സ്വര്‍ണ നാണയവും ഐഫോണും വരെ സമ്മാനം... ₹1 ലക്ഷത്തിന്റെ ഇ-ബൈക്കിന് ₹35000 ഓഫറിട്ട് കമ്പനി

ഇന്ത്യന്‍ വാഹന രംഗത്ത് ഇപ്പോള്‍ വിലക്കുറവിന്റെ മേളമാണ്. ഐസി എഞ്ചിന്‍ കാറുകളുടെയും ബൈക്കുകളുടെയും ജിഎസ്ടിയില്‍ വരുത്തിയ പരിഷ്‌കാരത്തിന്റെ ഫലമായി നിരവധി വാഹനങ്ങള്‍ക്കാണ് വിലക്കുറവ് ലഭിച്ചിരിക്കുന്നത്. അതേസമയം ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടിയില്‍ മാറ്റമൊന്നുമില്ല. ഈ സാഹചര്യത്തില്‍ ഉത്സവകാലത്ത് വില്‍പ്പന ഉയര്‍ത്താനായി ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡുകള്‍ ആകര്‍ഷകമായ ഓഫറുകളുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഒബെന്‍ ഇലക്ട്രിക്, തങ്ങളുടെ എക്‌സ്‌ക്ലൂസീവ് റോര്‍ EZ, റോര്‍ EZ സിഗ്മ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്കായി 'മെഗാ ഫെസ്റ്റീവ് ഉത്സവ്' എന്ന പേരില്‍ ഒരു പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു.

സിറ്റി റൈഡര്‍മാര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒബെന്‍ ഇലക്ട്രിക് ആരംഭിച്ച ഈ സംരംഭം ഇന്ത്യയിലുടനീളമുള്ള എല്ലാ ഡീലര്‍ഷിപ്പുകളിലും ലഭ്യമാണ്. ഒബെന്‍ റോര്‍ EZ, റോര്‍ EZ സിഗ്മ എന്നീ മോഡലുകളില്‍ ഒന്ന് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 35,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കാനാണ് അവസരം ഒരുങ്ങിയിരിക്കുന്നത്.

rorr ez sigma electric red

റോര്‍ EZ അല്ലെങ്കില്‍ റോര്‍ EZ സിഗ്മ ഇലക്ട്രിക് ബൈക്കുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 20,000 രൂപ വിലക്കുറവും (എക്‌സ്‌ഷോറൂം) 10,000 രൂപ വരെ അഡീഷനല്‍ ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഒബെന്‍ റോര്‍ EZ ഇലക്ട്രിക് ബൈക്ക് വാങ്ങുന്ന ഓരോ ഉപഭോക്താവിനും സ്വര്‍ണ നാണയം ഉറപ്പുളള സമ്മാനമായി ലഭിക്കും. എന്നാല്‍ സ്വര്‍ണനാണയത്തിന്റെ തൂക്കമോ മൂല്യമോ കമ്പനി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. കൂടാതെ, ഭാഗ്യശാലിക്ക് ആപ്പിള്‍ ഐഫോണ്‍ നേടാനുള്ള അവസരവും ലഭിക്കും.

''ഈ മെഗാ ഫെസ്റ്റിവല്‍ ഓഫര്‍ ഉപഭോക്താക്കള്‍ക്ക് ഞങ്ങളുടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ വാആസ്വദിക്കുന്നതിന് മികച്ച മൂല്യവും സൗകര്യവും വാഗ്ദാനം ചെയ്യുന്നു. സിറ്റി റൈഡുകള്‍ക്ക് അനുസൃതമായ പ്രകടനം, വിശ്വാസ്യത, അത്യാധുനിക സാങ്കേതികവിദ്യ എന്നിവ റോര്‍ EZ വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ കൂടുതല്‍ ആക്സസ് ചെയ്യാവുന്നതാക്കി രാജ്യത്തെ ഇലക്ട്രിക് വാഹന സ്വീകാര്യത വിപുലീകരിക്കാനുള്ള ഞങ്ങളുടെ കാഴ്ചപ്പാടിനെ മെഗാ ഫെസ്റ്റീവ് ഉത്സവ് ശക്തിപ്പെടുത്തുന്നു' ഒബെന്‍ ഇലക്ട്രിക് സ്ഥാപകയും സിഇഒയുമായ മധുമിത അഗര്‍വാള്‍ പറഞ്ഞു.

rorr ez sigma offer

അടുത്തിടെ പുറത്തിറങ്ങിയ നെക്‌സ്റ്റ് ജെന്‍ ഇലക്ട്രിക് കമ്മ്യൂട്ടര്‍ മോട്ടോര്‍ സൈക്കിളായ ഒബെന്‍ റോര്‍ EZ സിഗ്മ മെച്ചപ്പെട്ട സവിശേഷതകളോടെയാണ് വരുന്നത്. ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന ബാറ്ററി പായ്്ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 175 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്ന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. ഈ ഇലക്ട്രിക് ബൈക്കിന്റെ പരമാവധി വേഗത മണിക്കൂറില്‍ 95 കിലോമീറ്ററാണ്.

