4 Km ഓടാന്‍ ചെലവ് 1 രൂപ! ഗിയറുള്ള ഈ ഇവി മത്സരിക്കുന്നത് പെട്രോള്‍ ബൈക്കുകളുടെ അന്ത്യം കാണാൻ

ഇന്ത്യയില്‍ നിരവധി വാഹന നിര്‍മാതാക്കള്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍ അവയെല്ലാം ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുമായാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. ഒരു ഇലക്ട്രിക് ബൈക്ക് പക്ഷേ പെട്രോള്‍ ബൈക്കുകളുമായി എതിരിടുന്നു. ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായ മാറ്റര്‍ ഇവിയാണ് ആ ഉല്‍പ്പന്നം വിപണിയില്‍ ഇറക്കുന്നത്. ഗുജറാത്ത് ആസ്ഥാനമായുള്ള മാറ്റര്‍ ഇവി കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, കേരളം ഉള്‍പ്പെടെ 6 സംസ്ഥാനങ്ങളില്‍ ഡീലര്‍ഷിപ്പ് ശൃംഖല വ്യാപിപ്പിച്ചു കഴിഞ്ഞു. ഈ കമ്പനിയില്‍ നിന്ന് ഏറ്റവും പുതിയതായി പുറത്തിറക്കിയിരിക്കുന്ന ഇലക്ട്രിക് ബൈക്കാണ് 'ഏറ 5000+' (Aera 5000+).

ഇന്ത്യയില്‍ ഇലക്ട്രിക് ബൈക്കുകള്‍ക്ക് വിപണി വികസിച്ചു വരുന്ന സാഹചര്യത്തില്‍, പല ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനികളും ഈ രംഗത്തേക്ക് കടന്നു വരുന്നുണ്ട്. ഈ അവസരം മുതലെടുത്ത് മാറ്റര്‍ ഇവി തങ്ങളുടെ ഇലക്ട്രിക് ബൈക്കുകള്‍ വിപണിയിലിറക്കുകയാണ്. മാറ്റര്‍ ഇവി തങ്ങളുടെ പുതിയ മോഡലായ ഏറ 5000+ ഇലക്ട്രിക് ബൈക്ക് മുംബൈയില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചു. ഈ ബൈക്കിന്റെ എക്‌സ്-ഷോറൂം വില 1.93 ലക്ഷം രൂപയാണ്.

matter aera 5000 plus launched

ഏറ 5000+ ഇലക്ട്രിക് ബൈക്കില്‍ 5kWh ശേഷിയുള്ള ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഐപി67 സര്‍ട്ടിഫൈഡ് ഈ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 172 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാവും. ഇതിലെ മോട്ടോറിന്റെ ചൂട് കുറയ്ക്കുന്നതിന് ലിക്വിഡ് കൂള്‍ഡ് സിസ്റ്റവും, 4-സ്പീഡ് ഹൈപ്പര്‍ഷിഫ്റ്റ് മാനുവല്‍ ഗിയര്‍ബോക്‌സും ഇതില്‍ നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ 4-സ്പീഡ് ഹൈപ്പര്‍ഷിഫ്റ്റ് മാനുവല്‍ ഗിയര്‍ബോക്‌സുള്ള ആദ്യത്തെ ഇലക്ട്രിക് ബൈക്കാണ് ഏറ 5000+. ഹാന്‍ഡില്‍ ബാറിന് നടുവിലായി 7 ഇഞ്ച് ടച്ച് സ്‌ക്രീനും നല്‍കിയിട്ടുണ്ട്. ഇതിലൂടെ യാത്രക്കാവശ്യമായ നാവിഗേഷന്‍, മ്യൂസിക സൗകര്യം, യാത്ര വിവരങ്ങള്‍ എന്നിവ വയര്‍ലെസ് ആയി ലഭ്യമാക്കുന്നു. ഈ ഇലക്ട്രിക് ബൈക്കിന് 2.8 സെക്കന്‍ഡില്‍ 0-40kmph വേഗത കൈവരിക്കാനാകും.

matter aera 5000 plus instrument cluster

സുരക്ഷയ്ക്കായി ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റത്തോട് (എബിഎസ്) കൂടിയ ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഡബിള്‍ സസ്‌പെന്‍ഷന്‍, പാര്‍ക്കിംഗ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. സ്മാര്‍ട്ട് കീ ഉപയോഗിച്ച് കീ ഇല്ലാതെ തന്നെ സ്റ്റാര്‍ട്ട് ചെയ്യാനാകും. ഈ ബൈക്കില്‍ ഒരു കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഏകദേശം 25 പൈസ മാത്രമാണ് ചെലവ്. അതായത് 4 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ചെലവ് 1 രൂപ മാത്രം.

ഇലക്ട്രിക് ബൈക്കില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് എന്നത് പൊതുവേ കണ്ടുവരാത്ത ഒരു കാര്യമാണ്. ഹൈപ്പര്‍ഷിഫ്റ്റ് ഗിയര്‍ബോക്‌സ് പെട്രോള്‍ എഞ്ചിന്‍ ബൈക്കുകളിലെപ്പോലെ ഗിയറുകള്‍ ഷിഫ്റ്റിംഗ് എളുപ്പമാക്കുന്നു. മാറ്റര്‍ ഏറ 5000+ ആദ്യമായി മുംബൈയിലാണ് പുറത്തിറക്കിയിരിക്കുന്നത്. വൈകാതെ മറ്റു നഗരങ്ങളിലും ഈ ബൈക്ക് ലഭ്യമാകും. പെട്രോള്‍ ബൈക്കുകളില്‍ നിന്ന് ഇവിയിലേക്ക് മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് മിയര്‍ മാറ്റി തന്നെ ഓടിക്കാന്‍ ഇത് അവസരം ഒരുക്കുന്നു.

matter aera 5000 plus gear

അമേരിക്കന്‍ കമ്പനിയായ ഹെലേനയുടെ സഹായത്തോടെ ഇലക്ട്രിക് ബൈക്കുകള്‍ പുറത്തിറക്കുന്ന ചുരുക്കം ചില കമ്പനികളിലൊന്നാണ്. ക്യാപിറ്റല്‍ 2ബി (Capital 2B), ജപ്പാന്‍ എയര്‍ലൈന്‍സ് (Japan Airlines), കാനഡയില്‍ നിന്നുള്ള ട്രാന്‍സ്ലിങ്ക് ഇന്നൊവേഷന്‍ ഫണ്ട്, എസ്ബി ഇന്‍വെസ്റ്റ് തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ ഈ കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

യമഹ R15 V4 (1.85 ലക്ഷം രൂപ), ടിവിഎസ് അപ്പാച്ചെ RTR 160 (1.18 ലക്ഷം രൂപ), ബജാജ് പള്‍സര്‍ NS200 (1.45 ലക്ഷം രൂപ), കെടിഎം 200 ഡ്യൂക്ക് (2.06 ലക്ഷം രൂപ) തുടങ്ങിയ ഐസിഇ മോഡല്‍സുമായി ഇത് എതിരിടുന്നു.

Source: Times Drive

More from DriveSpark

Article Published On: Thursday, July 24, 2025, 12:07 [IST]
English summary
Matter aera 5000 launched at rs 1 93 lakh now expanded across 6 states including kerala
കൂടുതല്‍... #electric bike #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X