ഓലയെ തൂക്കി നമ്പര്‍ 1 അടിച്ചു... ദേ കുറഞ്ഞ വിലയുള്ള അടുത്ത സ്‌കൂട്ടറുമായി ബജാജ്

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസത്തെ അതായത് 2025 ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ഓല ഇലക്ട്രിക്, ടിവിഎസ് മോട്ടോര്‍, ഏഥര്‍ എനര്‍ജി എന്നിവയെ പിന്തള്ളി ബജജ് വീണ്ടും ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ മാസം ബജാജ് മൊത്തം 21,389 ചേതക് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചു. 2024 ഫെബ്രുവരിയെ അപേക്ഷിച്ച് ചേതക് 81.82 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. 12 മാസം മുമ്പ് ചേതക്കിന്റെ വില്‍പ്പന 11,764 യൂണിറ്റായിരുന്നു. ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തില്‍ നേതൃസ്ഥാനം നേടിയ ശേഷം വിപണി വിഹിതം ഉയര്‍ത്താനാണ് ബജാജിന്റെ ശ്രമം.

ഇതിന്റെ ഭാഗമായി കമ്പനി ഉടന്‍ തന്നെ കൂടുതല്‍ താങ്ങാനാകുന്ന വിലയുള്ള ഇവികള്‍ പുറത്തിറക്കുമെന്നാണ് കരുതപ്പെടുന്നത്. അതിനുള്ള സൂചനകള്‍ നല്‍കിക്കൊണ്ട്. പുതിയ ഡിസൈനിലും വലിപ്പത്തിലുമുള്ള ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്‌പൈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ വരാന്‍ പോകുന്ന ചേതക് ഇലക്ട്രിക് സ്‌കൂട്ടറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

bajaj electric scooter spied testing

നിലവില്‍ വില്‍പ്പനക്കെത്തുന്ന ചേതക്കിനെ അപേക്ഷിച്ച് ടെസ്റ്റ് മ്യൂളിന് വലിപ്പം കുറവാണ്. അതുകൊണ്ട് തന്നെ ഇത് ചേതക്കിനേക്കാള്‍ ചെറുതും താങ്ങാനാവുന്നതുമായ സ്‌കൂട്ടറായിരിക്കുമെന്ന വാദം ബലപ്പെടുന്നു. ഈ പുതിയ ബജാജ് ഇലക്ട്രിക് സ്‌കൂട്ടര്‍ കുറഞ്ഞ വിലയിലാണ് വരുന്നതെങ്കില്‍ അതിന്റെ പെര്‍ഫോമന്‍സ് താരതമ്യേന കുറവായിരിക്കാം. ചെറിയ ബാറ്ററി പായ്ക്ക് ആയിരിക്കും ഇതില്‍ ഘടിപ്പിക്കുക. അതുകൊണ്ട് റേഞ്ചും അല്‍പ്പം കുറയാന്‍ സാധ്യതയുണ്ട്.

നിലവില്‍ വിപണിയിലുള്ള ബേസ് ചേതക് (2903) സ്‌കൂട്ടറിലെ 2.9 kWh ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 123 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.അതേസമയം മുന്‍നിര വേരിയന്റുകളായ ചേതക് 3501, 3502 എന്നിവയില്‍ 3.5 kWh ബാറ്ററി പായ്ക്കാണ് നല്‍കിയിരിക്കുന്നത്. ഇത് ഫുള്‍ ചാര്‍ജ് ചെയ്താല്‍ 153 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

bajaj electric scooter spied testing

ചേതക് ബേസ് വേരിയന്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 63 കിലോമീറ്ററാണ്. അതേസമയം മുന്‍നിര വേരിയന്റുകള്‍ക്ക് മണിക്കൂറില്‍ 73 കിലോമീറ്ററാണ് ടോപ് സ്പീഡ്. വരാനിരിക്കുന്ന ബജാജ് ഇലക്ട്രിക് സ്‌കൂട്ടറിന് ഏതായാലും വേഗതയും കുറവായിരിക്കാം. ചെലവ് കുറയ്ക്കാനായി പുതിയ സ്‌കൂട്ടറില്‍ ഒരു ഹബ്-മൗണ്ടഡ് മോട്ടോര്‍ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ ഘടകങ്ങള്‍ മാത്രം ഉപയോഗിക്കുന്നതിന് ഇതിന് താരതമ്യേന വില കുറവാണ്.

