കാല്‍ ഭാഗം പെട്രോളും കൂടി വേണ്ടാത്ത സുസുക്കി ബൈക്ക്! മൈലേജ് കൂട്ടി ആക്‌സസുമെത്തി

ഓരോ തവണയും ഓട്ടോ എക്‌സ്‌പോ വരുമ്പോള്‍ പുതിയ ഐസി എഞ്ചിന്‍ വാഹനങ്ങളുടെ കൂടെ വൈദ്യുത വാഹനങ്ങളും ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുമെല്ലാം അരങ്ങേറാറുണ്ട്. ഇത്തവണ ഓട്ടോ എക്‌സ്‌പോയില്‍ ഹോണ്ട ആക്ടിവ e: മോഡലിന്റെ വില പ്രഖ്യാപിച്ചപ്പോള്‍ ഇ-ആക്‌സസ് അവതരിപ്പിച്ചാണ് നാട്ടുകാരായ സുസുക്കി മറുപടി നല്‍കിയത്. ഇ-ആക്‌സസിന്റെ കൂടെ മറ്റ് ചില ഇരുചക്ര വാഹനങ്ങളും സുസുക്കി പുറത്തിറക്കിയിട്ടുണ്ട്. ജിക്‌സര്‍ SF 250 മോഡലിന്റെ ഫെ്‌ലക്‌സ് ഫ്യുവല്‍ പതിപ്പും അപ്‌ഡേറ്റഡ് ആക്‌സസ് 125 മോഡലുമാണ് സുസുക്കി പുറത്തിറക്കിയത്. പുത്തന്‍ മോഡലുകളെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.

ആക്ടിവ, ജുപ്പിറ്റര്‍ എന്നീ മോഡലുകളുമായി കട്ടക്ക് മത്സരിച്ച് ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയില്‍ ജനപ്രിയമായി നിറഞ്ഞ് നില്‍ക്കുന്ന മോഡലാണ് ആക്‌സസ്. ഇപ്പോള്‍ ആകസസ് 125 സ്‌കൂട്ടറിന്റെ 2025 മോഡല്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് കമ്പനി. നിരവധി അപ്‌ഡേറ്റുകള്‍ക്ക് വിധേയമായ മോഡലിന് 81700 രൂപയാണ് വിലയിട്ടിരിക്കുന്നത്.

suzuki gixxer sf 250 flex fuel auto expo 2025

സ്റ്റാന്‍ഡേര്‍ഡ്, സ്പെഷ്യല്‍, റൈഡ് കണക്റ്റ് എഡിഷന്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ 2025 ആക്‌സസ് വാങ്ങാം. മെറ്റാലിക് മാറ്റ് സ്റ്റെല്ലാര്‍ ബ്ലൂ, പേള്‍ ഗ്രേസ് വൈറ്റ്, മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പര്‍ 2, സോളിഡ് ഐസ് ഗ്രീന്‍, പേള്‍ ഷൈനി ബീജ് എന്നിങ്ങനെ 5 കളര്‍ ഓപ്ഷനുകളില്‍ അപ്‌ഡേറ്റഡ് ആക്‌സസ് സ്‌കൂട്ടര്‍ തെരഞ്ഞെടുക്കാം.

ആക്‌സസിന്റെ പരിചിതമായ അതേ സിലൗറ്റ് തന്നെ നിലനിര്‍ത്തിയപ്പോള്‍ 2025 ആക്‌സസില്‍ ചില കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ ജാപ്പനീസ് കമ്പനി വരുത്തിയിട്ടുണ്ട്. സ്‌ക്വയര്‍ഡ് ഓഫ് ഡിസൈനിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റുകളാണ് ഇപ്പോള്‍ സ്‌കൂട്ടറിന് ലഭിക്കുന്നത്. സൈഡ് ബോഡി പാനലുകളില്‍ ഇപ്പോള്‍ പുതുക്കിയ ക്രീസ് ലൈനുകള്‍ നല്‍കിയിരിക്കുന്നു. സ്‌കൂട്ടറിന്റെ മൊത്തത്തിലൂള്ള ഡിസൈനുമായി സംയോജിക്കുന്ന പുതിയ ടെയില്‍ സെക്ഷന്‍ പുതിയ ആക്‌സസിന് പുത്തന്‍ രൂപം നല്‍കുന്നു.

