ഇനി വെള്ളക്കാരെ ഇന്ത്യക്കാർ 'ഭരിക്കും'! കെടിഎം മുഴുവനായി ബജാജിന് സ്വന്തം

കെടിഎമ്മിന്റെ മാതൃ കമ്പനിയായ പിയറര്‍ മൊബിലിറ്റി എജിയെ ഇന്ത്യന്‍ ബ്രാന്‍ഡ് ഏറ്റെടുത്തതോടെ കെടിഎമ്മും അതിന്റെ ബ്രാന്‍ഡുകളും ഇപ്പോള്‍ ബജാജ് ഓട്ടോയുടെ പൂര്‍ണ നിയന്ത്രണത്തിലായി. കെടിഎമ്മിന്റെ മാതൃ കമ്പനിയായ പിയറര്‍ ഗ്രൂപ്പ് ഔദ്യോഗികമായി പിന്മാറിയതിനെ തുടര്‍ന്ന് ഇപ്പോള്‍ പിഎംഎജിയുടെ (പിയറര്‍ മൊബിലിറ്റി എജി) 74.9% ഉടമസ്ഥതയും ബജാജിനായി. ബജാജ് ഓട്ടോ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സ് ബിവി പിബിഎജി വാങ്ങുന്നതിനെക്കുറിച്ച് ബജാജ് ഓട്ടോ ബിഎസ്ഇയെയും എന്‍എസ്ഇയെയും അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഈ ഏറ്റെടുക്കലോടെ, കെടിഎം, ഹസ്ഖ്‌വര്‍ണ, ഗ്യാസ് ഗ്യാസ് എന്നിവയുടെ നിയന്ത്രണം ഇന്ത്യന്‍ കമ്പനിക്ക് കൈവന്നു.

ഇത് ആഭ്യന്തരമായും അന്തര്‍ദേശീയമായും കെടിഎമ്മിന്റെ പൂര്‍ണ നിയന്ത്രണം ബജാജിന് നല്‍കുന്നു. ഇനി മുതല്‍ കെടിഎമ്മിന്റെ അടുത്ത പരിപാടികള്‍, തന്ത്രങ്ങള്‍, ഉല്‍പ്പന്നങ്ങള്‍, എന്ന് തുടങ്ങി മറ്റു പലതും തീരുമാനിക്കാന്‍ പൂനെ ആസ്ഥാനമായുള്ള വാഹന ഭീമന്‍മാര്‍ക്ക് സാധിക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഓസ്ട്രിയന്‍ ബ്രാന്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. മോട്ടോജിപി ബൈക്ക് വികസനം പോലും നിര്‍ത്തിവെക്കുന്ന തരത്തില്‍ സാമ്പത്തിക പ്രതിസന്ധി കമ്പനിയെ ബാധിച്ചു.

bajaj ktm takeover

കൂടുതല്‍ നിക്ഷേപം നടത്തി രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ബജാജ് ഓട്ടോയാണ് കെടിഎമ്മിനെ പ്രവര്‍ത്തനം തുടരാന്‍ സഹായിച്ചത്. പുത്തന്‍ വികസനങ്ങളുടെ പശ്ചാത്തലത്തില്‍ കെടിഎം മാനേജ്മെന്റും പ്രവര്‍ത്തനങ്ങളും ബജാജ് പുനഃക്രമീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പിയറര്‍ മൊബിലിറ്റി എജി ഇനി ബജാജ് മൊബിലിറ്റി എജി എന്നറിയപ്പെടും. മാനേജ്മെന്റും ബോര്‍ഡ് അംഗങ്ങളും മാറി. പിയറര്‍ ബജാജ് എജി ഇനി ബജാജ് ഓട്ടോ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്സ് എജി എന്നറിയപ്പെടും.

2007-ല്‍ ഇന്ത്യന്‍ ബ്രാന്‍ഡ് 14.5% ഓഹരികള്‍ ഏറ്റെടുത്തതോടെ കഴിഞ്ഞ 17 വര്‍ഷത്തിലധികമായി കെടിഎമ്മും ബജാജും തമ്മിലുള്ള പങ്കാളിത്തത്തിലാണ്. 2012-ല്‍ ബജാജിന്റെ പിന്തുണയോടെ ഡ്യൂക്ക് 200 പുറത്തിറക്കിയാണ് ടീം ഓറഞ്ച് ഇന്ത്യന്‍ വിപണിയില്‍ എന്‍ട്രി നടത്തിയത്. ഓരോ ഉല്‍പ്പന്നവും വന്‍ വിജയമായതോടെ പങ്കാളിത്തം ഫലവത്തായി. 2020 ആകുമ്പോഴേക്കും കെടിഎമ്മില്‍ ബജാജിന്റെ ഓഹരി 48% ആയി ഉയര്‍ന്നു.

