കെടിഎം കുടുംബത്തിലെ ഇളയ സന്തതി എത്തി; 160 സിസി എഞ്ചിനുമായി ചീറിപ്പായാൻ ഡ്യൂക്ക്, വില 1.85 ലക്ഷം

ചെറുപ്പകാരുടെ ഇടയിൽ തരംഗം സൃഷ്ടിക്കാൻ സാധിച്ച കുറച്ച് ബ്രാൻഡുകളേയുളളു. അതിൽ മുന്നിൽ തന്നെയുണ്ട് ലോകത്തിലെ ഒന്നാം നമ്പർ പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡായ കെടിഎം. ഓൺറോഡിലോ ഓഫ്റോഡിലോ കൈവച്ചിടത്തെല്ലാം വിജയിച്ചിട്ടേയുളളു. ഇപ്പോഴിതാ തങ്ങളുടെ രാജ്യത്തെ ലൈനപ്പ് ഒന്നു കൂടി വിപുലീകരിച്ചിരിക്കുകയാണ്. 160 സിസി സെഗ്മെൻ്റിലേക്കുളള തങ്ങളുടെ തുറുപ്പുചീട്ടായി ഡ്യൂക്ക് 160 അവതരിപ്പിച്ചിരിക്കുകയാണ് കെടിഎം. സ്പോർട്സ് ബൈക്ക് പ്രേമികളെ ഹരം കൊള്ളിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇലക്ട്രോണിക് ഓറഞ്ച്, അറ്റ്ലാന്റിക് ബ്ലൂ & സിൽവർ മെറ്റാലിക് മാറ്റ് നിറങ്ങളിൽ ലഭിക്കുന്ന മോഡലിൻ്റെ എക്സ്ഷോറൂം വില 1.84 ലക്ഷം രൂപയാണ്.

വാഹനത്തിൻ്റെ കുടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ഐക്കോണിക് സ്പ്ലിറ്റ് ട്രെല്ലിസ് ഫ്രെയിം വാഹനത്തിന് മികച്ച സ്റ്റെബിളിറ്റിയും ഹാൻഡിലിങ്ങും നൽകുന്നു. മെച്ചപ്പെട്ട ഹാർഡ്നസ് ലഭിക്കുന്നതിന് വേണ്ടി ഹോളോ ആക്‌സിലോടുകൂടിയ ഒപ്റ്റിമൈസ് ചെയ്ത WP അപെക്‌സ് ഫോർക്ക് ആണ് പുതിയ ഡ്യൂക്ക് 160-യിൽ നൽകിയിരിക്കുന്നത്.

ktm launched new duke 160

ഡിസൈനിൻ്റെ ഭാഗമായി മെച്ചപ്പെട്ട എർണോണോമിക്‌സിനും വേണ്ടി കാസ്റ്റഡ് പില്യൺ സ്റ്റെപ്പ് ഹോൾഡറും സ്ലീക്ക്, ഫങ്ഷണൽ ഗ്രാബ് റെയിൽ വാഹനത്തിലുണ്ട്.320mm ഫ്രണ്ട് ഡിസ്കും 230mm റിയർ ഡിസ്കും റൈഡറിൻ്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. 5-ഇഞ്ച് LCD ഡിസ്‌പ്ലേയും നൽകിയിട്ടുണ്ട്. കെടിഎം നേക്കഡ് സ്ട്രീറ്റ് പോർട്ട്‌ഫോളിയോയിൽ 160 ഡ്യൂക്ക് പെർഫോമൻസ്, ദൈനംദിന യാത്രാക്ഷമത, മികച്ച ഡിസൈൻ എന്നിവയെല്ലാം കാഴ്ച്ചവയ്ക്കുന്നുണ്ട്.

160 സിസി 4 സ്ട്രോക്ക് സിംഗിൾ സിലിണ്ടർ SOHC എഞ്ചിൻ 19 PS പരവാവധി പവറും 15.5 NM ടോർക്കും പുറപ്പെടുവിക്കാൻ കരുത്തുളളതാണ്. 10.1 ലിറ്ററാണ് പുതിയ ഡ്യൂക്ക് 160 -യുടെ ഇന്ധന ടാങ്കിൻ്റെ ശേഷി. 174 mm ഗ്രൗണ്ട് ക്ലിയറൻസ് ലഭിക്കുന്ന ബൈക്കിൻ്റെ സീറ്റിൻ്റെ ഉയരം 815 mm ആണ്. വാഹനത്തിന് 147 കിലോഗ്രാം ഭാരവുമുണ്ട്. വർഷങ്ങളായി ലോകമെമ്പാടുമുള്ള റേസ്‌ട്രാക്കുകളിൽ ഒരു കടുത്ത എതിരാളി എന്ന ഖ്യാതി കെടിഎമ്മിന് സ്വന്തമായിട്ടുളള ഒന്നാണ്.

ktm launched new duke 160

2025 ഫെബ്രുവരിയിലാണ് കെടിഎം ഇന്ത്യ 390 അഡ്വഞ്ചർ X പുറത്തിറക്കുന്നത്. ലോഞ്ച് ചെയ്ത് മാസങ്ങൾ കഴിയുമ്പോഴേക്കും ഓസ്ട്രിയൻ നിർമാതാക്കൾ കൂടുതൽ ഫീച്ചറുകൾ ചേർത്തുകൊണ്ട് ബൈക്കിനെ പരിഷ്ക്കരിച്ചത് പുതിയ ഊർജമാണ് സമ്മാനിക്കുക. ക്രൂയിസ് കൺട്രോളുമായി വരുന്ന പ്രീമിയം മോട്ടോർസൈക്കിളിന് ഇപ്പോൾ 3.03 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.

കെടിഎം 390 അഡ്വഞ്ചർ X ബൈക്കിൽ ഇപ്പോൾ കോർണറിംഗ് എബിഎസ്, ക്രൂയിസ് കൺട്രോൾ സിസ്റ്റം, കോർണറിംഗ് ട്രാക്ഷൻ കൺട്രോൾ എന്നീ ഫീച്ചറുകളെല്ലാം ലഭിക്കും. ഇതിനൊപ്പം, സ്ട്രീറ്റ്, റെയിൻ, ഓഫ്-റോഡ് എന്നിങ്ങനെ ബ്രാൻഡ് മൂന്ന് റൈഡിംഗ് മോഡുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ആവശ്യങ്ങൾക്കനുസരിച്ച് വിവിധ ത്രോട്ടിൽ മാപ്പുകളാണ് ഈ മോഡുകളിലൂടെ സാധ്യമാക്കുക. ഇത് വിവിധ റോഡ് സാഹചര്യങ്ങളിൽ റൈഡർക്ക് കൂടുതൽ കൺട്രോൾ നൽകാൻ സഹായകരമാവും.

ktm launched new duke 160

ഏറ്റവും പുതിയ 390 ഡ്യൂക്കിൽ കാണുന്ന അതേ 399 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 390 അഡ്വഞ്ചർ X മോട്ടോർസൈക്കിളിന്റെ ഹൃദയം. ഇത് 46 bhp കരുത്തിൽ പരമാവധി 39 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് കെടിഎം പറയുന്നു. 6 സ്പീഡ് ഗിയർബോക്‌സും ബൈഡയറക്ഷണൽ ക്വിക്ക്-ഷിഫ്റ്ററുമാണ് ലഭ്യമാവുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, August 11, 2025, 18:58 [IST]
English summary
Ktm india unleashes the all new ktm 160 duke price features details inside
കൂടുതല്‍... #ktm #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X