FAME-II സബ്‌സിഡി മാനദണ്ഡങ്ങളുടെ ലംഘനം! ആപ്പീസ് പൂട്ടിപോയ ടൂവീലർ ബ്രാൻഡുകൾ ഇവരൊക്കെ

രാജ്യത്ത് ഇവകൾക്ക് വേണ്ടി കേന്ദ്ര സർക്കാർ സബ്സിഡി പദ്ധതികൾ ആവിഷ്കരിച്ചിരുന്നു എന്നാൽ അതിനൊപ്പം തന്നെ ചില മാനദണ്ഡങ്ങളും പുറപ്പെടുവിച്ചിരുന്നു. ഈ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയത് മൂലം പല ചെറുകിട നിർമാതാക്കളും അടച്ചൂപൂട്ടലിൻ്റെ വക്കിലാണ്.2023 ജൂൺ 1 മുതൽ സബ്സിഡി നിരക്ക് വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ചില പ്രധാന ബ്രാൻഡുകളുടെ കാര്യം നോക്കുകയാണെങ്കിൽ ഒകിനാവ ഓട്ടോടെക് 2023-ൽ 31,618 യൂണിറ്റുകളായിരുന്ന വാർഷിക വിൽപ്പന 2024-ൽ 4,855 ആയി കുറഞ്ഞു. ഈ വർഷം ജൂലൈ വരെ 1,422 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചതെന്ന് കേൾക്കുമ്പോൾ തന്നെ മനസിലാകുമല്ലോ നഷ്ടത്തിൻ്റെ ആഴം എത്രത്തോളം ഉണ്ടെന്ന്.

ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റിയുടെ ഉടമസ്ഥതയിലുള്ള ആമ്പിയർ വെഹിക്കിൾസ് 2025-ൽ ഇതുവരെ 26,963 യൂണിറ്റുകളായി കുറഞ്ഞു. 2024-ൽ 36,148 ഉം 2023-ൽ 66,958 യൂണിറ്റുകളുമായിരുന്നു വിൽപ്പന കണക്കുകൾ രേഖപ്പെടുത്തിയത്.അതേസമയം എഎംഒ മൊബിലിറ്റി 2025-ൽ വെറും 25 വാഹനങ്ങളാണ് വിറ്റത്. ബെൻലിംഗ് ഇന്ത്യ ഈ വർഷം 95 വാഹനങ്ങൾ മാത്രമാണ് രജിസ്റ്റർ ചെയ്യാൻ സാധിച്ചത്.

major ev two wheelers wiped out from market

വിപണിയിലെ ഭീമനായ ഹീറോ ഇലക്ട്രികിൻ്റെ പോലും വിൽപ്പന കുത്തനെ ഇടിഞ്ഞുവെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. 2023 ൽ 29,965 യൂണിറ്റുകളിൽ നിന്ന് 2024 ൽ 2,916 യൂണിറ്റുകളായി കുറഞ്ഞെങ്കിൽ, 2025 ൽ അത് വെറും 382 യൂണിറ്റുകളായി. കമ്പനി ഇപ്പോൾ പാപ്പരത്ത നടപടികൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

FAME-II ന്റെ ഭാഗമായ ഫേസ്ഡ് മാനുഫാക്ചറിംഗ് പ്രോഗ്രാം (PMP) പ്രകാരമുള്ള പ്രാദേശികവൽക്കരണ നിയമങ്ങൾ നിരവധി സ്ഥാപനങ്ങൾ ലംഘിക്കുന്നതായി ഓഡിറ്റുകളിൽ കണ്ടെത്തിയതിനെത്തുടർന്ന് ഘന വ്യവസായ മന്ത്രാലയം സബ്‌സിഡികൾ പിൻവലിച്ചത് മൂലമാണ് പല ബ്രാൻഡുകൾക്കും തിരിച്ചടി നേരിട്ടത്. സർക്കാർ റീഫണ്ടുകൾ ആവശ്യപ്പെട്ടതോടെ കമ്പനികളുടെ എല്ലാം മൊത്തത്തിൽ ആകെ നഷ്ടം 469 കോടി രൂപയായി.

