ഉത്സവം കളർഫുള്ളാക്കാൻ ടിവിഎസിൻ്റെ വക വെടിക്കെട്ട് ഐറ്റം; അപ്പാച്ചെ RTX 300 വരുന്നത് എപ്പോഴെന്നറിയാമോ
ടിവിഎസിൻ്റെ ഒരുപാട് ആരാധകരുള്ള ഒരു മോഡലാണ് അപ്പാച്ചെ. പുതിയ RTX 300 അവതരിപ്പിക്കുന്നതിലൂടെ ടിവിഎസ് അഡ്വഞ്ചർ വിഭാഗത്തിലേക്ക് ചാടികയറാനാണ് പദ്ധതി ഇടുന്നത്. കമ്മ്യൂട്ടർ, സ്പോർട്സ് ബൈക്ക് സെഗ്മെൻ്റിൽ നിന്ന് അഡ്വഞ്ചർ മേഖലയിലേക്കുള്ള ചുവടുവയ്പ്പ് വളരെ നിർണായകമാണ് എന്ന് വേണം പറയാൻ. ബ്രാൻഡിൽ നിന്നുള്ള രണ്ടാമത്തെ ലിക്വിഡ്-കൂൾഡ് എഞ്ചിനാണിത്. 299 സിസി ഡിസ്പ്ലേസ്മെന്റുള്ള ടിവിഎസിന്റെ പുതുഹൃദയം 9,000 ആർപിഎമ്മിൽ 35 bhp കരുത്തും 7,000 ആർപിഎമ്മിൽ 28.5 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ബോർ, സ്ട്രോക്ക് കണക്കുകൾ യഥാക്രമം 78 mm x 62.6 mm ആണെന്നും കമ്പനി പറയുന്നു.
സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായിട്ടാണ് ഈ 299 സിസി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. അഡ്വഞ്ചർ ബൈക്കായതിനാൽ തന്നെ ലോംഗ് ട്രാവൽ സസ്‌പെൻഷൻ, സ്‌പോക്ക് വീലുകൾ, ഓഫ്-റോഡ് ടയറുകൾ, ഉയരമുള്ള സ്റ്റാൻസ് എന്നിവ ഉൾപ്പെടുന്ന പരുക്കൻ സ്റ്റൈലിംഗായിരിക്കും ടിവിഎസ് അപ്പാച്ചെ RTX മോട്ടോർസൈക്കിളിന് ലഭിക്കുക. എന്തായാലും പുതിയ എഞ്ചിനും കൂടിയായപ്പോൾ സംഗതി കളറാവും.

ഇന്ത്യൻ വിപണിയിൽ സുസുക്കി വി-സ്ട്രോം SX, റോയൽ എൻഫീൽഡ് ഹിമാലയൻ, പുതിയ ഹീറോ എക്സ്പൾസ് 210 തുടങ്ങിയ മോഡലുകളുമായാവും മല്ലിടുക. ആധുനിക കാലത്തിനൊത്ത് വാഹനങ്ങളെ പരിഷ്ക്കരിക്കാൻ ടിവിഎസ് കാണിക്കുന്ന മിടുക്ക് ഒന്ന് വേറെ തന്നെയാണെന്ന് പറയാതെ വയ്യ. ബൈക്കുകളായാലും എഞ്ചിനുകളായാലും കൃത്യസമയത്ത് കമ്പനി പുതുക്കി അവതരിപ്പിക്കുന്നത് യൂത്തൻമാർക്കിടയിൽ പ്രത്യേക ഇടംനേടിക്കൊടുക്കാൻ കമ്പനിയെ ചെറുതായൊന്നുമല്ല സഹായിച്ചിട്ടുള്ളത്.
പുത്തൻ ഹൃദയവുമായി അഡ്വഞ്ചർ മോട്ടോർസൈക്കിൾ കൂടിയെത്തുന്നതോടെ ഷോറൂമുകളിലെല്ലാം വലിയ തിരക്കായിരിക്കും. ഡെലിവറിയുടെ തുടക്കത്തിൽ ഒരു ടൂറിംഗ് വേരിയന്റ് ആയിരിക്കും അവതരിപ്പിക്കുക, അതിനേ ശേഷമായിരിക്കും അഡ്വഞ്ചർ മോഡൽ അവതരിപ്പിക്കുക എന്നാണ് ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.എന്തായാലും 2025 സെപ്റ്റംബർ മാസങ്ങളിൽ ഉത്സവ സീസണിൽ അഡ്വഞ്ചർ മോഡൽ പ്രതീക്ഷിക്കാവുന്നതാണ്.

ടിവിഎസിൻ്റെ മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ വിൽപ്പനയിൽ ബ്രാൻഡ് മുന്നിൽ തന്നെയാണ്. ഐക്യൂബ്, ഐക്യൂബ് S, ഐക്യൂബ് ST എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ടിവിഎസ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓഫര്‍ ചെയ്യുന്നത്. ടിവിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം സ്റ്റാന്‍ഡേര്‍ഡ് ഐക്യൂബ് മോഡലിന് 89,999 രൂപയാണ് വില. ടോപ് സ്‌പെക് വേരിയന്റിന്റെ വില 1,85,373 രൂപയാണ്.
സ്റ്റാന്‍ഡേര്‍ഡ് അല്ലെങ്കില്‍ ബേസ് ഐക്യൂബ് മോഡലില്‍ 2.2 kWh, 3.4 kWh ശേഷിയുള്ള ബാറ്ററി പായ്ക്കുകള്‍ ലഭ്യമാണ്. ഫുള്‍ ചാര്‍ജില്‍ 75 മുതല്‍ 100 കിലോമീറ്റര്‍ വരെ റേഞ്ച് ഇത് വാഗ്ദാനം ചെയ്യുന്നു. കൂടാതെ നിരവധി ആകര്‍ഷകമായ സവിശേഷതകളും ഇതില്‍ ഉള്‍പ്പെടുന്നു. മിഡ്-ലെവല്‍ ടിവിഎസ് ഐക്യൂബ് S മോഡലിനെക്കുറിച്ച് പറയുമ്പോള്‍ ഇതിന്റെ വില 1,44,420 രൂപയാണ്. ഐക്യൂബ് S മോഡലിലെ 3.4 kWh ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 100 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് പറയപ്പെടുന്നു.
ഈ ബാറ്ററി പായ്ക്ക് 4 മണിക്കൂറും 30 മിനിറ്റും കൊണ്ട് 0 മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാം. ടോപ് എന്‍ഡ് ടിവിഎസ് ഐക്യൂബ് ST മോഡലിന്റെ വില തുടങ്ങുന്നത് 155,555 രൂപ മുതലാണ്. ഇതിന് ഫുള്‍ ചാര്‍ജില്‍ 100 മുതല്‍ 150 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും. ഇപ്പോൾ പുതിയ സ്കൂട്ടർ വാങ്ങിയാൽ നിങ്ങൾക്ക് 17000 രൂപ മുതൽ 20000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറാണ് ലഭിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








