പുത്തൻ ഹോണ്ട ഷൈനിൽ വന്നിരിക്കുന്ന മാറ്റങ്ങൾ ഇതൊക്കെ; ഇനി എല്ലാ ദിവസവും ഷൈൻ ചെയ്യാം
ഡെയ്‌ലി കമ്മ്യൂട്ടർ സെഗ്മെൻ്റിൽ വിലയ പിടിപാടുളള ബ്രാൻഡാണ് ഹോണ്ട എന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. അത് കൊണ്ട് സ്കൂട്ടറായാലും ബൈക്കായാലും ഹോണ്ടയുടെ കൈയിൽ ഭദ്രമാണ്. ഹോണ്ട ഷൈൻ ഡെയ്‌ലി യാത്രകൾക്ക് രാജാവാണ്. മികച്ച മൈലേജും പോക്കറ്റിലൊതുങ്ങുന്ന വിലയുമാണ് ഹൈലൈറ്റ്. അത് കൊണ്ട് തന്നെ ഹോണ്ട ഷൈൻ DX എന്ന പുതിയ വേരിയൻ്റ് അവതിപ്പിച്ചപ്പോഴും സാധാരണക്കാരുടെ മനസ് അറിഞ്ഞ് തന്നെയാണ് പ്രവർത്തിച്ചത്. ആദ്യ 100 സിസി ബൈക്ക് ഹിറ്റായതിന് പിന്നാലെ ഈ സ്വീകാര്യത മുതലെടുക്കാനായി ഇപ്പോഴിതാ ഷൈൻ 100 DX എന്നൊരു പുത്തൻ വേരിയന്റുമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.
നിലവിലുള്ള ഹോണ്ട ഷൈൻ 100 മോഡലിന് മുകളിലായി കൂടുതൽ പ്രീമിയം ഓഫറായാണ് പുതിയ DX പതിപ്പ് ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത്. ഇനി പഴയ മോഡലുമായി എന്താണ് വ്യത്യാസം വരുത്തിയിരിക്കുന്നത് നോക്കിയാലോ. ഒറ്റനോട്ടത്തിൽ തന്നെ മനസിലാകുന്ന മാറ്റം എന്താണെന്ന് വച്ചാൽ ഫ്യുവൽ ടാങ്ക്, ബോൾഡ് ഗ്രാഫിക്സ്, പുതിയ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ പോലുള്ള അധിക ഫീച്ചറുകൾ ലഭിക്കുന്നത് വാഹനത്തെ കൂടുതൽ കളറാക്കുന്നുണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല.

സ്റ്റാൻഡേർ ഷൈൻ 100 നിങ്ങൾക്ക് ഓറഞ്ച് വിത്ത് ബ്ലാക്ക്, റെഡ് വിത്ത് ബ്ലാക്ക്, ഗ്രേ വിത്ത് ബ്ലാക്ക്, ബ്ലൂ വിത്ത് ബ്ലാക്ക്, ഗ്രീൻ വിത്ത് ബ്ലാക്ക് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ ല്ഭിക്കുമെങ്കിൽ ഷൈൻ 100 DX പേൾ ഇഗ്നിയസ് ബ്ലാക്ക്, ഇംപീരിയൽ റെഡ് മെറ്റാലിക്, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, ജെനി ഗ്രേ മെറ്റാലിക് എന്നീ 4 നിങ്ങളിലാണ് വിപണിയിലെത്തിച്ചിരിക്കുന്നത്.
മറ്റൊരു പ്രധാന മാറ്റമായി എടുത്ത് പറയാനുളളത് എക്‌സ്‌ഹോസ്റ്റ് പൈപ്പിലെ ക്രോം ഹീറ്റ് ഷീൽഡും ബൈക്കിന്റെ ഭംഗി വർധിപ്പിക്കുന്നതിനൊപ്പം ബൈക്കിന്റെ ഡിസൈൻ കൂടുതൽ സമകാലികമായതോടെ വിൽപ്പന വീണ്ടും വർധിക്കുമെന്ന് ഉറപ്പാണ്. വലിയ ഫ്യുവൽ ടാങ്ക് ചേർത്തിരിക്കുന്നതിനാൽ വലിയൊരു മോട്ടോർസൈക്കിൾ ഫീലും വണ്ടിക്ക് ലഭിക്കുന്നുണ്ട്.

മെക്കാനിക്കലായി വാഹനത്തിന് കാര്യമായ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. എഞ്ചിന്റെ കാര്യത്തിലേക്ക് വന്നാൽ ഷൈൻ സ്റ്റാൻഡേർഡിലെ അതേ 98.98 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ നാല് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 7,500 ആർപിഎമ്മിൽ 7.28 bhp കരുത്തും 5,000 ആർപിഎമ്മിൽ പരമാവധി 8.04 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ഹോണ്ടയുടെ ചെറിയ ശേഷിയുള്ള എഞ്ചിന് കഴിയും.
മൈലേജിൻ്റെ കാര്യം പിന്നെ പറയേണ്ട കാര്യമില്ലല്ലോ,പുത്തൻ ടെക്നോളജിയുമായി എത്തുന്ന ഈ ബൈക്കിന് മികച്ച മൈലേജ് തന്നെയാണ് കമ്പനി അവകാശപ്പെടുന്നത്. സ്റ്റാൻഡേർ് മോഡൽ ഷൈൻ 100-ന് 65 കിലോമീറ്റർ ആയിരുന്നു കമ്പനി അവകാശപ്പെടുന്ന മൈലേജ്. എഞ്ചിനിൽ ഫ്രിക്ഷൻ റിഡക്ഷൻ ടെക്നോളജി, കൂളിംഗ് കാര്യക്ഷമത എന്നിവ നിലനിർത്താൻ പിസ്റ്റൺ കൂളിംഗ് ജെറ്റ്, ഓട്ടോമാറ്റിക് ചോക്ക് ഉള്ള സ്റ്റാർട്ടർ സോളിനോയിഡ് എന്നിവയും ഹോണ്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പുതിയ ഹോണ്ട ഷൈൻ 100 DX മോഡലിന്റെ മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്പെഷൻനായി മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കും പിൻവശത്ത് അഞ്ച് ഘട്ടങ്ങളിലായി ക്രമീകരിക്കാവുന്ന ട്വിൻ ഷോക്ക് അബ്സോർബറുകളുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ യാത്രാസുഖത്തിന്റെ കാര്യത്തിലും കമ്പനി ഒരു വിട്ടുവീഴ്ച്ച വരുത്തിയിട്ടില്ല എന്നത് ആണ് ഹൈലൈറ്റ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