suzuki access 125 suzuki gixxer sf 250 flex fuel

2025 ആക്‌സസില്‍ സുസുക്കി നിരവധി അപ്‌ഡേറ്റുകള്‍ കൊണ്ടുവന്നിട്ടുണ്ട്. പ്രായോഗിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി എക്‌സ്‌റ്റേണല്‍ ഫ്യുവല്‍ ഫില്ലര്‍ ക്യാപ്പ്, റിയര്‍ ബ്രേക്ക് ലോക്ക്, ഹസാര്‍ഡ് സ്വിച്ച്, ട്വിന്‍ ഫ്രണ്ട് പോക്കറ്റുകള്‍, മെച്ചപ്പെട്ട സവാരിക്കായി നീളമുള്ള സീറ്റ്, സീറ്റിനടിയില്‍ വലിയ സംഭരണശേഷി എന്നിവ സുസുക്കി വാഗ്ദാനം ചെയ്യുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഇതിന് ലഭിക്കുന്നു. റെയിന്‍ അലെര്‍ട്ടുകള്‍, ഡിജിറ്റല്‍ വാലറ്റ് ഇന്റഗ്രേഷന്‍, ഇന്ധന ഉപഭോഗത്തെ കുറിച്ചുള്ള ഡാറ്റ എന്നിവ ഇതില്‍ ലഭ്യമാക്കുന്നു.

പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ 2025 സുസുക്കി ആക്‌സസിന് 125 സിസി, സിംഗിള്‍-സിലിണ്ടര്‍, OBD2-കംപ്ലയിന്റ് എഞ്ചിന്‍ ലഭിക്കുന്നു. ഈ എഞ്ചിന്‍ 6,500 ആര്‍പിഎമ്മില്‍ 8.3 bhp പവറും 5,000 ആര്‍പിഎമ്മില്‍ 10.2 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ മികച്ച ഇന്ധനക്ഷമത നല്‍കുന്നതായി സുസുക്കി അവകാശപ്പെടുന്നു. വലിയ ഫ്യുവല്‍ ടാങ്കിന്റെ ഫലമായി സ്‌കൂട്ടറിന്റെ റേഞ്ചും കൂടിയിട്ടുണ്ട്. പുതിയ അപ്ഗ്രേഡുകള്‍ സ്‌കൂട്ടറിനെ ദൈനംദിന യാത്രകള്‍ക്ക് കൂടുതല്‍ പ്രായോഗികമാക്കുകയും എതിരാളികളുമായുള്ള മത്സരക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

suzuki gixxer sf 250 flex fuel auto expo 2025

ജിക്സര്‍ SF 250 ഫ്‌ലെക്‌സ് ഫ്യൂവല്‍ മോഡല്‍ 2.17 ലക്ഷം രൂപയ്ക്കാണ് പുറത്തിറക്കിയത്. സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ 25000 രൂപ മാത്രമാണ് കൂടുതലുള്ളത്. ഫെയേര്‍ഡ് സൂപ്പര്‍സ്പോര്‍ട്ട് ബൈക്കില്‍ ഇപ്പോള്‍ 85 ശതമാനം വരെ എഥനോള്‍ ഉപയോഗിക്കാം. മാറ്റ് ബ്ലാക്ക്, മാറ്റ് റെഡ് എന്നീ രണ്ട് നിറങ്ങളിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇത് സാധ്യമാക്കാന്‍ ജാപ്പനീസ് നിര്‍മ്മാതാവ് മോഡിഫയര്‍ ഇന്‍ജക്ടര്‍, ഫ്യുവല്‍ ഫില്‍ട്ടര്‍, കൂടാതെ ഫ്യുവല്‍ പമ്പ് എന്നിവയും നവീകരിച്ചു.

ഭാവിയില്‍ മറ്റ് സുസുക്കി മോട്ടോര്‍സൈക്കിളുകളിലും ഈ പുതിയ അപ്ഗ്രേഡുകള്‍ കാണാന്‍ സാധ്യതയുണ്ട്. 9,300 ആര്‍പിഎമ്മില്‍ 27 bhp പവറും 7,300 ആര്‍പിഎമ്മില്‍ 23 Nm ടോര്‍ക്കും നല്‍കുന്ന ഈ എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. ഗിയര്‍ബോക്സില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ എന്നതിനെ കുറിച്ച് ഇതുവരെ വിവരമില്ല. ബൈക്കിന്റെ ബുക്കിംഗും ഡെലിവറിയും വരും ആഴ്ചകളില്‍ ആരംഭിക്കും.

More from DriveSpark

Article Published On: Friday, January 17, 2025, 21:54 [IST]
English summary
New suzuki gixxer sf 250 flex fuel and updated access 125 launched in india at auto expo 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X