ശക്തനിപ്പോള്‍ അതിശക്തന്‍, പക്ഷേ മൈലേജ് കുറഞ്ഞില്ല! വമ്പന്‍ അപ്‌ഡേറ്റുകളുമായി പള്‍സര്‍ NS400 Z പുറത്തിറങ്ങി

യൂത്തിനിടയില്‍ ട്രെന്‍ഡാകാന്‍ വേണ്ടി ഇക്കഴിഞ്ഞ ദിവസമാണ് ബജാജ് ഓട്ടോ 2025 ഡൊമിനാര്‍ പുറത്തിറക്കിയത്. ഡൊമിനാറിന് പിന്നാലെ കമ്പനി തങ്ങളുടെ 400സിസി നിരയിലെ മറ്റൊരു കരുത്തനെ കൂടി പരിഷ്‌കരിച്ച് വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. ഡൊമിനാര്‍ സീരീസിന് പിന്നാലെ ബജാജ് ഓട്ടോ തങ്ങളുടെ ഏറ്റവും കരുത്തുറ്റ പള്‍സര്‍ മോഡലിനെയാണ് കൂടുതല്‍ മെച്ചപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നത്. ബജാജ് പള്‍സര്‍ NS400Z മോട്ടോര്‍സൈക്കിളിന് കമ്പനി 1.92 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. പുത്തന്‍ പള്‍സര്‍ മോഡലില്‍ വരുത്തിയ പരിഷ്‌കാരങ്ങളും മറ്റ് സവിശേഷതകളും വിശദമായി ചുവടെ വായിക്കാം.

ഔട്ട്‌ഗോയിംഗ് മോഡലിനേക്കാള്‍ അപ്‌ഡേറ്റഡ് ബൈക്കിന് ഇപ്പോള്‍ ഉപഭോക്താക്കള്‍ 7000 രൂപ അധികം മുടക്കണം. മികച്ച ത്രോട്ടില്‍ റെസ്‌പോണ്‍സ്, വേഗത്തിലുള്ള ആക്‌സിലറേഷന്‍, ഹാര്‍ഡ്വെയര്‍ അപ്ഗ്രേഡുകള്‍, ഇലക്ട്രോണിക് സംവിധാനങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍ എന്നിവ ഈ വില വര്‍ധനവ് ന്യയീകരിക്കുന്നു. പള്‍സര്‍ നിരയിലെ ശക്തന്‍ ഇപ്പോള്‍ അതിശക്തനായാണ് വരുന്നത്.

bajaj pulsar ns400 z launched

9000 ആര്‍പിഎമ്മില്‍ 40 PS ഉണ്ടായിരുന്ന 373 സിസിസ സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിന്റെ പവര്‍ ഇപ്പോള്‍ 43 PS ആയി കൂടിയിട്ടുണ്ട്. ടോര്‍ക്ക് 35 Nm ആയി നിലനിര്‍ത്തി. ബജാജ് സ്‌പോര്‍ട്ട് മോഡില്‍ റെഡ്ലൈന്‍ 10,700 ആര്‍പിഎം ആയി ഉയര്‍ത്തിയിട്ടുണ്ട്. ഇത് മുന്‍പത്തേക്കാള്‍ 1,000 rpm കൂടുതലാണ്. അതേസമയം റോഡ്, ഓഫ്-റോഡ്, റെയിന്‍ മോഡുകളുടെ പരിധി 10,300ആര്‍പിഎം ആയി നിശ്ചയിച്ചിരിക്കുന്നു.

ഇതിന്റെ ഫലമായി ബൈക്ക് വെറും 2.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കും. നേരത്തെ ഈ വേഗത തൊടാന്‍ 3.2 സെക്കന്‍ഡ് സമയം വേണ്ടിയിരുന്നു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 6.4 സെക്കന്‍ഡ് മതി. ഇത് മുമ്പ് 7.5 സെക്കന്‍ഡായിരുന്നു. മൊത്തത്തിലുള്ള ടോപ് സ്പീഡ് മണിക്കൂറില്‍ 150 കിലോമീറ്ററില്‍ നിന്ന് 157 kmph ആയി ഉയര്‍ന്നു.

