ഇത്രയും കുറഞ്ഞ വിലയില്‍ പുത്തന്‍ പള്‍സറോ? ഇനി റോഡ് മുഴുവന്‍ ഈ ബൈക്ക് കൊണ്ട് നിറയും

ഇന്ത്യയിലെ സാധാരക്കാര്‍ക്ക് വരെ പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കികളുകള്‍ ഓടിക്കാന്‍ പഠിപ്പിച്ചത് ബജാജ് പള്‍സര്‍ റേഞ്ചാണ്. ശ്രേണിയില്‍ സാധാരക്കാരായ ആളുകള്‍ക്കിടയില്‍ ഏറെ ജനപ്രിയ മോഡലാണ് പള്‍സര്‍ 150. ഈ ഒരു നെയിംപ്ലേറ്റ് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഇടംപിടിക്കാന്‍ കാരണമായ മോഡലുകളില്‍ ഒന്ന് എന്ന് വേണമെങ്കില്‍ പറയാം. വിപണിയില്‍ എത്തി വര്‍ഷങ്ങള്‍ ഒത്തിരി കഴിഞ്ഞിട്ടും ഇന്ത്യക്കാര്‍ക്ക് പള്‍സര്‍ 150 മോഡലിനോടുള്ള പ്രിയം കൂടുന്നതല്ലാതെ കുറയുന്നില്ല. ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ ഇപ്പോഴും ലഭിക്കുന്ന മികച്ച ഡിമാന്‍ഡും വില്‍പ്പനയും കണക്കിലെടുത്ത് ബജാജ് ഓട്ടോ ബൈക്കിന് സമയബന്ധിതമായ അപ്ഡേറ്റുകള്‍ നല്‍കാറുണ്ട്. ഇപ്പോള്‍ ജനപ്രിയ മോട്ടോര്‍സൈക്കിള്‍ നവീകരണങ്ങളോടെ പുറത്തിറക്കിയിരിക്കുകയാണ് ബജാജ്.

പുതിയ പള്‍സറില്‍ ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങളും ഫീച്ചര്‍ റീഫ്രഷ്‌മെന്റും ബജാജ് നടപ്പാക്കിയിട്ടുണ്ട്. അതിന്റെ ക്ലാസി മസ്‌കുലാര്‍ സ്റ്റാന്‍സ് പുതിയ പള്‍സര്‍ 150 നിലനിര്‍ത്തുന്നുണ്ട്. ഒപ്പം പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകളും എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ബൈക്കിന് ആധുനിക ഭാവം നല്‍കുന്നു. ഇത് ഭംഗി കൂട്ടുന്നതിനൊപ്പം റൈഡര്‍ക്ക് മികച്ച കാഴ്ച നല്‍കുകയും ചെയ്യുന്നു.

updated bajaj pulsar 150 launched

നവീകരിച്ച പള്‍സര്‍ 150-ലെ പ്രധാന ആകര്‍ഷണം പുതിയ ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ്. പള്‍സര്‍ N150, N160 മോഡലുകളിലേതിന് സമാനമായ ഇത് ഗിയര്‍ പൊസിഷന്‍, റിയല്‍ടൈം മൈലേജ്, ശരാശരി ഇന്ധന ഉപഭോഗം, ടാങ്കിലെ ശേഷിക്കുന്ന ഇന്ധനം, ഡിജിറ്റല്‍ ക്ലോക്ക് തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.

ഈ ഡിജിറ്റല്‍ ക്ലസ്റ്റര്‍ സ്‌ക്രീന്‍ ബജാജ് റൈഡ് കണക്ട് ആപ്പ് വഴി ബ്ലൂടൂത്ത് കണക്ടിവിറ്റിയും വാഗ്ദാനം ചെയ്യുന്നു. മൊബൈല്‍ ഫോണിലേക്ക് വരുന്ന കോളുകളും ടെക്സ്റ്റ് മെസേജുകളും സ്‌ക്രീനില്‍ ദൃശ്യമാകുന്നു. ഈ ഫീച്ചറുകളിലൂടെ മോഡേണ്‍ റൈഡര്‍മാരുടെ ഡിജിറ്റല്‍ ആവശ്യകതകള്‍ ബജാജ് പരിഗണിക്കുന്നു.പള്‍സര്‍ 150-യില്‍ മെക്കാനിക്കലായി ബജാജ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