3.3 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന റോര്‍ EZ സിഗ്മ മോട്ടോര്‍സൈക്കിളില്‍ ഇക്കോ, സിറ്റി, ഹാവോക്ക് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും സജ്ജീകരിച്ചിരിക്കുന്നു. ട്രാഫിക്കില്‍ ഉപകാരപ്രദമാകുന്ന റിവേഴ്സ് മോഡ്, നാവിഗേഷന്‍, സ്മാര്‍ട്ട് അലര്‍ട്ടുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന 5 ഇഞ്ച് ടിഎഫ്ടി കളര്‍ സ്‌ക്രീന്‍ എന്നിവ ഇതില്‍ വാഗ്ദാനം ചെയ്യുന്നു.

മൊത്തത്തില്‍, മൂന്ന് ബാറ്ററി ഓപ്ഷനുകളുള്ള (2.6 kWh, 3.4 kWh, 4.4 kWh) റോര്‍ EZ ഇലക്ട്രിക് ബൈക്കുകള്‍ ദൈനംദിന യാത്രകള്‍ക്ക് പറ്റിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളാണ്. ഉപഭോക്താക്കളുടെ ദൈനംദിന യാത്രാ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വൈവിധ്യമാര്‍ന്ന ഫീച്ചറുകളും പെര്‍ഫോമന്‍സും ഇത് വാഗ്ദാനം ചെയ്യുന്നു.റോര്‍ EZ ഇലക്ട്രിക് ബൈക്കുകളുടെ വില 99,999 രൂപയില്‍ ആരംഭിക്കുന്നു (എക്‌സ്-ഷോറൂം).

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഏറ്റവും അടുത്തുള്ള ഒബെന്‍ ഷോറൂമുകള്‍ സന്ദര്‍ശിച്ചോ അല്ലെങ്കില്‍ ആമസോണ്‍ വഴി ഓണ്‍ലൈനായോ ഈ ഇലക്ട്രിക് ബൈക്കുകള്‍ ഓര്‍ഡര്‍ ചെയ്യാം. ബെംഗളൂരു, ഡല്‍ഹി, പൂനെ, കൊച്ചി, ജയ്പൂര്‍, അമൃത്സര്‍, ഹൈദരാബാദ്, ലഖ്നൗ തുടങ്ങി രാജ്യത്തെ പ്രമുഖ നഗരങ്ങളിലായി ഒബെന്‍ ഇലക്ട്രിക്കിന് 50-ലധികം ഷോറൂമുകളുണ്ട്.ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ 50-ലധികം നഗരങ്ങളിലായി 150-ലധികം ഷോറൂമുകള്‍ സ്ഥാപിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു.

rorr ez sigma electric red

2020 ഓഗസ്റ്റില്‍ സ്ഥാപിതമായ ഒബെന്‍ ഇലക്ട്രിക്കിന് ബെംഗളൂരുവില്‍ 3.5 ഏക്കറിലായി പരന്ന് കിടക്കുന്ന വാഹന നിര്‍മാണ കേന്ദ്രമുണ്ട്. ഈ പ്ലാന്റിന്റെ വാര്‍ഷിക ഉത്പാദന ശേഷി 1 ലക്ഷം യൂണിറ്റാണ്. വിലക്കുറവിനൊപ്പം ഉറപ്പായ സമ്മാനങ്ങള്‍ കൂടി വാഗ്ദാനം ചെയ്ത് കൊണ്ട് ഈ ഉത്സവകാലം ആഘോഷമാക്കാന്‍ ഒബെന്‍ ഇന്ത്യക്കാരെ ക്ഷണിക്കുകയാണ്. മികച്ച റേഞ്ചും ഫീച്ചറുകളും പെര്‍ഫോമന്‍സുമുള്ള ഇലക്ട്രിക് ബൈക്ക് തേടുന്നവര്‍ക്ക് ഒബെന്‍ റോര്‍ EZ പരിഗണിക്കാവുന്ന ഓപ്ഷനാണ്.

More from DriveSpark

Article Published On: Thursday, September 11, 2025, 18:13 [IST]
English summary
Oben electric mega festive utsav launched with benefits worth rs 35000 assured rewards on rorr ez
കൂടുതല്‍... #electric bike #india #electric vehicles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X