ഈ ബൈക്കുകൾ ഇനി കിട്ടില്ല കേട്ടോ; ഈ വർഷം വിട പറയുന്ന മോഡലുകളെ പരിചയപ്പെടാം

ഇന്ത്യൻ ഇരുചക്രവാഹന വിപണി എപ്പോഴും മത്സരാധിഷ്ഠിതമാണ്. ഫീച്ചറുകൾ, അപ്‌ഡേറ്റുകൾ, വില എന്നീ ഘടകങ്ങളിൽ മാറ്റം വരുത്താതെ ഒരു മോഡലുകൾക്കും ഇവിടെ നിലനിൽപ്പില്ല. 2026 മുതൽ നിരവധി മോഡലുകൾ വിപണിയിൽ നിന്ന് ഒഴിവാക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുകയാണ്. 2025 അവസാനത്തോടെ ഇവ നിർത്തലാക്കുമെന്നാണ് വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഹാർലി-ഡേവിഡ്സൺ, കെടിഎം, ബജാജ്, ഹോണ്ട, റോയൽ എൻഫീൽഡ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള നിരവധി ബൈക്കുകൾ ഇതോടെ ഇനി നിങ്ങൾക്ക് വാങ്ങാൻ കിട്ടില്ല. ഏതൊക്കെ മോഡലുകളാണ് എന്ന് വിശദമായി അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ഹാർലി-ഡേവിഡ്സൺ X440 ഡെനിം ബേസ് വേരിയൻ്റ് 2025 അവസാനത്തോടെ നിർത്തലാക്കും. നിലവിലുള്ള മോഡലുകൾ വിറ്റഴിക്കാൻ ഡീലർഷിപ്പുകൾക്ക് നിർദ്ദേശമുണ്ട്. അതായത് 2026 മുതൽ ഇത് ലഭ്യമാവില്ല. റൈഡ്-ബൈ-വയർ, ട്രാക്ഷൻ കൺട്രോൾ, റൈഡിംഗ് മോഡുകൾ, അപ്ഡേറ്റ് ചെയ്ത പിൻഭാഗം, പുതിയ എക്‌സ്‌ഹോസ്റ്റ് എന്നിവയടങ്ങുന്ന X440T വേരിയൻ്റ് 2.79 ലക്ഷം (എക്സ്-ഷോറൂം) വിലയിലാണ് പുറത്തിറക്കിയത്.

bikes discontinued this year

ജർമ്മൻ ബ്രാൻഡായ ബിഎംഡബ്ല്യു മോട്ടോറാഡ്, തങ്ങളുടെ എൻട്രി ലെവൽ ബൈക്കുകളായ G 310 R, G 310 GS അഡ്വഞ്ചർ എന്നിവ ഇന്ത്യയിൽ നിന്ന് പിൻവലിക്കുകയാണ്. F 450 GS ADV പുറത്തിറക്കുന്നതിനുള്ള കമ്പനിയുടെ ഒരുക്കങ്ങളാണ് ഈ മോഡലുകൾ നിർത്തലാക്കുന്നതിന് പിന്നിൽ എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. G 310 RR ബ്രാൻഡിൻ്റെ ഏക എൻട്രി ലെവൽ ബൈക്കായി വിൽപ്പന തുടരും.

യമഹ MT-15-ന് വെല്ലുവിളിയായി കെടിഎം ഒരു 160 സിസി ബൈക്ക് വികസിപ്പിക്കുന്നുണ്ട് എന്നുളള അഭ്യൂഹങ്ങൾ ഡ്യൂക്ക് 125 സീരീസ് നിർത്തലാക്കുന്നതിലൂടെ ശരിവയ്ക്കുന്നുണ്ട്. ഇതോടെ ഓസ്ട്രിയൻ ബ്രാൻഡിന്റെ എൻട്രി ലെവൽ ബൈക്കുകളായിരുന്ന ഈ 125 സിസി മോഡലുകൾ 2026 മുതൽ ഇന്ത്യയിൽ ലഭ്യമാകില്ല.

bikes discontinued this year

ബജാജ് തങ്ങളുടെ പ്ലാറ്റിന 110, CT125X, N150 തുടങ്ങിയ ഡെയ്‌ലി കമ്മ്യൂട്ടർ മോഡലുകളുടെ ഉത്പാദനം നിർത്തുകയാണ്. താങ്ങാനാവുന്ന വിലയിലായിരുന്നെങ്കിലും, ശരിയായ ഉപഭോക്താക്കളെ കണ്ടെത്താൻ ബ്രാൻഡിന് സാധിച്ചില്ല എന്നതാണ് പിൻവലിക്കുന്നതിൻ്റെ കാരണമായി കമ്പനി പറയുന്നത്. അത് കൊണ്ടാണ് ഈ ലോവർ-സ്പെക്ക് മോഡലുകൾ നിർത്തലാക്കാൻ ബജാജ് തീരുമാനിച്ചിരിക്കുന്നത്.

ഹോണ്ട തങ്ങളുടെ എൻട്രി ലെവൽ പ്രീമിയം സ്പോർട്സ് ബൈക്കായ CB300R-ന്റെ ഉത്പാദനവും വിൽപ്പനയും നിർത്തുകയാണ് ഈ വർഷം കൊണ്ട്. മികച്ച ഫീച്ചറുകളുണ്ടായിട്ടും, അതിന്റെ ഡിസൈനും ഉയർന്ന വിലയും ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു എന്നതാണ് പിൻവലിക്കാനുളള കാരണം. CB300R ഇന്ത്യയിൽ നിന്ന് പിൻവലിക്കുന്നതിനൊപ്പം യാത്രാ വിഭാഗത്തിലെ CD110 ഡ്രീമും ഇതോടൊപ്പം കമ്പനി നിർത്തലാക്കുന്നുണ്ട്.

റോയൽ എൻഫീൽഡ് തങ്ങളുടെ ദീർഘകാല 411 പ്ലാറ്റ്‌ഫോമിനോട് 2025-ൽ ഔദ്യോഗികമായി വിടപറഞ്ഞിരിക്കുകയാണ്. സ്ക്രാം 450 പുറത്തിറക്കിയതിന് പിന്നാലെ, വർഷങ്ങളായി വിൽപ്പനയിലുണ്ടായിരുന്ന മുഴുവൻ 411 വേരിയൻ്റുകളും കമ്പനി നിർത്തലാക്കി. സ്ക്രാം 411 ആയിരുന്നു ആ പ്ലാറ്റ്‌ഫോമിലെ അവസാന മോഡൽ.

2026 ജനുവരി മുതൽ നിരവധി പുതിയ മോട്ടോർസൈക്കിളുകൾ വിപണിയിലെത്താൻ ഒരുങ്ങുന്നു. ബ്രിക്സ്റ്റൺ മോട്ടോർസൈക്കിൾസ്, ബിഎംഡബ്ല്യു, എഫ്ബി മോണ്ടിയൽ, കെടിഎം എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകളിൽ നിന്നുള്ള മോഡലുകൾ ഇതിൽ ഉൾപ്പെടുന്നവയാണ്. ഈ പുതിയ ബൈക്കുകൾക്ക് മെച്ചപ്പെട്ട മൂല്യം നൽകാനും മത്സരബുദ്ധിയോടെ വില നിശ്ചയിക്കാനും വിപണിയിൽ ഒരു കനത്ത മത്സരം തന്നെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, December 9, 2025, 12:20 [IST]
English summary
List of bikes discontinued this year royal enfield to harley davidson
കൂടുതല്‍... #auto news #india #Year Ender 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X