ഇന്ത്യയുടെ ഓമനപുത്രൻ കവസാക്കി W175! നാടുകടന്ന് ഇനി അമേരിക്കൻ റോഡുകൾ കീഴടക്കാൻ ഒരുങ്ങുന്നു

ഇരുചക്ര വാഹന ലോകത്ത് കവസാക്കി എന്ന ബ്രാൻഡ് പടുത്തുയർത്തിയ പ്രശംസയുടെ സാമ്രാജ്യം ചെറുതൊന്നുമല്ല. ഈ പേരുകേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക ആവേശം മോട്ടോർസൈക്കിൾ പ്രേമികളുടെ ഹൃദയത്തിൽ അലയടിക്കാറുണ്ട്. കമ്മ്യൂട്ടർ ബൈക്കുകൾ മുതൽ വലിയ സൂപ്പർബൈക്കുകൾ വരെ നിർമിക്കുന്ന ജാപ്പനീസ് ബ്രാൻഡ് ഇപ്പോൾ W175 എന്ന ഇന്ത്യൻ നിർമ്മിത മോഡൽ അന്താരാഷ്ട്ര വിപണിയിലേക്ക് എത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നമ്മുടെ നാട്ടിൽ നിർമ്മിച്ച ഒരു മോഡൽ അങ്ങ് അമേരിക്കയിൽ പോകുന്നു എന്ന് കേൾക്കുമ്പോൾ പലർക്കും സന്തോഷവും അഭിമാനവും ഒന്നിച്ചു വരുന്ന അവസ്ഥയായിരിക്കും.

ഇന്ത്യയിൽ വലിയ ഓളം സൃഷ്ടിച്ചിട്ടില്ലെങ്കിലും ചെറിയ ബജറ്റിൽ ക്ലാസിക് മോട്ടോർസൈക്കിൾ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്ക് കണ്ണുംപൂട്ടി വാങ്ങിക്കാനാവുന്ന ഒരു മോഡലാണ് W175. ഇപ്പോൾ ഈ റെട്രോ സ്റ്റൈൽ ബൈക്ക് അമേരിക്കയിൽ വിൽക്കാൻ ആവശ്യമായ ഇപിഎയും (Environmental Protection Agency) സിഎആർബിയും (California Air Resources Board) നൽകിയ അനുമതി ലഭിച്ചിരിക്കുകയാണ്. സാധാരണയായി ഈ രണ്ട് സർട്ടിഫിക്കേഷനും ലഭിച്ചു കഴിഞ്ഞാൽ ഒരു ബൈക്ക് ഉടൻ അമേരിക്കൻ വിപണിയിൽ എത്തുമെന്നതാണ് പതിവ്.

Kawasaki W175 Retro Bike

ബ്രാൻഡ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നുംതന്നെ നടത്തിയിട്ടില്ലെങ്കിലും ലഭ്യമായ വിവരങ്ങൾ പ്രകാരം W175 അടുത്ത വർഷം യുഎസിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1960-കളിൽ BSA മോട്ടോർസൈക്കിളുകൾക്ക് ശക്തമായ മറുപടി നൽകാനാണ് കാവാസാക്കി W സീരീസ് ബൈക്കുകൾ അവതരിപ്പിച്ചത്. അതേ ബൈക്കുകളുടെ പരാമ്പര്യം ഈ മോഡലിലും തുടരുന്നുണ്ട്. ക്ലാസിക് ബ്രിട്ടീഷ്-സ്റ്റൈൽ ഡിസൈനും, ലളിതമായ എഞ്ചിനും, സുഖകരമായ റൈഡിംഗുമെല്ലാമാണ് W175 വാഗ്ദാനം ചെയ്യുന്നത്.

അമേരിക്കൻ വിപണിയിൽ ഇതിനകം തന്നെ W230, W800 പോലുള്ള കൂടുതൽ ശക്തിയുള്ള മോഡലുകൾ ലഭ്യമായിട്ടുണ്ട്. പ്രത്യേകിച്ച് W800-ൽ 773 സിസി എയർ-കൂൾഡ് വെർട്ടിക്കൽ ട്വിൻ എഞ്ചിൻ ഉപയോഗിക്കുന്നതിനാൽ അത് അവിടെയുള്ള പ്രീമിയം റെട്രോ ബൈക്ക് സെഗ്മെന്റിൽ ഏറെ പ്രശസ്തമാണ്. ഇന്ത്യയിലെ പോലെ തന്നെ അമേരിക്കയിലും കവസാക്കി പ്രധാനമായി ലക്ഷ്യമിടുന്നത് നഗരത്തിൽ സുഖമായി യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ദിനംപ്രതി റൈഡർമാരെയാണ്.

