160 സിസി സെഗ്മെൻ്റിൽ രാജാവാകാൻ കെടിഎം; സിഗ്നൽ തന്ന് ബ്രാൻഡ്

യുവാക്കളുടെ ഹരമായി മാറിയ ബ്രാൻഡാണ് കെടിഎം. ബ്രാൻഡിൻ്റെ ഓരോ മോഡലുകൾക്കും ചെറുപ്പക്കാരുടെ ഇടയിൽ പ്രത്യേക ഫാൻബേസ് തന്നെയുണ്ട്. ഇപ്പോഴിതാ 160 സിസി സെഗ്മെൻ്റിൽ പുത്തൻ അവതാരത്തെ അവതരിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. പേരോ മറ്റ് വിശദാംശങ്ങളോ കമ്പനി പുറത്ത് വിട്ടിട്ടില്ല.കെടിഎം ഇന്ത്യയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഒരു ചിത്രം മാത്രമാണ് പങ്കുവച്ചിരിക്കുന്നത്. 125 ഡ്യൂക്ക്, ആർ‌സി 125 എന്നീ മോഡലുകളെല്ലാം പിൻവലിച്ചതിന് ശേഷം ശക്തമായി 160 സിസി സെഗ്മെൻ്റിലൂടെ തിരിച്ചവരവ് നടത്താനാണ് കമ്പനി പദ്ധതിയിടുന്നത് എന്ന് ഈ ചിത്രം പുറത്ത് വിട്ടതിലൂടെ വ്യക്തമാണ്.

2025 ഫെബ്രുവരിയിലാണ് കെടിഎം ഇന്ത്യ 390 അഡ്വഞ്ചർ X പുറത്തിറക്കുന്നത്. ലോഞ്ച് ചെയ്ത് മാസങ്ങൾ കഴിയുമ്പോഴേക്കും ഓസ്ട്രിയൻ നിർമാതാക്കൾ കൂടുതൽ ഫീച്ചറുകൾ ചേർത്തുകൊണ്ട് ബൈക്കിനെ പരിഷ്ക്കരിച്ചത് പുതിയ ഊർജമാണ് സമ്മാനിക്കുക. ക്രൂയിസ് കൺട്രോളുമായി വരുന്ന പ്രീമിയം മോട്ടോർസൈക്കിളിന് ഇപ്പോൾ 3.03 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.

മുമ്പുണ്ടായിരുന്ന മോഡലിനേക്കാൾ ഏകദേശം 12,000 രൂപയാണ് ക്രൂയിസ് കൺട്രോളുമായി വരുന്ന പുതിയ കെടിഎം 390 അഡ്വഞ്ചർ X ടൂറർ ബൈക്കിന് അധികം മുടക്കേണ്ടി വരിക. 2.91 ലക്ഷം രൂപയായിരുന്ന വില 3.03 ലക്ഷമായെങ്കിലും കൊടുക്കുന്ന വിലയ്ക്കുള്ള മുതലുണ്ട് ആശാൻ. ബൈക്കിന്റെ ഡിസൈൻ മാറ്റമില്ലാതെ തുടരുമ്പോൾ പുതിയ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചതാണ് വില കൂടാൻ കാരണമായിരിക്കുന്നത്.

കെടിഎം 390 അഡ്വഞ്ചർ X ബൈക്കിൽ ഇപ്പോൾ കോർണറിംഗ് എബിഎസ്, ക്രൂയിസ് കൺട്രോൾ സിസ്റ്റം, കോർണറിംഗ് ട്രാക്ഷൻ കൺട്രോൾ എന്നീ ഫീച്ചറുകളെല്ലാം ലഭിക്കും. ഇതിനൊപ്പം, സ്ട്രീറ്റ്, റെയിൻ, ഓഫ്-റോഡ് എന്നിങ്ങനെ ബ്രാൻഡ് മൂന്ന് റൈഡിംഗ് മോഡുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ആവശ്യങ്ങൾക്കനുസരിച്ച് വിവിധ ത്രോട്ടിൽ മാപ്പുകളാണ് ഈ മോഡുകളിലൂടെ സാധ്യമാക്കുക. ഇത് വിവിധ റോഡ് സാഹചര്യങ്ങളിൽ റൈഡർക്ക് കൂടുതൽ കൺട്രോൾ നൽകാൻ സഹായകരമാവും.

ഏറ്റവും പുതിയ 390 ഡ്യൂക്കിൽ കാണുന്ന അതേ 399 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 390 അഡ്വഞ്ചർ X മോട്ടോർസൈക്കിളിന്റെ ഹൃദയം. ഇത് 46 bhp കരുത്തിൽ പരമാവധി 39 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് കെടിഎം പറയുന്നു. 6 സ്പീഡ് ഗിയർബോക്‌സും ബൈഡയറക്ഷണൽ ക്വിക്ക്-ഷിഫ്റ്ററുമാണ് ലഭ്യമാവുക.

ക്രമീകരിക്കാൻ കഴിയാത്ത സസ്പെൻഷൻ, 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ കാസ്റ്റ് അലോയ് വീലുകൾ അപ്പോളോ ട്രാംപ്ലിആർ ഡ്യുവൽ-പർപ്പസ് ടയറുകൾ എന്നിവയാണ് കെടിഎം 390 അഡ്വഞ്ചർ X മോഡലിലെ മറ്റ് പ്രത്യേകതകൾ. ഡ്യുവൽ ചാനൽ എബിഎസിന്റെ സഹായത്തോടെ 390 സിസി അർ്വഞ്ചർ ടൂറർ ബൈക്കിലെ ബ്രേക്കിംഗ് സിസ്റ്റം അതേപടി തുടരുകയാണ്. ഓഫ് റോഡിംഗിലും ഓൺ-റോഡിലും കിടിലൻ പെർഫോമൻസ് നൽകാൻ വാഹനം പ്രാപ്‌തമാണ്.

സമീപകാലത്ത് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎം സ്വീകരിക്കുന്ന ഐഡിയകളെല്ലാം വിജയം കാണുന്നതിനാൽ പുതിയ നീക്കവും വെന്നിക്കൊടി പാറിക്കുമെന്ന് തന്നെ കരുതാം. ഒരിടയ്ക്ക് പഴയ ഇമേജെല്ലാം പോയി ബ്രാൻഡ് യൂത്തൻമാരിൽ നിന്നും അകന്നിരുന്നു. എന്നാൽ ന്യൂജെൻ മോഡലുകളിലൂടെ പഴയ ഫോമിലേക്ക് എത്താനാവുമെന്ന സൂചനയാണ് അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകളിലൂടെ കെടിഎം നൽകുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, August 7, 2025, 15:59 [IST]
English summary
Ktm is developing a new range of 160 cc motorcycles all you need to know
കൂടുതല്‍... #ktm #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X