മാരക മൈലേജിനൊപ്പം കാറുകളിലെ ആ ട്രെന്‍ഡിംഗ് ഫീച്ചറും! ഹീറോയുടെ പുതിയ 125സിസി ബൈക്ക് നാളെയെത്തും
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഹീറോ മോട്ടോകോര്‍പ്പ്. ഒരുവിധം എല്ലാ സെഗ്‌മെന്റുകളിലും ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഹീറോ എല്ലാ ഉപഭോക്താക്കള്‍ക്കും ആവശ്യമായത് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. അതുകൊണ്ട് തന്നെ വളരെ വിപുലമായ ഒരു പോര്‍ട്‌ഫോളിയോ ഹീറോയ്ക്കുണ്ട്. ഇന്ത്യയില്‍ 125 സിസി സെഗ്മെന്റിലെ ഏറ്റവും ജനപ്രിയ ബൈക്കുകളില്‍ ഒന്നാണ് ഹീറോ ഗ്ലാമര്‍. ഹീറോ മോട്ടോകോര്‍പ്പ് ഇപ്പോള്‍ ഗ്ലാമര്‍ 125 മോഡലിന്റെ പുതിയ പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. നാളെ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് ബൈക്കിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ ചോർന്നിടിക്കുകയാണ്.
ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ ബൈക്കിന് ഹീറോ ഗ്ലാമര്‍ 125 X എന്ന് പേരിടുമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പ്രത്യക്ഷപ്പെട്ട ചില പോസ്റ്റുകള്‍ സൂചിപ്പിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഹീറോ പങ്കുവെച്ച ടീസറും ചോർന്ന ചിത്രങ്ങളും ഹീറോ പുതിയ ഗ്ലാമറില്‍ ക്രൂയിസ് കണ്‍ട്രോള്‍ സജ്ജീകരിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. കാറുകളില്‍ വളരെ പ്രചാരത്തിലുള്ള ഒരു ഫീച്ചറാണിത്. അതേസമയം, വളരെ വില കൂടിയ പ്രീമിയം ബൈക്കുകളിലാണ് ഈ ഫീച്ചര്‍ ലഭ്യമാകുന്നത്.

ഇന്ത്യയില്‍ ഇതാദ്യമായാണ് 125 സിസി സെഗ്മെന്റില്‍ നിന്നുള്ള ഒരു ബൈക്കില്‍ ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചര്‍ ലഭിക്കാന്‍ പോകുന്നത്. കരിസ്മ XMR-ലേതുപോലെ ക്രൂയിസ് കണ്‍ട്രോളിനെ സൂചിപ്പിക്കുന്ന 'സെറ്റ് സ്പീഡ്' ഫംഗ്ഷന്‍ ടീസര്‍ ദൃശ്യങ്ങളില്‍ കാണാം. ക്രൂയിസ് കണ്‍ട്രോളിന് പുറമെ, ഹീറോ എക്‌സ്ട്രീം 250-ലെ അതേ ഫുള്‍ ഡിജിറ്റല്‍ കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററര്‍ ഹീറോ ഗ്ലാമര്‍ 125 മോഡലിന് ലഭിക്കും.
പുതിയ ഹീറോ ഗ്ലാമര്‍ 125-ല്‍ എല്‍ഇഡി ഹെഡ്ലാമ്പുകളും സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബോഡി ഗ്രാഫിക്സിലും കരിസ്മയുമായി സാമ്യതകളുണ്ടാകും. കൂടാതെ, വശങ്ങളില്‍ ഇന്‍ഡിക്കേറ്ററുകളുള്ള കരിസ്മയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ടെയില്‍ലാമ്പ് ഉപയോഗിക്കുന്ന പുതിയ ടെയില്‍ സെക്ഷനും ടീസറില്‍ കാണാം. ഇതിനെല്ലാം പുറമേ, ഹീറോ ഗ്ലാമറില്‍ ഇക്കോ, റോഡ്, പവര്‍ എന്നീ മൂന്ന് റൈഡിംഗ് മോഡുകളും വാഗ്ദാനം ചെയ്യും.

പവര്‍ട്രെയിന്‍ മുന്‍വശത്ത്, നിലവിലെ മോഡലിന്റെ അതേ 125 സിസി എഞ്ചിന്‍ നമുക്ക് പ്രതീക്ഷിക്കാം 124.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിന്‍ പരമാവധി 10.7 bhp പവറും 10.6 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 5 സ്പീഡ് ഗിയര്‍ബോക്‌സുമായി ഇത് ജോടിയാക്കും. ബൈക്കിന് മുന്നില്‍ ഒരു ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളുമുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ലോഞ്ച് സമയത്ത് കമ്പനി പുറത്തുവിടും.
ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ച പുതിയ ഹീറോ ഗ്ലാമറിന് 95,000 മുതല്‍ ഒരു ലക്ഷം രൂപ വരെ വില വരാനാണ് സാധ്യത. നാളെ വാഹനം പുറത്തിറക്കുമ്പോള്‍ കമ്പനി ഔദ്യോഗികമായി വില പ്രഖ്യാപിക്കും. ഇന്ത്യന്‍ വിപണിയില്‍ ടിവിഎസ് റൈഡര്‍ 125, ഹോണ്ട CB125 ഹോര്‍നെറ്റ് എന്നിവയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ പുതിയ ഹീറോ ഗ്ലാമര്‍ 125-ന് സാധിക്കും.

കുറഞ്ഞ പ്രവര്‍ത്തനച്ചെലവ്, ഉയര്‍ന്ന മൈലേജ്, കുറഞ്ഞ പരിപാലനച്ചെലവ്, കുറഞ്ഞ പ്രാരംഭ ചെലവുകള്‍ എന്നിവ കാരണം 125 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റ് ഇന്ത്യയില്‍ വളരെ ജനപ്രിയമാണ്. ഗ്ലാമര്‍ 125 ഉപയോഗിച്ച് ഹീറോ വളരെക്കാലമായി വില്‍പ്പന ചാര്‍ട്ടില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍ ഉള്ള കമ്മ്യൂട്ടര്‍ ബൈക്ക് എന്ന നിലയില്‍ പുതിയ ഗ്ലാമര്‍ 125 വലിയ പ്രതീക്ഷകള്‍ സൃഷ്ടിക്കുന്നു. ഹീറോ മോട്ടോകോര്‍പ്പ് അക്രമണാത്മകമായ വില നിശ്ചയിക്കുകയാണെങ്കില്‍ ഈ മോഡല്‍ വില്‍പ്പന വാരും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








