കടിച്ചുപിടിച്ചു നിന്നതാ... ഉത്സവ സീസണ്‍ അവസാനിച്ചതോടെ ബൈക്കുകള്‍ക്ക് ₹53000 കൂട്ടി ഈ കമ്പനി

കഴിഞ്ഞ കുറച്ച് നാളുകളായി വാഹന ലോകത്ത് വിലക്കുറവിന്റെ വാര്‍ത്തകള്‍ അല്ലാതെ വില വര്‍ധനവിന്റെ വാര്‍ത്തകള്‍ കേള്‍ക്കുന്നത് വളരെ വിരളമായിരുന്നു. ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കാരണം ചില മോട്ടോര്‍സൈക്കിളുകള്‍ക്ക് വില വര്‍ധിക്കേണ്ടതായിരുന്നെങ്കിലും ഉത്സവകാല വില്‍പ്പനയെ ബാധിക്കാതിരിക്കാന്‍ പലരും വില കൂട്ടിയിരുന്നില്ല. ഇപ്പോള്‍ ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ മോട്ടോ മോറിനി, ഇന്ത്യയിലെ തങ്ങളുടെ മുഴുവന്‍ മോഡലുകളുടെയും വില വര്‍ധിപ്പിച്ചു. അതിനാല്‍ മോട്ടോമോറിനിയുടെ പുതിയ ബൈക്കുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ പുതിയ വിലകള്‍ അറിഞ്ഞ ശേഷം മാത്രം ഷോറൂമിലേക്ക് പോകുക. അതിനായി ഈ ലേഖനം തുടര്‍ന്ന് വായിക്കാം.

സീമെസോ 650 റെട്രോ സ്ട്രീറ്റ്, സീമെസോ 650 സ്‌ക്രാംബ്ലര്‍, എക്‌സ്-കേപ്പ് 650, എക്‌സ്-കേപ്പ് 650X എന്നിവ ഉള്‍പ്പെടെ എല്ലാ മോഡലുകള്‍ക്കും ഈ വിലവര്‍ധനവ് ബാധകമാണ്. 53,000 രൂപ വരെയാണ് ഈ മോഡലുകള്‍ക്ക് വില കൂടിയത്. 2025 സെപ്റ്റംബറില്‍ പുതിയ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ ഉത്സവകാലത്ത് നികുതി വര്‍ധനവിന്റെ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറില്ലെന്ന് മോട്ടോ മോറിനി പ്രഖ്യാപിച്ചിരുന്നു.

moto morini seiemmezzo 650 retro street

നമ്മള്‍ മുകളില്‍ സൂചിപ്പിച്ച പോലെ ഉത്സവകാലം അവസാനിച്ചതോടെ കമ്പനി ഇപ്പോള്‍ വിലകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. സീമെസോ 650-യുടെ റെട്രോ സ്ട്രീറ്റ്, സീമെസോ എന്നീ രണ്ട് വേരിയന്റുകളും ഇപ്പോള്‍ കൂടുതല്‍ ചെലവേറിയതായി മാറി. ഇപ്പോള്‍ റെട്രോ സ്ട്രീറ്റിന് 4.79 ലക്ഷം രൂപയും സീമെസേയ്ക്ക് 4.82 ലക്ഷം രൂപയുമാണ് വില. ഈ രണ്ട് മോഡലുകള്‍ക്കും 50000 രൂപയാണ് കൂടിയത്. രണ്ടിനും മുമ്പ് 4.29 ലക്ഷം രൂപയായിരുന്നു വില.

ഡിസൈനിലും ഫീച്ചറുകളിലുമാണ് ഈ രണ്ട് മോഡലുകളും തമ്മിലുള്ള പ്രധാന വ്യത്യാസം. സീമെസോ വേരിയന്റില്‍ വയര്‍-സ്‌പോക്ക് വീലുകള്‍, ബീക്ക്-സ്‌റ്റൈല്‍ ഫ്രണ്ട് മഡ്ഗാര്‍ഡ്, ഒരു ചെറിയ വിന്‍ഡ്‌സ്‌ക്രീന്‍ എന്നിവയുണ്ട്, എന്നാല്‍ റെട്രോ സ്ട്രീറ്റില്‍ അലോയ് വീലുകളാണ് നല്‍കിയിരിക്കുന്നത്.
അഡ്വഞ്ചര്‍ സെഗ്മെന്റിലുള്ള എക്‌സ്-കേപ്പ് മോട്ടോര്‍സൈക്കിളുകള്‍ക്കും വില കൂടിയിട്ടുണ്ട്.

moto morini seiemmezzo 650 scrambler

എക്‌സ്-കേപ്പ് 650-ക്ക് ഇപ്പോള്‍ 6.40 ലക്ഷം രൂപയും എക്‌സ്-കേപ്പ് 650X-ന് 6.70 ലക്ഷം രൂപയുമാണ് വില. ഈ മോഡലുകളെല്ലാം 649 സിസി പാരലല്‍-ട്വിന്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനുമായിട്ടാണ് എത്തുന്നത്. സീമെസോ 650-ല്‍ ഈ എഞ്ചിന്‍ 55 hp പവറും 54 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എക്‌സ്-കേപ്പ് 650 സീരീസില്‍ ഇതേ എഞ്ചിന്‍ അല്‍പ്പം കൂടുതല്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്.

ഇത് 60 hp പവറും 54 Nm ടോര്‍ക്കും നല്‍കുന്നു. മോട്ടോ മോറിനിയുടെ ഇന്ത്യയിലെ വിതരണ പങ്കാളി ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയാണ്. ബെനെല്ലി, സോണ്‍ടെസ്, കീവേ, ക്യൂജെ മോട്ടോര്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ വിതരണക്കാരും ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയാണ്. സെപ്റ്റംബറില്‍ 350 സിസിക്ക് മുകളിലുള്ള മോട്ടോര്‍സൈക്കിളുകളുടെ ജിഎസ്ടി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. 350 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് ഇപ്പോള്‍ 40 ശതമാനം നികുതി ബാധകമാണ്. നേരത്തെ ഇത് 31 ശതമാനമായിരുന്നു.

moto morrini x-cape650 grey

ഇതിന്റെ ഭാഗമായി റോയല്‍ എന്‍ഫീല്‍ഡ് പോലുള്ള ബ്രാന്‍ഡുകള്‍ മോഡല്‍ നിരയില്‍ വില വര്‍ധനവ് പ്രഖ്യാപിക്കുകയും ചെയ്തു.ഉത്സവ സീസണിലെ നികുതി പരിഷ്‌ക്കരണത്തിന്റെ ആഘാതം ഏറ്റെടുക്കുമെന്നും അതുവഴി പ്രീമിയം മോട്ടോര്‍സൈക്കിളുകളുടെ 9 ശതമാനം വര്‍ധനവില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുമെന്നുമായിരുന്നു അന്ന് ആദിശ്വര്‍ ഓട്ടോ റൈഡ് വ്യക്തമാക്കിയത്. ഈ പുത്തന്‍ വില പരിഷ്‌കാരങ്ങള്‍ മോട്ടോ മോറിനിയുടെ ഭാവി വില്‍പ്പനയെ ബാധിക്കുമോ എന്ന് കണ്ടറിയണം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, November 9, 2025, 14:54 [IST]
English summary
Moto morini motorcycles in india becomes costlier gets up to rs 53000 price hike
കൂടുതല്‍... #moto morini #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X