സൈക്കിളിന്റെ വിലയിൽ 60 കി.മീ റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍! 5000 രൂപയുണ്ടേല്‍ ഇറക്കിക്കൊണ്ട് വരാം
നമ്മുടെ രാജ്യത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയാത്ത സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണ്. മുന്‍നിര കമ്പനികള്‍ക്കൊപ്പം നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികളും ഇവികള്‍ പുറത്തിറക്കുന്നതിനായി മുന്‍പന്തിയിലുണ്ട്. ഇവികളില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് (Electric Scooter). ഇലക്ട്രിക് വാഹനങ്ങള്‍ റണ്ണിംഗ് കോസ്റ്റ് പരമാവധി കുറയ്്ക്കുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും അവയുടെ ഉയര്‍ന്ന വില കാരണം പലരും വാങ്ങാന്‍ മടിക്കുന്നു. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കുറച്ച് കൂടി താങ്ങാവുന്ന വിലയില്‍ ലഭ്യമായാല്‍ ഇവികള്‍ക്കുള്ള ഡിമാന്‍ഡ് ഇനിയും വര്‍ദ്ധിക്കും.
ഇത് മനസ്സില്‍ വെച്ചുകൊണ്ട് വ്യത്യസ്ത ബജറ്റുകള്‍ക്കും ആവശ്യങ്ങള്‍ക്കും അനുയോജ്യമായ ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകള്‍ പുറത്തിറക്കുകയാണ് മന്ത്ര ഇലക്ട്രിക് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി. ഇപ്പോള്‍ ഏത് സാധാരണക്കാരനും വാങ്ങാന്‍ സാധിക്കുന്ന വിലയില്‍ ബജറ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുകയാണ് മന്ത്ര. തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ പരിസ്ഥിതി സൗഹൃദം മാത്രമല്ല പോക്കറ്റിനും താങ്ങാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ സവിശേഷതകള്‍, റേഞ്ച്, വില മുതലായവ നമുക്ക് വിശദമായി നോക്കാം.

ഉപഭോക്താക്കളുടെ ബജറ്റിനും ആവശ്യങ്ങള്‍ക്കും അനുയോജ്യമായ വിവിധ സ്‌കൂട്ടര്‍ മോഡലുകള്‍ മന്ത്ര ലഭ്യമാക്കിയിട്ടുണ്ട്. വെറും 5,000 രൂപ ഡൗണ്‍ പേയ്മെന്റില്‍ സ്‌കൂട്ടര്‍ വീട്ടിലേക്ക് കൊണ്ടുപോകാമെന്നാണ് കമ്പനി പറയുന്നത്. ആര്‍ടിഒ, നോണ്‍-ആര്‍ടിഒ പതിപ്പുകള്‍ ഉള്‍പ്പെടെ 10 വ്യത്യസ്ത മോഡലുകള്‍ മന്ത്ര പുറത്തിറക്കിയിട്ടുണ്ട്. നോണ്‍-ആര്‍ടിഒ വിഭാഗത്തിലെ ബേസ് മോഡലിന്റെ വില 35,000 രൂപയില്‍ ആരംഭിക്കുന്നു. ഇത് 60 കിലോമീറ്റര്‍ പരിധി വാഗ്ദാനം ചെയ്യുന്നു.
ഇതേ മോഡല്‍ ഡ്യുവല്‍ ബാറ്ററി വേരിയന്റിലും ലഭ്യമാണ്. വില 40,000 രൂപ. ഒറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന വേപ്പര്‍ ഗ്രില്‍ മോഡല്‍ 56,000 രൂപയ്ക്ക് ലഭ്യമാണ്. ഇതേ സെഗ്മെന്റില്‍ ഒറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന വേപ്പര്‍ യുവിന് 54,000 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 57,000 രൂപയ്ക്ക് ലഭിക്കുന്ന മൊണാര്‍ക്കിനും 80 കിലോമീറ്റര്‍ റേഞ്ചാണ് പറയുന്നത്.

