ഇവി മോട്ടോർസൈക്കിളുകളിലെ 'ദുൽഖർ സൽമാൻ'; ഇതുവരെ വിറ്റത് 2077 യൂണിറ്റുകൾ

തലക്കെട്ട് വായിക്കുമ്പോൾ ദുൽഖർ സൽമാൻ്റെ ബ്രാൻഡായ ആൾട്രാവയലറ്റ് ആണെന്ന് വിചാരിച്ചുവെങ്കിൽ തെറ്റി കേട്ടോ. ദുൽഖറിനെ പോലെ സ്റ്റൈലിഷ് ലുക്കുളള ഒരു മോഡലിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്റ്റാർട്ടപ്പ് നിർമാതാക്കളായ ഒബെൻ ഇലക്ട്രിക് എന്ന ബ്രാൻഡിൻ്റെ കാര്യമാണ് പറഞ്ഞു വരുന്നത്. 150, 125 സിസി ICE മോട്ടോർസൈക്കിൾ വിഭാഗങ്ങളിൽ ലക്ഷ്യം വച്ചുള്ള റോർ, റോർ EZ അർബൻ കമ്മ്യൂട്ടർ ഇ-ബൈക്കുകൾക്ക് ആവശ്യക്കാർ വർദ്ധിച്ചുവരികയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2024 ജൂലൈ മുതൽ 2025 ജൂലൈ 9 വരെ 2,077 യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്.

150 സിസി പെട്രോൾ മോട്ടോർസൈക്കിളുമായി താരതമ്യപ്പെടുത്തുമ്പോൾ റോർ മികച്ച പെർഫോമൻസ്, ആധുനിക ഡിസൈൻ, സ്മാർട്ട് ഫീച്ചറുകൾ എന്നിവ ബൈക്കിന്റെ പ്രധാന ആകർഷണീയതകളാണെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു. കൂടാതെ, കുറഞ്ഞ പ്രവർത്തനച്ചെലവ് ഉപഭോക്താക്കൾക്ക് എളുപ്പമുള്ള ഉടമസ്ഥത അനുഭവമാക്കുന്നുവെന്നും ബ്രാൻഡ് അവകാശപ്പെടുന്നുണ്ട്.4.4 kWh ബാറ്ററി പായ്ക്കും 8 kWh IPMSM മോട്ടോറും ഉപയോഗിക്കുന്ന ഓബെൻ പെർഫോമൻസ് ഇലക്ട്രിക് മോട്ടോർസൈക്കിളിന് വെറും മൂന്ന് സെക്കൻഡുകൾക്കുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

oben electric surpassed 2000 units sales

ബാറ്ററി പൂർണമായും ചാർജ്ചെയ്യാൻ വെറും രണ്ട് മണിക്കൂർ സമയം മാത്രമാണ് വേണ്ടി വരികയെന്നതും ഹൈലൈറ്റാണ്. ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുടെ ആവശ്യമില്ലാതെയാണ് ഇത്രയും വേഗത്തിൽ ബാറ്ററി പൂർണ ചാർജ് കൈവരിക്കുന്നത്. ഏറ്റവും പുതിയ AIS 156 ഭേദഗതി ഫേസ് 3 ബാറ്ററി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ബൈക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. ഫുൾ-എൽഇഡി ലൈറ്റിംഗ്, ഇക്കോ, സിറ്റി, ഹാവോക് റൈഡ് മോഡുകൾ, എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബൈക്കിലുണ്ട്.

89,999 പ്രാരംഭ വിലയിൽ വിപണിയിലെത്തിച്ച റോർ ഈസി (Oben Rorr EZ) ഇലക്ട്രിക് ബൈക്കിൽ പലരുടേയും കണ്ണുടക്കുകയും ചെയ്‌തിരുന്നു. 2.4 kWh, 3.4 kWh, 4.4 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഒബെൻ റോർ ഈസി ഇലക്ട്രിക് ബൈക്ക് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ 3.4 kWh പതിപ്പിന് 1.09 ലക്ഷവും 4.4 kWh വേരിയന്റിന് 1.19 ലക്ഷവും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

oben electric surpassed 2000 units sales

2.6 kWh ബാറ്ററി പായ്ക്കുള്ള പതിപ്പാണ് വാങ്ങുന്നതെങ്കിൽ 45 മിനിറ്റ് ചാർജിംഗിൽ 110 കിലോമീറ്റർ വരെ ഓടാനുള്ള റേഞ്ച് ലഭിക്കും. ഒബെൻ റോർ ഈസിയുടെ 3.4 kWh ബാറ്ററി പായ്ക്ക് ചാർജാവാൻ 1.30 മണിക്കൂർ ചാർജിംഗ് സമയമാണ് വേണ്ടി വരിക. അങ്ങനെ ഒറ്റ ചാർജിൽ 140 കിലോമീറ്റർ വരെ ബൈക്ക് ഓടിക്കാനാവും. ഇവിയുടെ ടോപ്പ്-സ്പെക്ക് ട്രിമിന് 4.4 kWh ബാറ്ററി പായ്ക്കാണാണ് ലഭിക്കുക. ഇത് 175 കിലോമീറ്റർ റേഞ്ചും 2 മണിക്കൂർ ചാർജിംഗ് സമയവുമാണ് അവകാശപ്പെടുന്നു.

7.5 kW (10 bhp) കരുത്തും 52 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന PMS ഇലക്ട്രിക് മോട്ടോറാണ് ഒബെൻ റോർ ഈസിക്ക് കരുത്ത് പകരുന്നത്. ഇലക്ട്രിക് മോട്ടോർസൈക്കിളിന് 3.3 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നതാണ് ആകർഷകമായ വശം. അതേസമയം മണിക്കൂറിൽ 95 കിലോമീറ്റർ വേഗതയാണ് കമ്മ്യൂട്ടർ ഇലക്ട്രിക് ബൈക്കായി പേരെടുത്തിരിക്കുന്ന ഈസിയിലുള്ളത്.

oben electric surpassed 2000 units sales

സസ്പെൻഷനായി ഒബെൻ റോർ ഈസിയുടെ മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ഘടിപ്പിച്ചിരിക്കുന്നത്. 17 ഇഞ്ച് അലോയ് വീലുകളിൽ സഞ്ചരിക്കുന്ന മോഡലിന് ARX ഫ്രെയിമാണ് അടിസ്ഥാനം. ബ്രേക്കിംഗിനായി ഇരുവശത്തും ഡിസ്കുകളാണ് കമ്പനി വാഗ്‌ദാനം ചെയ്‌തിരിക്കുന്നതും. ഫീച്ചറുകളുടെ കാര്യത്തിലും കക്ഷി മോഡേണാണ് കേട്ടോ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, July 11, 2025, 10:59 [IST]
English summary
Oben electric surpassed retail sales of 2000 units all you need to know
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X