പൈസ സെറ്റാക്കിക്കോളൂ..! പുതുവര്‍ഷം ആഘോഷമാക്കാനെത്തുന്ന പുത്തന്‍ ബൈക്കുകള്‍ ഇവയാണ്

പുതുവര്‍ഷത്തില്‍ പുത്തന്‍ പ്രതിജ്ഞകള്‍ എടുക്കുന്നതോടൊപ്പം പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ പദ്ധതിയിട്ടവരും ഒത്തിരിയുണ്ടാകും. ജനുവരി മാസമാകുന്നതോടെ മോഡല്‍ ഇയര്‍ മാറുന്നതിനാല്‍ ഡിസംബറില്‍ വാങ്ങാനിരുന്ന ചിലരും അല്‍പ്പം ക്ഷമയോടെ ജനുവരിയാകാന്‍ കാത്തിരിക്കുകയാകും. മാത്രമല്ല ജനുവരി മാസത്തില്‍ പൊതുവേ വാഹന നിര്‍മാതാക്കള്‍ പുതിയ ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കാറുണ്ട്. നമ്മുടെ തൊട്ട് അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ആഘോഷമായ പൊങ്കല്‍ ജനുവരി-ഫെബ്രുവരി മാസങ്ങളിലായാണ് വരുന്നത്. കേരളത്തിലെ ചില അതിര്‍ത്തി ജില്ലകളിലും പൊങ്കല്‍ വലിയ ആഘോഷമാണ്. പൊങ്കല്‍ സീസണിലെ ഡിമാന്‍ഡ് മുതലെടുക്കാനായി ഇന്ത്യയിലെ ചില ടൂവീലര്‍ ബ്രാന്‍ഡുകള്‍ നിരവധി പുതിയ ഇരുചക്ര വാഹനങ്ങള്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ്.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 650, കെടിഎം 390 അഡ്വഞ്ചര്‍ R, ഹീറോ എക്‌സ്പള്‍സ് 421 എന്നിവയാണ് അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറങ്ങാന്‍ പോകുന്ന പ്രധാന മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍. വലിയൊരു വിഭാഗം ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ ബൈക്കുകള്‍ എത്തുന്നത്. ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ പോകുന്ന, ബൈക്ക് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ മോഡലുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് ഈ ലേഖനത്തില്‍ പരിശോധിക്കാം.

royal enfield bullet 350 battalion black

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 650

ഐക്കണിക് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് പുതുവര്‍ഷത്തില്‍ ആരാധകര്‍ക്കായി കാത്തുവെച്ച പുലിക്കുട്ടിയാണ് ബുള്ളറ്റ് 650. രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമ്പനിയുടെ 650 സിസി ട്വിന്‍-സിലിണ്ടര്‍ ശ്രേണിയിലെ ഈ പുതിയ മോഡല്‍ 2026 ജനുവരിയില്‍ ലോഞ്ച് ചെയ്യും. ബുള്ളറ്റിന്റെ ക്ലാസിക് റെട്രോ സ്‌റ്റൈലിംഗ്, അപ്‌റൈറ്റ് റൈഡിംഗ് പൊസിഷന്‍, ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവയായിരിക്കും ഈ മോഡലിന്റെ ഹൈലൈറ്റുകള്‍. 648 സിസി പാരലല്‍-ട്വിന്‍ എഞ്ചിനായിരിക്കും ബൈക്കിന് തുടിപ്പേകുക.

ഹീറോ എക്‌സ്പള്‍സ് 421

സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ അഡ്വഞ്ചര്‍ ബൈക്കുകള്‍ നല്‍കിയ നിര്‍മാതാക്കളാണ് ഹീറോ മോട്ടോകോര്‍പ്പ്. ഇന്ത്യയിലെ നമ്പര്‍ 1 ടൂവീലര്‍ ബ്രാന്‍ഡായ ഹീറോയുടെ എക്‌സ്പള്‍സ് ശ്രേണിയിലുള്ള മോട്ടോര്‍സൈക്കിളുകള്‍ ഈ സെഗ്‌മെന്റിനെ പുനര്‍നിര്‍വചിച്ചുവെന്ന് വേണമെങ്കില്‍ പറയാം. ഹീറോ എക്‌സ്പള്‍സ് 210 വിപണിയില്‍ മികച്ച പ്രതികരണം നേടിയിരുന്നു. ഇപ്പോള്‍ അതിലും കരുത്തനായ എക്‌സ്പള്‍സ് 421 മോഡല്‍ ഇറക്കിവിടാന്‍ പോകുകയാണ് ഹീറോ. ഈ മോഡല്‍ 2026 ജനുവരിയില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ktm 890 duke r

