നല്ല പിക്കപ്പും കിടു മൈലേജും! സവിശേഷതകള്‍ എണ്ണിപ്പറഞ്ഞ് ആക്ടിവ എതിരാളിയുടെ പുത്തന്‍ പരസ്യം

വിപണിയില്‍ ഓരോ ദിവസവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറങ്ങുന്നുണ്ടെങ്കിലും പെട്രോള്‍ സ്‌കൂട്ടറുകളുടെ കച്ചവടത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. ഹോണ്ട, ടിവിഎസ്, സുസുക്കി എന്നീ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളുടെ നട്ടെല്ല് തന്നെ സ്‌കൂട്ടറുകളാണ്. ഇതില്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്‌കൂട്ടറുകളില്‍ ഒന്നാണ് സുസുക്കി ആക്‌സസ്. വളരെക്കാലമായി സ്‌കൂട്ടറിന്റെ ഈ പുതിയ അപ്ഡേറ്റിനായി കാത്തിരുന്ന ഉപഭോക്താക്കളെ സന്തോഷിപ്പിച്ച് 2025 ഓട്ടോ എക്‌സ്‌പോയിലൂടെ സുസുക്കി പുതിയ ആക്‌സസ് വിപണിയില്‍ എത്തിച്ചു. മികച്ച മൈലേജും അഡ്വാന്‍സ്ഡ് ഫീച്ചറും നിറഞ്ഞ ഒരു സ്‌റ്റൈലിഷ് സ്‌കൂട്ടര്‍ തേടുന്നവര്‍ക്ക് പറ്റിയ മോഡല്‍ ആണ് 2025 സുസുക്കി ആക്‌സസ്.

പുത്തന്‍ സ്‌കൂട്ടറിന്റെ വരവ് കൂടുതല്‍ ഉപഭോക്താക്കളെ അറിയിക്കുന്നതിനും ഇതിന്റെ പ്രത്യേകതകള്‍ ഉയര്‍ത്തിക്കാണിക്കുന്നതിനുമായി സുസുക്കി ആക്‌സസിന്റെ പുതിയ ടിവി പരസ്യം പുറത്തുവിട്ടു. അതിന്റെ സൈലന്റ് സ്റ്റാര്‍ട്ട്, ശക്തമായ പിക്കപ്പ്, മികച്ച മൈലേജ് എന്നിവയാണ് ടിവിസിയില്‍ ഉയര്‍ത്തിക്കാണിക്കുന്നത്. പുതിയ പരസ്യത്തില്‍ 'സ്ത്രീ3' എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ അപര്‍ശക്തി ഖുറാനയാണ് വേഷമിട്ടത്.

new suzuki access 125 tvc

പരസ്യചിത്രത്തില്‍ നടന്‍ സ്‌കൂട്ടറിന്റെ സൈലന്റ് സ്റ്റാര്‍ട്ട് ഫീച്ചര്‍, വേഗത്തിലുള്ള പിക്കപ്പ്, മികച്ച മൈലേജ് എന്നിവ പ്രോത്സാഹിപ്പിക്കുന്നത് കാണാം. സുസുക്കി ആക്സസ് 125 എങ്ങനെയാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്ന് വീഡിയോയില്‍ രസകരമായി കാണിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് എഡിഷന്‍, സ്‌പെഷ്യല്‍ എഡിഷന്‍, റൈഡ് കണക്ട് എഡിഷന്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് 2025 സുസുക്കി ആക്സസ് 125 അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ സുസുക്കി ആക്സസ് 125 സ്‌കൂട്ടറിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 81,700 രൂപയാണ് വില. അതേസമയം സ്‌പെഷ്യല്‍ എഡിഷന് 88,200 രൂപ വില നിശ്ചയിച്ചിരിക്കുന്നു. പ്രീമിയം റൈഡ് കണക്ട് എഡിഷന്‍ വാങ്ങാന്‍ 93,300 രൂപ മുടക്കണം. ഈ വിലകളെല്ലാം ഇന്ത്യയിലെ എക്‌സ്-ഷോറൂം വിലയാണെന്ന് ശ്രദ്ധിക്കുക.

new suzuki access 125 tvc

2025 സുസുക്കി ആക്‌സസ് 125 സ്‌കൂട്ടര്‍ മെറ്റാലിക് മാറ്റ് സ്റ്റെല്ലാര്‍ ബ്ലൂ, പേള്‍ ഗ്രേസ് വൈറ്റ്, മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പര്‍ 2, സോളിഡ് ഐസ് ഗ്രീന്‍, പേള്‍ ഷൈനി ബീജ് ബീജ് എന്നീ 5 നിറങ്ങളില്‍ തെരഞ്ഞെടുക്കാം. സ്‌റ്റൈലിഷ് ഹെഡ്ലാമ്പുകളും സ്ലീക്ക് ബോഡി വര്‍ക്കുകളും, ക്രോം ആക്‌സന്റുകളും എല്‍ഇഡി ലൈറ്റിംഗും, സ്ലീക്ക് ടേണ്‍ ഇന്‍ഡിക്കേറ്ററുകളുമായി പുതിയതും ആകര്‍ഷകവുമായ രൂപകല്‍പ്പനയോടെയാണ് 2025 സുസുക്കി ആക്സസ് 125 അവതരിപ്പിച്ചിരിക്കുന്നത്.

