ലോകത്ത് ഇന്ത്യയിൽ മാത്രം വിൽപ്പനയുളള KTM മോഡൽ; RC390-യ്ക്ക് സംഭവിച്ചതെന്ത്

കെടിഎമ്മിന്റെ പ്രീമിയം സൂപ്പർസ്പോർട്ട് മോഡലായ RC390 ആഗോളതലത്തിൽ ഉത്പാദനം നിർത്തിയെങ്കിലും, ഇന്ത്യയിൽ ഇപ്പോഴും വിൽപനയിലുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. നിലവിൽ, ഇന്ത്യയിൽ മാത്രമാണ് ആർസി 390 വിൽപ്പനയ്ക്കുള്ളത്. കെടിഎമ്മിന്റെ ഇന്ത്യൻ നിർമ്മാണ പങ്കാളിയായ ബജാജ് ഓട്ടോയാണ് ഈ മോഡൽ പ്രാദേശികമായി രാജ്യത്ത് നിർമ്മിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഒറ്റ സിലിണ്ടർ 373 സിസി എഞ്ചിനുള്ള ഈ മോട്ടോർസൈക്കിളിന് ആഗോള തലത്തിൽ ഡിമാൻഡ് കുറവായിരുന്നു. യൂറോ 5+ എമിഷൻ നിയമങ്ങൾ പാലിക്കാൻ എഞ്ചിൻ അപ്ഡേറ്റ് ചെയ്യേണ്ടി വന്നതും ഒരു കാരണമാണ്. ഇത് അന്താരാഷ്ട്ര വിപണികളിൽ ബൈക്കിന്റെ വില ഗണ്യമായി വർധിപ്പിക്കുകയും ചെയ്തു.

എന്നാൽ ഇന്ത്യൻ വിപണിയിൽ RC 390-യ്ക്ക് മികച്ച ഡിമാൻഡ് നിലനിൽക്കുന്നതിനാൽ, ഇവിടെ ഇതിന്റെ വിൽപന തുടരാനാണ് കമ്പനിയുടെ പദ്ധതി. പ്രാദേശിക ഉത്പാദനം കാരണം, സമീപ വർഷങ്ങളിൽ മോട്ടോർസൈക്കിളിന്റെ വില കാര്യമായി വർദ്ധിച്ചിട്ടുമില്ല. ഡ്യൂക്ക് 390 മോഡലിന് പുതിയ LC4C, 399 സിസി എഞ്ചിൻ ലഭിച്ചപ്പോഴും, RC390 ഇപ്പോഴും പഴയ 373 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിൻ തന്നെയാണ് ഉപയോഗിക്കുന്നത്.

ktm rc390 sales

43 hp പവറും 37 nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിൻ സിക്സ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നത്. 2026-ഓടെ ആർസി 390-നും LC4C എഞ്ചിൻ അപ്ഡേറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ. പുതിയ ജിഎസ്ടി 2.0 പരിഷ്കരണങ്ങൾ ആർസി 390-ന്റെ വില വർധിപ്പിക്കാൻ സാധ്യതയുണ്ട്. 350 സിസിക്ക് മുകളിലുള്ള ബൈക്കുകൾക്ക് നികുതി 40 ശതമാനം ആയി സർക്കാർ വർദ്ധിപ്പിച്ചു.

നിലവിൽ, എക്സ്-ഷോറൂം വില 3.22 ലക്ഷം രൂപയാണ്. 399 സിസി എഞ്ചിൻ അപ്ഡേറ്റും പുതുക്കിയ ജിഎസ്ടി 2.0 നികുതിയും ചേരുമ്പോൾ വില ഇനിയും ഉയരാനുള്ള സാധ്യതകളുണ്ട്. ഈ ഉയർന്ന ജിഎസ്ടി ഒഴിവാക്കി താങ്ങാനാവുന്ന വിലക്ക് വാഹനങ്ങൾ വിൽക്കാൻ, ബജാജ്, ട്രയംഫ്, കെടിഎം എന്നിവ 350 സിസി വിഭാഗത്തിൽ പുതിയ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.

ktm rc390 sales

കെടിഎം പുതിയൊരു 499 സിസി പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ വികസിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട് കേട്ടോ. ഇത് ആർസി 390-ന് പകരമായി വരാനിടയുണ്ട്. ആർസി 500 അല്ലെങ്കിൽ ആർസി 450 എന്ന് പേരിടാൻ സാധ്യതയുള്ള ഈ മോഡൽ, 2026-ൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് തന്നെയാണ് ആർസ പ്രേമികളുടെ പ്രതീക്ഷ.

അതുപോലെ ബ്രാൻഡിൻ്റെ ഏറ്റവും ശക്തമായ മോഡലുകളിൽ ഒന്നാണ് 1390 സൂപ്പർ ഡ്യൂക്ക് R എന്നത്. പേരുപോലെതന്നെ അതിൻ്റെ കമാൻഡിംഗ് സ്റ്റൈലും ഹൈ പെർഫോർമൻസ് ലെവലുംമെല്ലാം സൂപ്പർ തന്നെയാണ്. ഇപ്പോൾ ഈ മോഡലിനേക്കാൾ കൂടുതൽ ലളിതവും ശക്തമാവുമായ പ്രകടനം തരുന്ന ഒരു പ്രീമിയം പതിപ്പ് പുറത്തിറക്കാനുള്ള പ്ലാനിടുകയാണ് കമ്പനി.

1390 സൂപ്പർ ഡ്യൂക്ക് RR എന്നത് ഒരു സാധാരണ അപ്‌ഡേറ്റ് മോഡൽ എന്നതിലുപരി വളരെ കുറച്ച് യൂണിറ്റുകളിൽ മാത്രം നിർമ്മിക്കുന്ന ഒരു ലിമിറ്റഡ് എഡിഷൻ ഫ്ലാഗ്ഷിപ്പ് മോഡലും കൂടിയാണ്. മോഡലിന് കരുത്ത് നൽകുന്നത് ബ്രാൻഡിൻ്റെ പ്രശസ്തമായ 1350 സിസി വി-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ്. ഈ എഞ്ചിൻ 10,000 ആർപിഎമ്മിൽ പരമാവധി 190 bhp പവർ ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ 8,000 ആർപിഎമ്മിൽ 145 Nm ടോർക്കും നൽകുന്നു. 6-സ്പീഡ് ഗിയർബോക്‌സുമായി ജോഡിയാക്കുകയും ചെയ്തിരിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, December 27, 2025, 8:00 [IST]
English summary
Ktm rc 390 discontinued globally still on sale only in india
കൂടുതല്‍... #ktm #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X