കെടിഎം 650 ഡ്യൂക്ക്, കെടിഎം 890 ഡ്യൂക്ക്

അടുത്തിടെയാണ് ഇന്ത്യന്‍ വാഹന ഭീമന്‍മാരായ ബജാജ് ഓട്ടോ ഓസ്ട്രിയന്‍ ബ്രാന്‍ഡ് ആയ കെടിഎം സ്വന്തമാക്കിയത്. മുമ്പ് കെടിഎമ്മില്‍ പങ്കാളിത്തമുണ്ടായിരുന്നുവെങ്കിലും ബ്രാന്‍ഡ് ഇപ്പോള്‍ പൂര്‍ണമായി ഇന്ത്യന്‍ ബ്രാന്‍ഡിന്റെ കീഴിലാണ്. ഇതോടെ ബജാജ് ഓട്ടോ ഇന്ത്യയിലെ കെടിഎം ഡ്യൂക്ക് ബൈക്ക് ശ്രേണി അടുത്ത വര്‍ഷം വികസിപ്പിക്കും. കെടിഎം 650 ഡ്യൂക്ക്, 890 ഡ്യൂക്ക് എന്നീ ഹൈ-പെര്‍ഫോമന്‍സ് മോഡലുകളായിരിക്കും ജനുവരി 2026-ല്‍ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറുക.

കെടിഎം 390 അഡ്വഞ്ചര്‍ R

സാധാരണ കെടിഎം അഡ്വഞ്ചറിനേക്കാള്‍ മികച്ച ഓഫ്‌റോഡ് അനുഭവം സമ്മാനിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന മോഡലാണ് കെടിഎം 390 അഡ്വഞ്ചര്‍ R. ടീം ഓറഞ്ചില്‍ നിന്നുള്ള പുതിയ മോഡലും 2026 ജനുവരിയില്‍ ഇന്ത്യയിലെത്തും. 230 mm സസ്‌പെന്‍ഷന്‍ ട്രാവല്‍, 272 mm ഗ്രൗണ്ട് ക്ലിയറന്‍സ്, 21 ഇഞ്ച് ഫ്രണ്ട് വീല്‍, 18 ഇഞ്ച് റിയര്‍ വീല്‍ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകള്‍.

yamaha mt-03

യമഹ MT-07

യമഹയുടെ ജനപ്രിയ മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് MT-15. യൂത്തിനിടയില്‍ തരംഗം സൃഷ്ടിച്ച MT-15 വിപണിയില്‍ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്. ഇതിന്റെ വിജയത്തെ തുടര്‍ന്ന് കൊണ്ടുവന്ന MT-03 പക്ഷേ ഫേ്‌ലാപ്പായിരുന്നു. വില്‍പ്പന കുറവായതിനെ തുടര്‍ന്ന് അടുത്തിടെയാണ് MT-03 വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. അതിനാല്‍, നിര്‍ത്തലാക്കിയ MT-03-ക്ക് പകരമായ MT-07 എന്ന പുത്തന്‍ മോഡല്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് യമഹ. ഇത് ഒരു നേക്കഡ്-സ്ട്രീറ്റ്‌ഫൈറ്ററാണ്. യമഹ MT-07 പൊങ്കല്‍ സമയത്ത് വിപണിയിലെത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോണ്ട CBR300R

ജാപ്പനീസ് ബ്രാന്‍ഡ് ആയ ഹോണ്ടയുടെ CBR ശ്രേണിയിലുള്ള മോട്ടോര്‍സൈക്കിളുകള്‍ ലോക പ്രശസ്തമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി CBR ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ മാര്‍ക്കറ്റുണ്ടാക്കാന്‍ കമ്പനി കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. സ്‌പോര്‍ട്‌സ് ബൈക്ക് വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാന്‍ പുതുവര്‍ഷത്തില്‍ ഒരു പുത്തന്‍ പടയാളിയെ ഹോണ്ട കൊണ്ടുവരികയാണ്. ഹോണ്ട CBR300R സ്‌പോര്‍ട്‌സ് ബൈക്ക് ആണ് 2026 ജനുവരിയില്‍ ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

honda cbr 600rr

മുകളില്‍ പറഞ്ഞിരിക്കുന്ന മിക്ക മോഡലുകളും പ്രീമിയം അല്ലെങ്കില്‍ പെര്‍ഫോമന്‍സ് വിഭാഗത്തില്‍ പെട്ടവയാണ്. എന്ന് കരുതി മാസ് മാര്‍ക്കറ്റ് സെഗ്‌മെന്റില്‍ പെട്ട വാഹനം തേടുന്നവര്‍ നിരാശപ്പെടേണ്ട. പല ജനപ്രിയ മോഡലുകളുടെയും അപ്‌ഡേറ്റഡ് പതിപ്പുകളും പുതുവര്‍ത്തില്‍ പുറത്തിറങ്ങും. അതില്‍ പ്രധാനമാണ് ഹോണ്ട ആക്ടിവ 7G. രാജ്യം കാത്തിരിക്കുന്ന സിഎന്‍ജി സ്‌കൂട്ടറുകള്‍ അടക്കം അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Wednesday, December 24, 2025, 7:00 [IST]
English summary
New motorcycles set to launch in india 2026 from royal enfield bullet 650 to honda cbr 300r
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X