ഇതിന്റെ എല്‍സിഡി ഡിജിറ്റല്‍ ക്ലസ്റ്റര്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നു. ഇതുവഴി നിങ്ങളുടെ സ്‌കൂട്ടര്‍ സ്മാര്‍ട്ട്ഫോണുമായി എളുപ്പത്തില്‍ കണക്ട് ചെയ്യാന്‍ കഴിയും. ഇത് ഉപയോഗിച്ച്, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, വാട്ട്സ്ആപ്പ്, കോള്‍/എസ്എംഎസ് അലേര്‍ട്ടുകള്‍, കാലാവസ്ഥാ വിവരങ്ങള്‍, ഇടിഎ അപ്ഡേറ്റുകള്‍, ബാറ്ററി സ്റ്റാറ്റസ്, സ്പീഡ് അലേര്‍ട്ടുകള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.

വീതിയേറിയ സീറ്റ്, ഗ്രാബ് റെയിലുകള്‍, നീളമുള്ളതും പരന്നതുമായ ഫുട്ബോര്‍ഡ്, യുഎസ്ബി ചാര്‍ജിംഗ് സോക്കറ്റ്, പുറത്ത് തുറക്കാവുന്ന ഫ്യുവല്‍ ലിഡ് എന്നിവ ഇതിലുണ്ട്. അണ്ടര്‍ സീറ്റ് സ്‌റ്റോറേജിനൊപ്പം ഫ്രണ്ട് ആപ്രോണിലും സ്‌റ്റോര്‍ ചെയ്യാനുള്ള സൗകര്യവും സ്‌കൂട്ടറില്‍ ഒരുക്കിയിരിക്കുന്നു. പുതിയ സുസുക്കി ആക്സസ് 125-ല്‍ സുരക്ഷയ്ക്കും പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്.

ഇതിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ ഡ്രം ബ്രേക്ക് ഉണ്ട്. സ്പെഷ്യല്‍, റൈഡ് കണക്റ്റ് പതിപ്പില്‍ ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, പാസിംഗ് സ്വിച്ച്, ഹസാര്‍ഡ് ലൈറ്റ്, ബ്രേക്ക് ലോക്ക് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 12 ഇഞ്ച് ഫ്രണ്ട് വീലിലും 10 ഇഞ്ച് റിയര്‍ വീലിലുമാണ് സ്‌കൂട്ടര്‍ ഓടുന്നത്.

124 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനാണ് 2025 സുസുക്കി ആക്സസ് 125-ന് കരുത്തേകുന്നത്. ഇത് 6500 ആര്‍പിഎമ്മില്‍ 8.4 hp പവറും 5000 ആര്‍പിഎമ്മില്‍ 10.2 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഇത് ഒരു സിവിടി ഗിയര്‍ബോക്സുമായി ഇണചേര്‍ത്തിരിക്കുന്നു. OBD-2B എമിഷന്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഈ എഞ്ചിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, കൂടാതെ സുസുക്കി ഇക്കോ പെര്‍ഫോമന്‍സ് (SEP) സാങ്കേതികവിദ്യ സ്‌കൂട്ടറിന് മികച്ച മൈലേജ് നല്‍കുന്നു.

സുസുക്കി ആക്സസ് 125 ദൈനംദിന യാത്രകള്‍ക്കും വീക്കെന്‍ഡ് ഔട്ടിംഗുകള്‍ക്കും അനുയോജ്യമാണ്. ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട ആക്ടവി, ടിവിഎസ് ജുപ്പിറ്റര്‍, ഹീറോ സൂം എന്നീ മോഡലുകളമായി ഏറ്റുമുട്ടുന്നു. ആക്‌സസ് പെട്രോളിനൊപ്പം ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് സുസുക്കി ഇ-ആക്‌സസും അവതരിപ്പിച്ചു. എന്നാല്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. ഹോണ്ട ആക്ടിവ ഇ, ബജാജ് ചേതക് ഇലക്ട്രിക്, ടിവിഎസ് ഐക്യൂബ് എന്നീ മോഡലുകള്‍ക്ക് ഉത്തമ എതിരാളിയായിരിക്കും ഇ ആക്‌സസ്.

More from DriveSpark

Article Published On: Thursday, January 30, 2025, 14:08 [IST]
English summary
New suzuki access 125 tvc featuring aparshakti khurana signifies silent start pickup and mileage
കൂടുതല്‍... #suzuki motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X