ഇത്തരത്തില്‍ ചെലവ് കുറയ്ക്കുന്നതിനായി സാധ്യമായ നടപടികള്‍ എല്ലാം ബജാജ് സ്വീകരിക്കും. എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗം ലക്ഷ്യം വെക്കുന്നതിനാല്‍ പുതിയ ബജാജ് സ്‌കൂട്ടറിന് ചില പ്രീമിയം സവിശേഷതകള്‍ ലഭിക്കില്ല. ചേതക്കിന്റെ കളര്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് പാനലിന് പകരം നെഗറ്റീവ് എല്‍സിഡി ഡിസ്‌പ്ലേ നല്‍കുന്നത് പോലുള്ള മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ചെലവ് ചുരുക്കലിന്റെ ഭാഗമായി പുതിയ സ്‌കൂട്ടറിന്റെ താഴ്ന്ന വേരിയന്റുകളില്‍ കണക്റ്റിവിറ്റി ഫീച്ചറുകളും കുറവായിരിക്കാം.

bajaj electric scooter spied testing

ചേതക്കിനെ പോലെ റെട്രോ ഡിസൈന്‍ ഭാഷ പുതിയ മോഡലിലും ബജാജ് സ്വീകരിക്കും. വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പുകള്‍, ഓവല്‍ റിയര്‍-വ്യൂ മിററുകള്‍, വീതിയേറിയ ഫ്രണ്ട് ഫെന്‍ഡര്‍ എന്നിവ ഇതിലുണ്ട്. ചേതക്കിലേതിന് സമാനമായ ഒരു വൃത്താകൃതിയിലുള്ള ഇന്‍സ്ട്രുമെന്റ് ഉണ്ടായിരിക്കും. പുതിയ ഇവിയില്‍ മറ്റ് നിരവധി റെട്രോ ഡിസൈന്‍ ഘടകങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും ടെസ്റ്റ് മ്യൂള്‍ മറച്ചിരിക്കുന്നതിനാല്‍ അത് വ്യക്തമായി കാണാന്‍ സാധിക്കുന്നില്ല.

ചേതക്കിന് ഡ്യുവല്‍ ടെയില്‍ ലാമ്പ് ഡിസൈന്‍ ഉണ്ടെങ്കിലും പുതിയ മോഡലിന് സിംഗിള്‍-പീസ് ടെയില്‍ ലാമ്പ് ഫോര്‍മാറ്റായിരിക്കും ലഭിക്കുക. ചേതക്കിനെ അല്‍പ്പം കൂടി ഒതുക്കമുള്ള വലിപ്പമായതിനാല്‍ സിറ്റി ട്രാഫിക്കില്‍ ഇത് കൈകാര്യം ചെയ്യാന്‍ എളുപ്പമായിരിക്കും. 12 അലോയ് വീലുകളും ഡ്യുവല്‍ റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകളും പുതിയ സ്‌കൂട്ടറിന് ലഭിച്ചേക്കും. മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുകമാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുക.

ചേതക് സീരീസില്‍ തന്നെ പുതിയ സ്‌കൂട്ടര്‍ പുറത്തിറക്കുമോ അതോ പുതിയ നാമം നല്‍കുമോ എന്ന കാര്യം വ്യക്തമല്ല. നിലവില്‍ ചേതക് സീരീസിന്റെ വില 96000 രൂപ മുതലാണ് ആരംഭിക്കുന്നത്. ബജാജിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഏകദേശം 80,000 രൂപ പ്രാരംഭ വിലയില്‍ വില്‍പ്പനക്കെത്തുമെന്ന് പ്രതീക്ഷിക്കാം. ഈ വര്‍ഷം അവസാനത്തോടെയോ അല്ലെങ്കില്‍ 2026-ന്റെ തുടക്കത്തിലോ ഈ മോഡല്‍ പുറത്തിറങ്ങിയേക്കും.

Source: Bikedekho

FAQs
നിലവില്‍ ബജാജ് ചേതക്കിന്റെ പരമാവധി റേഞ്ച് എത്രയാണ്?

ചേതക് 3501, 3502 എന്നിവയിലെ 3.5 kWh ബാറ്ററി പായ്ക്ക് ഫുൾ ചാർജിൽ 153 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് അവകാശവാദം.

ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില?

നിലവിൽ ചേതക് സീരീസിന്റെ വില 96000 രൂപ മുതലാണ് ആരംഭിക്കുന്നത്.

DriveSpark Automotive

More from DriveSpark

Article Published On: Friday, March 14, 2025, 20:10 [IST]
English summary
New bajaj electric scooter spotted testing is it affordable version of chetak
കൂടുതല്‍... #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X