കെടിഎം പുതിയ മോൺസ്റ്ററിനെ ഇറക്കുന്നു! 1390 സൂപ്പർ ഡ്യൂക്ക് RR-ൻ്റെ വിവരങ്ങൾ പുറത്തുവിട്ടു

ലോകത്ത് മികച്ച പ്രകടനക്ഷമതയുള്ള മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്നതിൽ പേരുകേട്ടവരാണ് കെടിഎം. സൂപ്പർമോട്ടോ, അഡ്വഞ്ചർ പോലുള്ള മേഖലകളിൽ നിരന്തരം പുതുമകൾ കൊണ്ടുവരുന്നതിനാൽ പെട്ടെന്നുതന്നെ ജനഹൃദയം കീഴടക്കാൻ ഇവർക്ക് സാധിച്ചു. അതുപോലെ ബ്രാൻഡിൻ്റെ ഏറ്റവും ശക്തമായ മോഡലുകളിൽ ഒന്നാണ് 1390 സൂപ്പർ ഡ്യൂക്ക് R എന്നത്. പേരുപോലെതന്നെ അതിൻ്റെ കമാൻഡിംഗ് സ്റ്റൈലും ഹൈ പെർഫോർമൻസ് ലെവലുംമെല്ലാം സൂപ്പർ തന്നെയാണ്. ഇപ്പോൾ ഈ മോഡലിനേക്കാൾ കൂടുതൽ ലളിതവും ശക്തമാവുമായ പ്രകടനം തരുന്ന ഒരു പ്രീമിയം പതിപ്പ് പുറത്തിറക്കാനുള്ള പ്ലാനിടുകയാണ് കമ്പനി. അതിൻ്റെ ഭാഗമായി പുത്തൻ മോഡലിൻ്റെ സവിശേഷതകൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

1390 സൂപ്പർ ഡ്യൂക്ക് RR എന്നത് ഒരു സാധാരണ അപ്‌ഡേറ്റ് മോഡൽ എന്നതിലുപരി വളരെ കുറച്ച് യൂണിറ്റുകളിൽ മാത്രം നിർമ്മിക്കുന്ന ഒരു ലിമിറ്റഡ് എഡിഷൻ ഫ്ലാഗ്ഷിപ്പ് മോഡലും കൂടിയാണ്. ആദ്യം 2025-ലെ EICMA മോട്ടോർ ഷോയിൽ അവതരിപ്പിക്കാനായിരുന്നു പദ്ധതിയെങ്കിലും കെടിഎം നേരിട്ട സാമ്പത്തിക പ്രശ്നങ്ങളും കമ്പനിയിലെ ഉടമസ്ഥാവകാശ മാറ്റങ്ങളും കാരണം ലോഞ്ച് വൈകിപ്പോയി. അതേസമയം പുതിയ വിവരങ്ങൾ പ്രകാരം ഈ മോഡൽ 2026-ൽ ഗ്ലോബലായി പുറത്തിറങ്ങാനുള്ള സാധ്യത കൂടുതലാണ്.

KTM Reveals The details Upcoming 1390 Super Duke RR

ലിമിറ്റഡ് എഡിഷൻ ആയതുകൊണ്ടുതന്നെ വളരെ കുറച്ച് യൂണിറ്റുകൾ മാത്രം നിർമ്മിച്ച് വിപണിയിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ബ്രാൻഡിൻ്റെ മറ്റൊരു മോഡലായ 1290 RR വെറും 500 യൂണിറ്റുകൾ മാത്രമാണ് നിർമ്മിച്ചിരുന്നത്. അതിനാൽ 1390 RR ഇതേ രീതിയിൽ കുറച്ച് ലക്കീ റൈഡർമാർക്ക് മാത്രമേ ലഭിക്കാനുള്ള സാധ്യയുള്ളൂ. മാത്രവുമല്ല ബൈക്കിൻ്റെ സവിശേഷതകളെ കുറിച്ച് വളരെ വ്യക്തമായ രീതിയിലാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതിന്റെ ഭാരം കെടിഎം പ്രത്യേകമായി കുറച്ചിരിക്കുന്നു. സ്റ്റാൻഡേർഡ് 1390 സൂപ്പർ ഡ്യൂക്ക് R-ൻ്റെ ഭാരം 212.5 കിലോഗ്രാം ആണെങ്കിൽ പുതിയ RR പതിപ്പിന്റെ ഭാരം 204 കിലോഗ്രാം മാത്രമാണുള്ളത്. അതായത് ഏകദേശം 8.5 കിലോഗ്രാം ഭാരം വരെ കുറച്ചിട്ടുണ്ടെന്ന് അർത്ഥം. ഇത് പെർഫോമൻസ് ബൈക്കുകളിൽ വലിയ മാറ്റം ഉണ്ടാക്കുന്ന കാര്യമാണ്. ഭാരം കുറയുന്നതിലൂടെ ബൈക്ക് കൂടുതൽ വേഗത്തിൽ ആക്സിലറേറ്റ് ചെയ്യുകയും കോർണറുകളിൽ കൂടുതൽ കൃത്യമായി കൈകാര്യം ചെയ്യാനും സാധിക്കും.