updated bajaj pulsar 150 launched

149.5 സിസി, എയര്‍-കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് ബൈക്കിന് തുടര്‍ന്നും തുടിപ്പേകുക. ഈ എഞ്ചിന്‍ 13.8 bhp പവറും 13.25 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. BS VI രണ്ടാം ഘട്ട മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് പാലിക്കുന്ന ഈ യൂണിറ്റ് ഒരു 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ലിറ്ററിന് 47.5 കിലോമീറ്ററാണ് ഈ മോഡലിന്റെ ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത.

ഡബിള്‍ ക്രാഡില്‍ ഫ്രെയിമില്‍ പൂര്‍ത്തിയാക്കിയ ബൈക്കിന് 17 ഇഞ്ച് അലോയ് വീലുകളും ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഡ്യുവല്‍ ഗ്യാസ് ചാര്‍ജ്ഡ് റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകളും ലഭിക്കുന്നു. സിംഗിള്‍-ഡിസ്‌ക് വേരിയന്റില്‍ മുന്‍വശത്ത് 260 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണുള്ളത്. ട്വിന്‍-ഡിസ്‌ക് വേരിയന്റില്‍ 260 mm ഡിസ്‌ക് ബ്രേക്ക് മുന്നിലും 230 mm ഡിസ്‌ക് ബ്രേക്ക് പിന്നിലും നല്‍കിയിരിക്കുന്നു.

updated bajaj pulsar 150 launched

പള്‍സര്‍ 150-യുടെ അപ്‌ഡേറ്റഡ് പതിപ്പിന്റെ എന്‍ട്രി ലെവല്‍ SD (സിംഗിള്‍ ഡിസ്‌ക്) വേരിയന്റിന് 1,08,772 ലക്ഷം രൂപയാണ് ബജാജ് വില നിശ്ചയിച്ചിരിക്കുന്നത്. പുതിയ പള്‍സര്‍ 150 ശ്രേണിയില്‍ 1,11,669 രൂപ വിലയുള്ള പള്‍സര്‍ 150 SD UG, 1,15,481 രൂപ വില വരുന്ന പള്‍സര്‍ 150 TD (ട്വിന്‍ ഡിസ്‌ക്) UG എന്നിവ ഉള്‍പ്പെടുന്നു. എക്‌സ്‌ഷോറൂം വിലകളാണ് ഇവയെല്ലാം.

വര്‍ഷങ്ങളായി പള്‍സര്‍ അതിന്റെ സല്‍പ്പേര് നിലനിര്‍ത്തുന്നത് ഇടയ്ക്കിടെയുള്ള അടിസ്ഥാനകാര്യങ്ങള്‍ നേരത്തെ തന്നെ ലഭിച്ചതുകൊണ്ടാണ്. ഏറ്റവും പുതിയ അപ്ഡേറ്റ് സമീപനത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നു. പുതിയ ബജാജ് പള്‍സര്‍ 150 അതിന്റെ തനതായ ക്ലാസിക് ഡിസൈന്‍ നിലനിര്‍ത്തുന്നതോടൊപ്പം പുതിയ കളര്‍ ഓപ്ഷനുകളും അപ്‌ഡേറ്റ് ചെയ്ത ഗ്രാഫിക്‌സുകളും ബൈക്കിന് ആധുനിക രൂപം നല്‍കുന്നുണ്ട്. ദൈനംദിന യാത്രകള്‍ക്ക് പറ്റിയ കുറഞ്ഞ വിലയില്‍ സ്‌പോര്‍ട്ടി ലുക്കുള്ള പെര്‍ഫോമന്‍സ് ബൈക്ക് തേടുന്നവര്‍ക്ക് അപ്‌ഡേറ്റഡ് ബജാജ് പള്‍സര്‍ 150 പരിഗണിക്കാം.

More from DriveSpark

Article Published On: Thursday, December 25, 2025, 16:04 [IST]
English summary
New bajaj pulsar 150 launched in india at rs 108772 gets new colours graphics led lights
കൂടുതല്‍... #bajaj auto #bajaj pulsar #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X