ഹീറോ ആകാൻ ഹീറോയുടെ ഇവി സ്കൂട്ടർ; പെട്രോൾ ചിലവിന് വിട പറയാം 'വിഡ'യിലൂടെ
ഇലക്ട്രിക് വാഹനങ്ങളാണ് ഇപ്പോൾ വിലസി നടക്കുന്നത്, എന്നാൽ ഇവി വിപണി ക്ലച്ച് പിടിച്ചത് കൂടുതലും ഇരുചക്രവാഹനങ്ങളിലൂടെയാണ് എന്നത് തർക്കമില്ലാത്ത കാര്യം തന്നെയാണ്. 2013-ലാണ് ഏഥർ തങ്ങളുടെ ഇവി സ്കൂട്ടർ അവതരിപ്പിക്കുന്നതി, പിന്നീടിങ്ങോട്ട് നിരവധി ബ്രാൻഡുകൾ ഇവിയിലേക്ക് തിരിയുകയും തങ്ങളുടെ കരുത്ത് കാണിക്കുകയും ചെയ്തിട്ടുളളതാണ്. എന്നാൽ ഹീറോയുടെ ഇവി സ്കൂട്ടറുകളോട് പ്രത്യേക ഒരു താൽപ്പര്യമുണ്ട് ഉപഭോക്താക്കൾക്ക് അതിൻ്റെ തെളിവ് വിൽപ്പനയിലും കാണാനുണ്ട്. ഹീറോ പുതിയതായി അവതരിപ്പിച്ചിരിക്കുന്ന ഹീറോ വിഡ Vx2 സ്കൂട്ടറാണ് നമ്മുടെ വിഷയം. നിങ്ങളൊരു ഇവി സ്കൂട്ടർ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് ഹീറോ വിഡ പരിഗണിക്കണം എന്ന വിശദമായി തന്നെ പറഞ്ഞു തരാം.
വിലയിൽ നിന്ന് ആരംഭിക്കുകയാണെങ്കിൽ വിഡ VX2 ഗോK വിഡ VX2 പ്ലസ് എന്നീ രണ്ട് വേരിയന്റുകള്‍ക്ക് യഥാക്രമം ലോഞ്ച് സമയത്ത് വിഡ VX2 ഗോ വേരിയന്റിന് 99490 രൂപയായിരുന്നു വില. ബാസ് സ്‌കീമിന് കീഴില്‍ വാങ്ങുമ്പോള്‍ വില 59490 രൂപയായി കുറയും. VX2 പ്ലസ് വേരിയന്റ് ആണെങ്കില്‍ ബാറ്ററിയടക്കം വാങ്ങാന്‍ 1.10 ലക്ഷം രൂപയും ബാറ്ററി സബ്‌സ്‌ക്രിപ്ഷന് കീഴില്‍ 64990 രൂപയുമായിരുന്നു വിലയിട്ടിരുന്നത്. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.

വാഹനത്തിൻ്റെ മറ്റൊരു സവിശേഷതയായി എടുത്തു പറയേണ്ടത് 2.2kWh ശേഷിയുള്ള ഒറ്റ നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്കുമായാണ് ഗോ വരുന്നത്, അതേസമയം പ്ലസില്‍ 3.4kWh ശേഷിയുള്ള രണ്ട് നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്കുകളുണ്ട്. തല്‍ഫലമായി VX2 ഗോക്ക് റൈഡിംഗ് റേഞ്ച് കുറയും. ഫുള്‍ ചാര്‍ജില്‍ 92 കിലോമീറ്ററാണ് ഗോ വേരിയന്റിന്റെ ഐഡിസി റേഞ്ച്. അതേസമയം VX2 പ്ലസ് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 142 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
ഹീറോ വിഡ VX2 ഇലക്ട്രിക് സ്‌കൂട്ടറില്‍ ഘടിപ്പിച്ചിരിക്കുന്ന മോട്ടോര്‍ ആറ് കിലോവാട്ട് പവര്‍ നല്‍കുന്നു. അതുപയോഗിച്ച് സ്‌കൂട്ടറിന് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ പായാന്‍ കഴിയും. പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ വിഡ VX2 3.1 സെക്കന്‍ഡിനുള്ളില്‍ 0-40 kmph വേഗത കൈവരിക്കും.

വാഹനത്തിൻ്റെ മറ്റൊരു ഹൈലൈറ്റ് എന്ന് പറയുന്നത് ഫീച്ചറുകളാണ്.പുതിയ ഹീറോ വിഡ VX2 ഇലക്ട്രിക് സ്‌കൂട്ടറില്‍ കമ്പനി നിരവധി ആകര്‍ഷകമായ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 4.3 ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍, ഇക്കോ, റൈഡ്, സ്‌പോര്‍ട്‌സ് മോഡുകള്‍, ഡിസ്‌ക് ബ്രേക്കുകള്‍, 27.2 ലിറ്റര്‍ ശേഷിയുള്ള സീറ്റ് അണ്ടര്‍ സീറ്റ് സ്റ്റോറേജ്, 6.1 ലിറ്റര്‍ ഫ്രങ്ക് സ്റ്റോറേജ്, 12 ഇഞ്ച് ടയറുകള്‍, ഫോണ്‍ ചാര്‍ജിംഗ്, എല്‍ഇഡി ലൈറ്റുകള്‍ തുടങ്ങിയ സവിശേഷതകള്‍ ഇതിലുണ്ട്.
വിഡ VX2 ഒരു കോംപാക്ട് ഡിസൈനിലാണ് വരുന്നത്. ഇത് സ്പോര്‍ട്ടിയോ ആകര്‍ഷകമോ അല്ലെങ്കിലും ഉപയോഗിക്കാന്‍ എളുപ്പമാണ്. വിഡ V1-ല്‍ ഉള്ളതുപോലെ ഇരട്ട എല്‍ഇഡി ഹെഡ്‌ലാമ്പ് സെറ്റപ്പും, അതില്‍ സംയോജിപ്പിച്ച എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും (DRL) ഉണ്ട്. ഹാന്‍ഡില്‍ ബാറുകളില്‍ എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളും എല്‍ഇഡി ടെയില്‍ ലൈറ്റുമുണ്ട്.
വേഗത, ശേഷിക്കുന്ന ചാര്‍ജ് തുടങ്ങിയ വിവരങ്ങള്‍ കാണിക്കുന്ന ഒരു ടിഎഫ്ടി ഡിസ്‌പ്ലേയും ഇലക്ട്രിക് സ്‌കൂട്ടറിന് ലഭിക്കുന്നു. നെക്സസ് ബ്ലൂ, മെറ്റാലിക് ഗ്രേ, മാറ്റ് വൈറ്റ്, ഓട്ടം ഓറഞ്ച്, മാറ്റ് ലൈം, പേള്‍ ബ്ലാക്ക്, പേള്‍ റെഡ് എന്നിങ്ങനെ ഏഴ് വ്യത്യസ്ത നിറങ്ങളില്‍ ഹീറോ വിഡ VX2 ലഭ്യമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