Kawasaki W175 Retro Bike

നിലവിൽ ലഭ്യമായ 177 സിസി സിംഗിൾ-സിലിണ്ടർ എയർ-കൂൾഡ് എഞ്ചിൻ തന്നെയായിരിക്കും മോഡലിൽ ഉപയോഗിക്കുന്നത്. ഈ എഞ്ചിൻ 7,500 ആർപിഎമ്മിൽ 13 bhp പവറും 6,000 ആർപിഎമ്മിൽ 13 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. കൂടാതെ 5-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയാണ് വിപണനത്തിന് എത്തുക. നഗര യാത്രകളും ദിവസേനയുള്ള ഉപയോഗവും അനായാസമായി കൈകാര്യം ചെയ്യാൻ ഈ പവർ ഡെലിവറി മതിയാവും.

ബൈക്കിന്റെ സസ്പെൻഷൻ സെറ്റപ്പിൽ 30 mm ടെലിസ്കോപ്പിക് ഫോർക്കും പ്രീലോഡ്-അഡ്ജസ്റ്റബിൾ ട്വിൻ റിയർ ഷോക്ക് അബ്സോർബറുകളും ലഭിക്കുന്നു. അതുവഴി മോശം റോഡുകളിലും സ്ഥിരതയാർന്ന റൈഡ് നൽകാൻ സാധിക്കും. ബ്രേക്കിംഗ് വിഭാഗത്തിൽ എബിഎസ് സഹിതം 245 mm ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, 110 mm റിയർ ഡ്രം ബ്രേക്ക് എന്നിവയാണ് ലഭിക്കുന്നത്. ഇതിലൂടെ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.

Kawasaki W175 Retro Bike

റെട്രോ സ്റ്റൈൽ മികവാർന്ന രീതിയിൽ നിലനിർത്തുവാൻ വേണ്ടി സെമി-ഡിജിറ്റൽ സ്പീഡോമീറ്റർ, സുഖകരമായ സിംഗിൾ-പീസ് സീറ്റ് എന്നിവയോടൊപ്പം ട്യൂബ്‌ലെസ് ടയറുകൾ ക്ലാസിക് പീഷൂട്ടർ-സ്റ്റൈൽ എക്സഹോസ്റ്റ് പോലെയുള്ള ചെറിയതും എന്നാൽ പ്രായോഗികവുമായ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മുഴുവൻ സെറ്റപ്പും ചേർന്ന് W175-നെ ലളിതവും ഉപയോഗപ്രദവുമായ ഒരു കിടിലൻ ബൈക്കാക്കി മാറ്റുന്നു.

ഇന്ത്യയിൽ നിർമ്മിച്ച മോട്ടോർസൈക്കിളുകൾ അമേരിക്ക പോലുള്ള പാശ്ചാത്യ വിപണികളിലേക്ക് അയക്കുന്നതിൽ റോയൽ എൻഫീൽഡ് ഇതിനകം തന്നെ മികവ് തെളിയിച്ചതാണ്. ക്ലാസ്സിക് 350, ഹണ്ടർ പോലുള്ള മോഡലുകൾ വിജയകരമായി വിൽക്കുന്നുണ്ട്. കവാസാക്കിയും ഇപ്പോൾ ഇതേ വഴിയാണ് പിന്തുടരുന്നത്. ഇതിലൂടെ മെയ്ഡ് ഇൻ ഇന്ത്യ ബൈക്കുകൾക്ക് ലോകത്ത് വലിയ അംഗീകാരം ലഭിക്കുകയും ചെയ്യുന്നു. ഇതേ നിരയിലേക്ക് ഇനി W175 കൂടി ചേർന്നു കഴിഞ്ഞാൽ അതൊരു വലിയ വിജയമായി മാറുമെന്നത് ഉറപ്പാണ്.

More from DriveSpark

Article Published On: Friday, December 5, 2025, 12:55 [IST]
English summary
Made in india kawasaki w175 retro bike to debut in the us
കൂടുതല്‍... #kawasaki #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X