ഒറ്റത്തവണ ചാര്‍ജിലിട്ടാല്‍ 156KM നിര്‍ത്താതെ ഓടാം... വില കേട്ടാല്‍ ഓടിപ്പോയി വാങ്ങും
ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തില്‍ പരമ്പരാഗത കമ്പനികള്‍ക്കൊപ്പം നിരവധി നവാഗതരുമുണ്ട്. രാജ്യത്തെ അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളിൽ ഒന്നാണ് ന്യൂമെറോസ് മോട്ടോര്‍സ്. ന്യൂ ഏജ് ഇലക്ട്രിക് ടൂവീലറുകൾ പുറത്തിറക്കി ശ്രദ്ധേയരായ കമ്പനി ഈ വർഷം പുറത്തിറക്കിയ മള്‍ട്ടി പര്‍പ്പസ് ഇലക്ട്രിക് സ്‌കൂട്ടര്‍ ആയിരുന്നു ന്യൂമെറോസ് ഡിപ്ലോസ്. ഇപ്പോള്‍ ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അപ്ഗ്രേഡഡ് പതിപ്പ് വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ന്യൂമെറോസ് മോട്ടോര്‍സ്. ഡിപ്ലോസ് മാക്‌സ് സ്‌കൂട്ടറിന്റെ നവീകരിച്ച പതിപ്പിന് ന്യൂമെറോസ് മോട്ടോര്‍സ് 'ഡിപ്ലോസ് മാക്സ്+' എന്നാണ് പേരിട്ടിരിക്കുന്നത്. അതിന്റെ വിശദാംശങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം.
പുതിയ മോഡല്‍ പഴയ ഡിപ്ലോസ് മാക്സ് ഇലക്ട്രിക് സ്‌കൂട്ടറിനേക്കാള്‍ ലുക്കിലും സാങ്കേതിക സവിശേഷതകളിലും വലിയ രീതിയില്‍ മുന്നേറിയിട്ടുണ്ട്. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് പ്ലാറ്റ്‌ഫോമായ ഡിപ്ലോസ് ആണ് പുതിയ ഡിപ്ലോസ് മാക്സ്+ ഇലക്ട്രിക് സ്‌കൂട്ടറിന് അടിത്തറ പാകിയിരിക്കുന്നത്. ഡ്യുവല്‍ കളര്‍ റേഞ്ചിനും മറ്റ് 5 ഫ്രഷ് അപ്ഗ്രേഡുകള്‍ക്കുമൊപ്പം ഈ പുതിയ ഡിപ്ലോസ് മാക്സ് സ്‌കൂട്ടറില്‍ കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റം ഡ്യുവല്‍ ലിക്വിഡ് ഇമ്മേഴ്ഷന്‍ കൂളിംഗ് ബാറ്ററി പായ്ക്കാണ്.

4kWh ശേഷിയുള്ള ബാറ്ററി പായ്ക്ക് സ്‌കൂട്ടറിന്റെ റേഞ്ച് 156 കിലോമീറ്ററായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ഇത് സ്‌കൂട്ടറിന്റെ പിക്കപ്പ് മെച്ചപ്പെടുത്തുകയും പരമാവധി മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ പായാനും അനുവദിക്കുന്നു. ഡിപ്ലോസ് മാക്സ്+ ഇലക്ട്രിക് സ്‌കൂട്ടറില്‍ രണ്ട് വീലുകളിലും ഡിസ്‌ക് ബ്രേക്കുകള്‍ സജ്ജീകരിച്ചിരിക്കുന്നു.
ഇവയ്ക്ക് പുറമേ, പുതിയ ഡിപ്ലോസ് മാക്സ്+ ഇലക്ട്രിക് സ്‌കൂട്ടറില്‍ ആന്റി-തെഫ്റ്റ് അലേര്‍ട്ട്, ജിയോഫെന്‍സിംഗ്, മൊബൈല്‍ ഫോണ്‍ ട്രാക്കിംഗ് എന്നിവയുള്‍പ്പെടെയുള്ള വിപുലമായ സുരക്ഷാ സവിശേഷതകളും ഉണ്ട്. കൂടാതെ, ഹൈ-പെര്‍ഫോമസ് എല്‍ഇഡി ലൈറ്റുകളാണ് ഇലക്ട്രിക് സ്‌കൂട്ടറില്‍ വെളിച്ചം പകരുന്നത്. ന്യൂമെറോസ് മോട്ടോര്‍സിന്റെ പുതിയ ഡിപ്ലോസ് മാക്സ്+ ഇലക്ട്രിക് സ്‌കൂട്ടര്‍ ബ്ലേസ് റെഡ്, പിയാനോ ബ്ലാക്ക്, വോള്‍ട്ട് ബ്ലൂ എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്.

ബെംഗളൂരുവില്‍ ഈ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്-ഷോറൂം വില 1,14,999 രൂപയാണ്. പുതിയ ഡിപ്ലോസ് മാക്സ്+ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മാത്രമല്ല ന്യൂമെറോസ് മോട്ടോര്‍സിന്റെ എല്ലാ ഡിപ്ലോസ് മാക്സ് ഇലക്ട്രിക് സ്‌കൂട്ടറുകളും അവയുടെ വിശ്വാസ്യതയും ഈടും വഴി ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാണ രംഗത്ത് പുതിയ മാനദണ്ഡം സൃഷ്ടിച്ചിരിക്കുകയാണ്.
14 ദശലക്ഷം കിലോമീറ്റര്‍ പിന്നിട്ട രാജ്യത്തെ ഏറ്റവും വലിയ പൈലറ്റ് ടെസ്റ്റ് നടത്തിയ കമ്പനിയെന്ന നേട്ടം ന്യൂമെറോസ് മോട്ടോര്‍സിന് അവകാശപ്പെട്ടതാണ്. ഇത് ഡിപ്ലോസ് മാക്സ് ഇലക്ട്രിക് സ്‌കൂട്ടറുകളെ ഏത് ഭൂപ്രദേശത്തും പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കുന്നു. 2019-ല്‍ കര്‍ണാടകയിലെ ബെംഗളൂരുവില്‍ സ്ഥാപിതമായ ന്യൂമെറോസ് മോട്ടോര്‍സിന് നിലവില്‍ 14 നഗരങ്ങളില്‍ ഷോറൂമുകളുണ്ട്. അതിലൊന്ന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലാണെന്നാണ് കമ്പനി വെബ്സൈറ്റില്‍ കാണുന്നത്.

കേരളത്തില്‍ നിന്ന് ഈ മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ കൊടുങ്ങല്ലൂര്‍ക്ക് വണ്ടി കയറണമെന്ന് സാരം. എന്നാല്‍ ഉടന്‍ തന്നെ തങ്ങളുടെ വില്‍പ്പന ശൃംഖല വ്യാപിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. 2027 മാര്‍ച്ചോടെ കുറഞ്ഞത് 50 നഗരങ്ങളിലായി 100 ഷോറൂമുകള്‍ തുറക്കാനാണ് ലക്ഷ്യമിടുന്നത്. അപ്പോള്‍ കേരളത്തില്‍ കൂടുതല്‍ ഷോറൂമുകള്‍ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇലക്ട്രിക് വാഹനങ്ങളോട് പോസിറ്റീവ് സമീപനം കാണിക്കുന്ന സംസ്ഥാനമായതിനാല്‍ ന്യൂമെറോസ് കൂടുതല്‍ ഷോറൂമുകള്‍ കേരളത്തില്‍ തുറന്നേക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