KTM Reveals The details Upcoming 1390 Super Duke RR

മാത്രവുമല്ല ഈ മോഡലിന് കരുത്ത് നൽകുന്നത് ബ്രാൻഡിൻ്റെ പ്രശസ്തമായ 1350 സിസി വി-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ്. ഈ എഞ്ചിൻ 10,000 ആർപിഎമ്മിൽ പരമാവധി 190 bhp പവർ ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ 8,000 ആർപിഎമ്മിൽ 145 Nm ടോർക്കും നൽകുന്നു. 6-സ്പീഡ് ഗിയർബോക്‌സുമായി ജോഡിയാക്കുകയും ചെയ്തിരിക്കുന്നു. പ്രകടനം വർധിപ്പിക്കാനായി RR മോഡലിൽ അക്രപോവിക് ടൈറ്റാനിയം എക്‌സ്‌ഹോസ്റ്റ് സജ്ജീകരിച്ചിട്ടുണ്ട്.

കൂടാതെ വിപുലമായ കാർബൺ-ഫൈബർ ഭാഗങ്ങൾ, ഭാരം കുറഞ്ഞ ലിഥിയം-ഐയൺ ബാറ്ററി എന്നിവയും ഉപയോഗിച്ചതിനാൽ ഇത് ബൈക്കിന്റെ ആകെ ഭാരം കുറയുകയും പ്രകടനം മെച്ചപ്പെടുകയും ചെയ്യുന്നു. ഹാൻഡിൽബാർ സജ്ജീകരണത്തിലേക്കു വരുമ്പോൾ കെടിഎം 1290 സൂപ്പർ ഡ്യൂക്ക് RR-ൽ കണ്ടതുപോലെ 17 mm വീതിയുള്ള സ്പോർട്ടി ഹാൻഡിൽബാറുകൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് റൈഡറിന് കൂടുതൽ ആത്മവിശ്വാസമുള്ള നിയന്ത്രണം നൽകും.

KTM Reveals The details Upcoming 1390 Super Duke RR

സസ്‌പെൻഷൻ സജ്ജീകരണങ്ങളിൽ പ്രീമിയം WP അപെക്സ് പ്രോ USD ഫോർക്കുകളും മോണോ-ഷോക്ക് റിയർ സസ്‌പെൻഷനും ഉൾപ്പെടും. ഇവ ട്രാക്കിലും ഹൈവേയിലും മികച്ച സ്ഥിരതയും കംഫർട്ടും നൽകുന്നതിൽ പ്രസിദ്ധമാണ്. ബ്രേക്കിംഗ് സംവിധാനത്തിനും ഉയർന്ന നിലവാരമുണ്ട്. മുൻഭാഗത്തായി ബ്രെംബോയുടെ ശക്തമായ കാലിപറുകളും വലിയ ഡിസ്ക് ബ്രേക്കുകളും ലഭിക്കും. ഇത് RR മോഡലിന് അത്യുജ്ജ്വലമായ സ്റ്റോപ്പിംഗ് പവർ നൽകാൻ സഹായിക്കുന്നതാണ്.

കെടിഎം ഇപ്പോൾ ഇന്ത്യയിൽ ബജാജ് ഓട്ടോയുടെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ അന്താരാഷ്ട്ര വിപണിയിൽ ലോഞ്ച് ചെയ്ത ശേഷം ഈ സൂപ്പർ മോഡൽ 2026 ഓടെ ഇന്ത്യയിലും എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഇപ്പോൾ സ്റ്റാൻഡേർഡ് സൂപ്പർ ഡ്യൂക്ക് R മോഡലിന് ഇന്ത്യയിൽ 22.95 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. പുതിയ RR മോഡൽ കൂടുതൽ പ്രീമിയം ഘടകങ്ങളും അധിക പ്രകടന മെച്ചപ്പെടുത്തലുകളും ഉൾപ്പെടുത്തിയായിരിക്കും ലോഞ്ച് ചെയ്യുന്നത്.

More from DriveSpark

Article Published On: Thursday, December 11, 2025, 18:46 [IST]
English summary
Ktm reveals the details upcoming 1390 super duke rr
കൂടുതല്‍... #ktm #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X