80 കിലോമീറ്റര്‍ തന്നെ റേഞ്ച് അവകാശപ്പെടുന്ന ആക്ടിവയെന്ന മോഡലിന് 53,000 രൂപയാണ് വില. അതേസമയം ഏറ്റവും കൂടുതല്‍ റേഞ്ചുള്ള B9 ആക്ടിവ 60,000 രൂപ മുടക്കിയാല്‍ സ്വന്തമാക്കാം. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ B9 ആക്ടിവ 100 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്നാണ് മന്ത്ര ഇലക്ട്രിക് പറയുന്നത്. എല്ലാ വിലകളും എക്‌സ്-ഷോറൂം ആണെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
എന്‍ട്രി ലെവല്‍ സ്‌കൂട്ടറില്‍ കളര്‍ഫുള്‍ മീറ്റര്‍, ട്യൂബ്ലെസ് ടയറുകള്‍, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, എല്‍ഇഡി ലൈറ്റുകള്‍, സെന്‍ട്രല്‍ ലോക്ക് സിസ്റ്റം തുടങ്ങിയ സവിശേഷതകള്‍ ഉണ്ട്. 35,000 രൂപയ്ക്ക് ലഭ്യമായ ഈ മോഡലില്‍ അഞ്ച് ബാറ്ററി ഓപ്ഷനുകളുണ്ട്. ഇത് 60-വോള്‍ട്ട് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 5,000 രൂപ മുതല്‍ 10,000 രൂപ വരെയുള്ള ഡൗണ്‍ പേയ്മെന്റുള്ള ഇന്‍സ്റ്റാള്‍മെന്റ് പ്ലാനുകള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യവും കമ്പനി ഒരുന്നുന്നു.
64000 രൂപ വിലയുള്ള B9 വേപ്പര്‍ മോഡലില്‍ ജെല്‍ ആന്‍ഡ് ലിഥിയം ബാറ്ററി ഓപ്ഷനുകള്‍, ഓട്ടോ-ലോക്കിംഗ് സിസ്റ്റം, റിവേഴ്സ് മോഡ്, എല്‍ഇഡി ലാമ്പുകള്‍, പവര്‍ ബ്രേക്ക്, ട്യൂബ്ലെസ് ടയറുകള്‍, യുഎസ്ബി പോര്‍ട്ട്, സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റം എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്. ഈ സവിശേഷതകള്‍ സുരക്ഷിതവും സുഖകരവുമായ റൈഡിംഗ് അനുഭവം ഉറപ്പാക്കുന്നു. ബാറ്ററി തരത്തെയും മോഡലിനെയും ആശ്രയിച്ച് ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷം മുതല്‍ 3 വര്‍ഷം വരെ വാറണ്ടി സൗകര്യം ലഭിക്കും.
മന്ത്ര ഇലക്ട്രിക്കിന്റെ ടോപ് എന്‍ഡ് ഇലക്ട്രിക് സ്‌കൂട്ടറിന് 64,000 രൂപയാണ് വില. ഇത് ഫുള്‍ ചാര്‍ജില്‍ 120 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 12 ഇഞ്ച് ട്യൂബ്ലെസ് ടയറുകള്‍, നീളമുള്ള വിശാലമായ സീറ്റ്, 25 ലിറ്റര്‍ ബൂട്ട് സ്പേസ്, ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കിംഗ് സിസ്റ്റം, ഡിജിറ്റല്‍ ഡിസ്പ്ലേ തുടങ്ങിയ സവിശേഷതകള്‍ ഈ സ്‌കൂട്ടറിലുണ്ട്. ഈ സ്‌കൂട്ടറുകള്‍ വാങ്ങുന്നതിന് മുമ്പ് സൗജന്യമായി ടെസ്റ്റ് റൈഡ് നടത്താനുള്ള സൗകര്യവും കമ്പനി ഒരുക്കുന്നു.

സ്‌കൂട്ടര്‍ വാങ്ങുന്നവര്‍ക്ക് 32 ഇഞ്ച് എല്‍ഇഡി ടിവി പോലുള്ള ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനുള്ള അവസരവും കമ്പനി ഒരുക്കുന്നു. ഇലക്ട്രിക് വാഹന വിപണിയില്‍ മത്സരം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ കുറഞ്ഞ വിലയില്‍ മികച്ച സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ച സ്‌കൂട്ടറുകള്‍ പല കമ്പനികളും വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മന്ത്ര ഇലക്ട്രിക് പരീക്ഷിച്ച് നോക്കാവുന്നതാണ്. സ്‌കൂട്ടറുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


Click it and Unblock the Notifications