ktm unsold inventory

ഒരു വര്‍ഷത്തിനുള്ളില്‍ അത് 49.9% ആയി. ഇപ്പോള്‍ പിബഎജിയെ ഏറ്റെടുത്തതോടെ മറ്റൊരു ലോകോത്തര ബ്രാന്‍ഡും ഇന്ത്യക്കാരുടെ അധീനതയിലായി മാറിയിരിക്കുകയാണ്. ബജാജിന്റെ നേതൃത്തില്‍ ഓസ്ട്രിയന്‍ കമ്പനിയുടെ ഭാവി ശോഭനമാകുമെന്നാണ് പ്രതീക്ഷ. ഇതിനിടെ 2024 ഡ്യൂക്ക് ശ്രേണിയിലെ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്കായി കെടിഎമ്മില്‍ നിന്ന് ഒരു സുപ്രധാന അറിയിപ്പ് വന്നിട്ടുണ്ട്. 2024-ല്‍ നിര്‍മിച്ച 125 ഡ്യൂക്ക്, 250 ഡ്യൂക്ക്, 390 ഡ്യൂക്ക്, 990 ഡ്യൂക്ക് എന്നീ മോഡലുകള്‍ കമ്പനി ആഗോളതലത്തില്‍ തിരിച്ചുവിളിച്ചിരിക്കുകയാണ്.

ഗുണനിലവാര പരിശോധനയ്ക്കിടെ ചില മോഡലുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഫ്യുവല്‍ ക്യാപ് സീലുകള്‍ ഗുണനിലവാര മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതായി കെടിഎം പറയുന്നു. തകരാര്‍ കാരണം സീലില്‍ ചെറിയ വിള്ളലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ഇന്ധന ചോര്‍ച്ചയ്ക്ക് കാരണമാകുമെന്നതിനാല്‍ യാത്രക്കാരുടെയും വാഹന സുരക്ഷയും മുന്‍നിര്‍ത്തിയാണ് തിരിച്ചുവിളി.

ഈ പ്രശ്‌നം നേരിടുന്ന മുകളില്‍ പറഞ്ഞ MY2024 മോഡലുകള്‍ വാങ്ങിയ ഉപഭോക്താക്കളെ കമ്പനി വ്യക്തിഗതമായി ബന്ധപ്പെടുകയും അവരുടെ അടുത്തുള്ള ഡീലര്‍ഷിപ്പില്‍ സൗജന്യ റീപ്ലേസ്മെന്റിനായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യും. നിങ്ങളുടെ ബൈക്ക് ഈ തിരിച്ചുവിളിയുടെ ഭാഗമാണോ എന്ന് സ്വയം പരിശോധിക്കാനും കഴിയും. ഇതിനായി കെടിഎം വെബ്സൈറ്റ് സന്ദര്‍ശിച്ച് 'സര്‍വീസ്' വിഭാഗത്തില്‍ നിങ്ങളുടെ ബൈക്കിന്റെ VIN നമ്പര്‍ നല്‍കിയാല്‍ ഇത് മനസിലാക്കാന്‍ പറ്റും.

ഫ്യുവല്‍ ക്യാപ്പ് സീല്‍ സൗജന്യമായി മാറ്റിസ്ഥാപിക്കുന്നതിനാല്‍ ഷോറൂമിലെത്താന്‍ ഒട്ടും വൈകരുത്. 990 ഡ്യൂക്ക് ഇന്ത്യയില്‍ വില്‍പ്പനക്കില്ലെങ്കിലും MY2024 125 ഡ്യൂക്ക്, 250 ഡ്യൂക്ക്, 390 ഡ്യൂക്ക് എന്നിവയുള്ള ഉപഭോക്താക്കള്‍ ഉടന്‍ പരിശോധിക്കേണ്ടതാണ്. ഈ പറഞ്ഞ മോഡലുകള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഉണ്ടെങ്കില്‍ തിരിച്ചുവിളിയുടെ കാര്യം അവരെ അറിയിക്കുമല്ലോ.

More from DriveSpark

Article Published On: Thursday, November 20, 2025, 12:47 [IST]
English summary
Ktm under complete control of bajaj auto now owns 74 9 percentage of pmag
കൂടുതല്‍... #ktm #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X