അങ്കത്തട്ടിലേക്ക് ഒരു ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടി! ഡിപ്ലോസ് മാക്‌സ് റിവ്യൂ വീഡിയോ കാണാം
ബാംഗ്ലൂര്‍ ആസ്ഥാനമായി നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ന്യൂമെറസ് മോട്ടോര്‍സ്. 2025 ഓട്ടോ എക്‌സ്‌പോ അടുത്തെത്തിയ വേളയില്‍ കമ്പനി ഡിപ്ലോസ് മാക്‌സ് എന്ന പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ പോകുകയാണ്. ദൈനംദിന യാത്രക്കാരെ ലക്ഷ്യം വെച്ചുള്ള ഒരു ഇലക്ട്രിക് സ്‌കൂട്ടറാണ് ഇത്. വറൈറ്റി ലുക്കുള്ള ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ചലനം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു. വാണിജ്യ വിഭാഗത്തിനായി ന്യൂമെറോസ് മോട്ടോര്‍സ് 2024 മാര്‍ച്ചില്‍ ഡിപ്ലോസ് പ്രോ എന്ന മോഡല്‍ പുറത്തിറക്കിയിരുന്നു.
ഡിപ്ലോസ് പ്രോയില്‍ നിന്ന് ഡിപ്ലോസ് മാക്‌സ് ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് എത്തുമ്പോള്‍ അതില്‍ വന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്. ഇതിന്റെ ഡിസൈനും വലിപ്പവും ഫീച്ചറുകളും എങ്ങനെ എന്നൊക്കെ അറിയാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടാകും. ബാംഗ്ലൂരില്‍ വെച്ച് ന്യൂമെറോസ് ഡിപ്ലോസ് മാക്‌സ് സ്‌കൂട്ടര്‍ ഓടിച്ച് നോക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും ഞങ്ങളുടെ അഭിപ്രായവും അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് വീഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഡിപ്ലോസ് പ്രോയില്‍ പിന്നില്‍ ഒരു കാരിയര്‍, വലിയ ഫ്ലോര്‍ബോര്‍ഡ്, 140 കിലോമീറ്റര്‍ ഐഡിസി റേഞ്ച് എന്നിവയുണ്ടായിരുന്നു. ഡിപ്ലോസ് പ്രോ കണ്ട ആളുകള്‍ റിയര്‍ കാരിയര്‍ നീക്കം ചെയ്ത് സീറ്റ് സ്ഥാപിച്ചതല്ലാതെ ഡിപ്ലോസ് മാക്‌സാക്കി മാറ്റാന്‍ എന്ത് മാറ്റമാണ് കമ്പനി വരുത്തിയതെന്ന് ആശ്ചര്യപ്പെടും. മറ്റെല്ലാ വിധത്തിലും ഡിപ്ലോസ് മാക്‌സ് അതിന്റെ കൂടപ്പിറപ്പിനെ പോലെയാണ് കാണപ്പെടുന്നത്. സീറ്റുകള്‍ വലുതാണെങ്കിലും റീമൂവബിള്‍ ബാറ്ററി പായ്ക്ക് കാരണം അണ്ടര്‍ സീറ്റ് സ്റ്റോറേജ് കുറവാണ്.
3.7kWh പായ്ക്ക് സംയോജിത ശേഷിയുള്ള റീമൂവബിള്‍ ഡ്യുവല്‍-ബാറ്ററി പായ്ക്ക് സജ്ജീകരണമാണ് ന്യൂമെറോസ് ഡിപ്ലോസ് മാക്സ് അവതരിപ്പിക്കുന്നത്. 1.2kW ചാര്‍ജര്‍ പ്ലഗ് ചെയ്ത് ചാര്‍ജ് ചെയ്യാം അല്ലെങ്കില്‍ ബാറ്ററി പായ്ക്കുകള്‍ നീക്കം ചെയ്ത് ലഭ്യമായ പ്ലഗ് പോയിന്റ് ഉള്ളിടത്ത് ചാര്‍ജ് ചെയ്യാം. ഫുള്‍ ചാര്‍ജിന് 3 മുതല്‍ 4 മണിക്കൂര്‍ എടുക്കും. ന്യൂമെറോസ് ഡിപ്ലോസ് മാക്‌സിന്റെ ഹബ് മോട്ടോര്‍ 3.58bhp (2.67kW) പീക്ക് പവറും 138Nm ടോര്‍ക്കും നല്‍കുന്നു.



Click it and Unblock the Notifications








