ഈ ബൈക്കുകൾ ഓടിച്ചാൽ നടുവേദന വരില്ല കേട്ടോ; 2 ലക്ഷം മുടക്കിയാൽ സുഖയാത്ര ഗ്യാരൻ്റി
ബൈക്ക് എന്നും ഒരു ആവശ്യവാഹനം തന്നെയാണല്ലോ, പ്രായഭേദമന്യെ മാർക്കറ്റിങ്ങും, സൊമാറ്റോ എന്നിങ്ങനെ എല്ലാവർക്കും എളുപ്പത്തിലും അത് പോലെ തന്നെ കുറഞ്ഞ ബജറ്റിൽ യാത്ര ചെയ്യാൻ സാധിക്കുന്നു. ബൈക്ക് വാങ്ങുമ്പോൾ പവർ അല്ലെങ്കിൽ മൈലേജ് മാത്രം നോക്കിയാൽ ബോണസായി നടുവേദനയും കിട്ടും. സീറ്റ്, റൈഡിംഗ് പൊസിഷൻ, സസ്പെൻഷൻ, എർഗണോമിക്സ് തുടങ്ങിയവയും വളരെ പ്രധാനമാണ്. ഒരു ബൈക്ക് വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും അത് പോലെ തന്നെ 2 ലക്ഷം രൂപയ്ക്ക് താഴെ ലഭിക്കുന്ന മോഡലുകൾ ഏതൊക്കെയാണെന്നും വിശദമായി തന്നെ അറിയാം.
വ്യത്യസ്ത തരം ബൈക്കുകള്‍, അവയുടെ സവിശേഷതകള്‍, അനുബന്ധ ചെലവുകള്‍ എന്നിവയെക്കുറിച്ച് നന്നായി അറിഞ്ഞിരുന്നിട്ട് വേണം വാങ്ങാൻ. ബൈക്കുമെടുത്ത് നിരത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ് ആവശ്യമായ പരിശീലനവും നാട്ടിലെ ഗതാഗത നിയമങ്ങളെ കുറിച്ച് പരിജ്ഞാനവും വേണം. മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് മോട്ടോര്‍ സൈക്കിളില്‍ അപകട സാധ്യത കൂടുതലാണ്.

എങ്കിലും പല മോഡേണ്‍ മോട്ടോര്‍സൈക്കിളുകളും അത്യാധുനിക സുരക്ഷ സവിശേഷതകളുമായിട്ടാണ് എത്തുന്നത്. പല എന്‍ട്രി ലെവല്‍ പെര്‍ഫോമന്‍സ് ബൈക്കുകളില്‍ ആന്റി ലോക്ക് ബ്രേക്കുകളും (ABS) ട്രാക്ഷന്‍ കണ്‍ട്രോളും ഉള്‍പ്പെടെ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ന് ഇന്ത്യയിലെ മുന്‍നിര ടൂവീലര്‍ നിര്‍മാതാക്കാള്‍ മികച്ച എന്‍ട്രി ലെവല്‍ പെര്‍ഫോമന്‍സ് ബൈക്കുകള്‍ പുറത്തിറക്കുന്നതിനാല്‍ ഓപ്ഷനുകള്‍ക്ക് കുറവുണ്ടാകില്ല.
ബൈക്കുകളുടെ ലിസ്റ്റിലേക്ക് നോക്കിയാൽ ആദ്യം റോയൽ എൻഫീൽഡ് ഹണ്ടർ 350 ആണ് മുന്നിൽ. റെട്രോ സ്ട്രെയിറ്റ് പൊസ്ചർ, വിശാലമായ സീറ്റ്, നഗരത്തിലും ഹൈവേയിലും ലഭിക്കുന്ന കംഫർട്ടബിൾ എന്നതൊക്കെയാണ് വാഹനത്തെ യുവാക്കൾക്കിടയിൽ പ്രിയപ്പെട്ടതാക്കുന്നത്. 20.2 bhp പീക്ക് പവറും 27 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിവുള്ള അതേ 349 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ & ഓയില്‍-കൂള്‍ഡ് OHC ഫ്യുവല്‍-ഇഞ്ചക്റ്റഡ് എഞ്ചിനാണ് ബൈക്കില്‍ ഉപയോഗിക്കുന്നത്. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.
800 mm സീറ്റ് ഹൈറ്റുള്ള ബൈക്കിന് 13 ലിറ്റര്‍ ശേഷിയുള്ള ഫ്യുവല്‍ ടാങ്ക് ലഭിക്കുന്നു. ലിറ്ററിന് 36 കിലോമീറ്ററാണ് മൈലേജ് പറയുന്നത്. നിലവില്‍ ബേസ് റെട്രോ ഫാക്ടറി വേരിയന്റിന് 1.50 ലക്ഷം രൂപയാണ് വില. മെട്രോ ഡാപ്പര്‍ വേരിയന്റുകള്‍ക്ക് 1.70 ലക്ഷം രൂപയും, മെട്രോ റെബല്‍ വേരിയന്റുകള്‍ക്ക് 1.75 ലക്ഷം രൂപയുമാണ് വില.
ഫെയറിംഗ് വിൻഡ് പ്രൊട്ടക്ഷൻ, നല്ല എർഗണോമിക്സ്, മൃദുവായ റൈഡിംഗുമുളള സുസുക്കി ജിക്സർ SF 250 എന്ന മോഡലാണ് അടുത്തത്. 249 സിസി, ഓയിൽ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സുസുക്കിയുടെ ക്വാട്ടർ ലിറ്റർ മോട്ടോർസൈക്കിളുകൾക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 6 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 26.1 bhp കരുത്തിൽ പരമാവധി 22.2 Nm torque വരെ നൽകാനാവും. സുസുക്കിക്ക് (Suzuki Motorcycles) സാധാരണക്കാരിലേക്ക് വേരോട്ടമുണ്ടാക്കി കൊടുത്ത മോഡലാണ് ജിക്‌സർ ബൈക്ക്.
2025 മോഡലിന്റെ പ്രധാന പ്രത്യേകത ഡ്യുവല്‍-ചാനല്‍ എബിഎസ് (ABS) ആണ്. ടിവിഎസ് അപ്പാച്ചെ RTR 160-ല്‍ ആദ്യമായാണ് ഈ ഫീച്ചര്‍ വരുന്നത്. ഇത് ബ്രേക്കിംഗ് കൂടുതല്‍ മെച്ചപ്പെടുത്തുകയും അടിയന്തര സാഹചര്യങ്ങളിലും, നനഞ്ഞ റോഡുകളിലും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. ടിവിഎസ് അപ്പാച്ചെ RTR 160 അതിന്റെ വിശ്വാസ്യത നിലനിര്‍ത്തുന്നു. 8,750 ആര്‍പിഎമ്മില്‍ 15.81 bhp പവറും 7,000 ആര്‍പിഎമ്മില്‍ 13.85 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എഞ്ചിനാണ് ഇതിലുള്ളത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








