ്രകടനവും കോസ്മെറ്റിക് ആഡ്-ഓണുകളും കെടിഎം വാഗ്ദാനം ചെയ്യുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