major ev two wheelers wiped out from market

റിവോൾട്ട്, ഗ്രീവ്സ്, AMO മൊബിലിറ്റി എന്നിവ സംയുക്തമായി 170 കോടി രൂപ തിരികെ കേന്ദ്ര സർക്കാരിലേക്ക് നൽകി. ഹീറോ ഇലക്ട്രിക്, ഒകിനാവ, ബെൻലിംഗ് എന്നിവയുൾപ്പെടെയുള്ള മറ്റുള്ളവർ നിയമപരമായി നേരിടാനാണ് തീരുമാനം. ഈ കമ്പനികൾ നിയമകുരുക്കുകളിൽപെട്ട തകർച്ച നേരിടുമ്പോൾ ടിവിഎസ് മോട്ടോർ, ബജാജ് ഓട്ടോ, ഓല ഇലക്ട്രിക്, ഏഥർ എനർജി എന്നിവ ഈ വിഭാഗത്തിൽ തങ്ങളുടെ വിശ്വാസ്യതയും വിൽപ്പനയും വർധിപ്പിക്കുന്ന തിരക്കിലാണ്.

വിപണിയിലെത്തി അധികനാൾ പൂർത്തിയാക്കുന്നതിന് മുമ്പ് പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഏഥർ റിസ്‌ത. സെഗ്മെന്റിലെ വമ്പൻമാരോടെല്ലാം പടവെട്ടി 1 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടമാണ് ഫാമിലി സ്‌കൂട്ടർ കൈവരിച്ചിരിക്കുന്നത്. വിപണയിലെത്തി 1 വർഷത്തിനുള്ളിലാണ് ഇത്തരത്തിലൊരു സ്വപ്നസാക്ഷാത്ക്കാരം എത്തിപ്പിടിക്കാൻ റിസ്‌തക്ക് സാധിച്ചിരിക്കുന്നത്.

ദൈനംദിന യാത്രയിൽ വിശ്വാസ്യത, സുഖസൗകര്യങ്ങൾ, പ്രായോഗികത എന്നിവ ആഗ്രഹിക്കുന്ന ഇന്ത്യൻ കുടുംബങ്ങൾക്കിടയിൽ റിസ്‌ത സ്വീകാര്യത കണ്ടെത്തിയതിന്റെ തെളിവാണ് 1 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല്. നിലവിൽ 1.04 ലക്ഷം രൂപ മുതൽ 1.42 ലക്ഷം രൂപ വരെയാണ് ഏഥർ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. S, Z 2.9 kWh, Z 3.7 kWh എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലാണ് ഇവി വിപണനത്തിന് എത്തുന്നത്.

ഒറ്റ ചാർജിൽ 123 കിലോമീറ്റർ (IDC) റേഞ്ചുള്ള 2.9 kWh ബാറ്ററി പായ്ക്ക് ഫാമിലി സ്‌കൂട്ടറിന്റെ S, Z വേരിയൻ്റുകളിൽ തെരഞ്ഞെടുക്കാനാവും. അതേസമയം 159 കിലോമീറ്റർ (IDC) റേഞ്ചുള്ള 3.9 kWh ബാറ്ററി പായ്ക്കാണ് ഏഥർ റിസ്‌ത Z പതിപ്പിന് തുടിപ്പേകുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 4.3 kW അതായത് 5.7 bhp പവറിൽ പരമാവധി 22 Nm ടോർക്ക് നിർമിക്കാനാവുന്ന തരത്തിലാണ് റിസ്‌ത ട്യൂൺ ചെയ്‌തിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, July 14, 2025, 18:50 [IST]
English summary
Major ev two wheelers wiped out from market this is the reason behind this
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X