പെര്‍ഫോമന്‍സ് കൂടിയെങ്കിലും അത് ഇന്ധനക്ഷമതയെ ബാധിച്ചിട്ടില്ല. ബൈക്ക് തുടര്‍ന്നും ലിറ്ററിന് 28 കിലോമീറ്റര്‍ മൈലേജ് തരുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. എഞ്ചിന്‍ കാലിബറേഷന് പുറമെ ബൈക്കില്‍ ചില്ലറ മെക്കാനിക്കല്‍ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. പുതിയ ബജാജ് പള്‍സര്‍ NS400 Z മോഡലിന്റെ പിന്‍ഭാഗത്ത് 150 സെക്ഷന്‍ സ്റ്റീല്‍ റേഡിയല്‍ ടയറും, മുന്‍വശത്ത് റേഡിയല്‍ യൂണിറ്റും നല്‍കിയിട്ടുണ്ട്. ഇത് മികച്ച ഗ്രിപ്പ് നല്‍കുന്നതിനൊപ്പം റൈഡിംഗ് അനുഭവം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ബ്രേക്കിംഗ് സിസ്റ്റത്തില്‍ സിന്റര്‍ഡ് പാഡുകള്‍ ഉപയോഗിച്ചിരിക്കുന്നു. ഇത് സ്‌റ്റോപ്പിംഗ് ഡിസ്റ്റന്‍സ് 7 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുന്നു. ബ്രേക്കിംഗ് സംവിധാനത്തില്‍ 320 mm ഫ്രണ്ട് ഡിസ്‌കും 230 mm റിയര്‍ ഡിസ്‌കും ഡ്യുവല്‍-ചാനല്‍ എബിഎസ് സിസ്റ്റവും ഉണ്ട്. ഇതിന് ഒരു ടണ്‍ ഭാരത്തിന് 247 PS എന്ന പവര്‍-ടു-വെയ്റ്റ് അനുപാതമുണ്ട്.

ക്ലച്ച്‌ലെസ് ഫുള്‍ ത്രോട്ടില്‍ ഗിയര്‍ഷിഫ്റ്റ് സാധ്യമാക്കുന്ന ബജാജിന്റെ സ്‌പോര്‍ട്ട് ഷിഫ്റ്റ് സിസ്റ്റം (ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്റര്‍) ഈ അപ്ഡേഷന്റെ ഭാഗമായി അവതരിപ്പിച്ചു. അപ്‌ഡേറ്റുകള്‍ക്കിടയിലും ബൈക്കിന്റെ ഷാസിയില്‍ മാറ്റമൊന്നുമില്ല. അതേ ട്വിന്‍-സ്പാര്‍ സ്റ്റീല്‍ പെരിമീറ്റര്‍ ഫ്രെയിമും 174 കിലോഗ്രാം ഭാരവും നിലനിര്‍ത്തുന്നു. 17 ഇഞ്ച് വീലുകളിലാണ് ബൈക്ക് ഓടുന്നത്.

110/70 മുന്‍ ടയറും 150/60 പിന്‍ ടയറുമാണ് ഇതിലുള്ളത്. സസ്‌പെന്‍ഷന്‍ ട്രാവല്‍ മുന്‍വശത്ത് 120 മില്ലിമീറ്ററും പിന്‍വശത്ത് 130 മില്ലിമീറ്ററും ആയി തുടരുന്നു. സീറ്റ് ഉയരം 805 mm, ഗ്രൗണ്ട് ക്ലിയറന്‍സ് 165 mm, ഫ്യുവല്‍ ടാങ്ക് ശേഷി 12 ലിറ്റര്‍ എന്നിങ്ങനെയാണ്.

വില പരിഗണിക്കുമ്പോള്‍ പുതുക്കിയ NS400 Z പണത്തിനൊത്ത മൂല്യം നല്‍കുന്ന മികച്ച ഒരു മോട്ടോര്‍സൈക്കിളാണ്. ഹീറോ മാവ്‌റിക്ക് 440, ടിവിഎസ് അപ്പാച്ചെ RTR 310 തുടങ്ങിയ എതിരാളികളെക്കാള്‍ മികച്ച പ്രകടനം ഇത് കാഴ്ചവെക്കുന്നു. പുതുക്കിയ ബജാജ് പള്‍സര്‍ NS400Z കരുത്തും സ്‌റ്റൈലും ഒത്തുചേര്‍ന്ന് വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. മെച്ചപ്പെട്ട എഞ്ചിന്‍, സുരക്ഷാ ഫീച്ചറുകള്‍ എന്നിവയെല്ലാം ഈ ബൈക്കിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

More from DriveSpark

Article Published On: Tuesday, July 8, 2025, 12:32 [IST]
English summary
New bajaj pulsar ns400 z launched in india price mechanical updates feature additions details
കൂടുതല്‍... #bajaj auto #bajaj pulsar #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X