സ്‌കൂട്ടറിന്റെ വിലയില്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്ക് തരാമെന്ന് ഇന്ത്യന്‍ കമ്പനി! 90 കി.മീ റേഞ്ചുമുണ്ട്
ഇന്ത്യയില്‍ ഒരാള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ഒരുങ്ങിയാല്‍ ഡസന്‍ കണക്കിന് ഓപ്ഷനുകള്‍ മുന്നില്‍ തെളിഞ്ഞ് വരും. എന്നാല്‍ ഇലക്ട്രിക് ബൈക്ക് വിഭാഗം അങ്ങിനെയല്ല. ഒരു ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാന്‍ ചോയ്‌സുകള്‍ കുറവാണ്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം കണ്ട് പല നിര്‍മ്മാതാക്കളും നിരന്തരം പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നു. നിങ്ങള്‍ ഒരു ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയാണെങ്കില്‍ ഇ-സ്‌കൂട്ടറിന്റെ വിലയില്‍ ഒരു ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്ക് തന്നേക്കാമെന്ന് പറയുകയാണ് ഒഡീസി.
ഇന്ന് (2025 ഏപ്രില്‍ 28) ഒഡീസി ഇലക്ട്രിക് രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്ക് പുറത്തിറക്കി. കോബാള്‍ട്ട് ബ്ലൂ, ഫയര്‍ റെഡ്, ലൈം ഗ്രീന്‍, മാഗ്‌ന വൈറ്റ്, ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളില്‍ ഇവോക്കിസ് ലൈറ്റ് ലഭ്യമാണ്. ഒഡീസി ഇവോക്വിസ് ലൈറ്റ് 60V ബാറ്ററി പായ്ക്കില്‍ നിന്നാണ് ഊര്‍ജ്ജം എടുക്കുന്നത്.

ഫുള്‍ചാര്‍ജില്‍ 90 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഈ ഇലക്ട്രിക് ബൈക്കിന് മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയുമുണ്ടെന്ന് നിര്‍മാതാക്കള്‍ പറയുന്നു. സിറ്റി റൈഡുകള്‍ക്കും ദൈനംദിന ഉപയോഗത്തിനും പറ്റിയ സാമ്പത്തിക ലാഭവും മതിയായ റേഞ്ചും നല്‍കുന്ന ബൈക്ക് ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു മികച്ച ഓപ്ഷന്‍ ആണ്. ഒഡീസി ഇവോക്വിസ് ലൈറ്റ് ഇലക്ട്രിക് ബൈക്കില്‍ നിരവധി ഫീച്ചറുകളും സജ്ജീകരിച്ചിട്ടുണ്ട്.
കീ-ലെസ് ഇഗ്‌നിഷന്‍, ഒന്നിലധികം ഡ്രൈവിംഗ് മോഡുകള്‍, മോട്ടോര്‍ കട്ട്-ഓഫ് സ്വിച്ച്, ആന്റി-തെഫ്റ്റ് ലോക്ക്, സ്മാര്‍ട്ട് ബാറ്ററി, കോബാള്‍ട്ട് ബ്ലൂ, ഫയര്‍ റെഡ്, ലൈം ഗ്രീന്‍, മാഗ്‌ന വൈറ്റ്, ബ്ലാക്ക് കളര്‍ ഓപ്ഷനുകള്‍ എന്നിവ ഇതിലുണ്ട്. ഈ സവിശേഷതകള്‍ റൈഡിംഗ് എളുപ്പമാക്കുക മാത്രമല്ല സുരക്ഷയുടെയും സ്‌റ്റൈലിന്റെയും മികച്ച സംയോജനവും വാഗ്ദാനം ചെയ്യുന്നു.

'ഈ ലോഞ്ചിലൂടെ ഞങ്ങള്‍ സ്പോര്‍ടി റൈഡുകള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ആക്സസ് ചെയ്യാവുന്നതാക്കി മാറ്റുകയാണ്. സാഹസികതയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ആഗ്രഹിക്കാത്ത പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത തരത്തിലാണ് ഈ ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പെര്‍ഫോമന്‍സിന്റെയും താങ്ങാനാവുന്ന വിലയുടെയും മികച്ച സംയോജനമാണിത്'പുതിയ ബൈക്ക് അവതരിപ്പിച്ച് ഒഡീസി ഇലക്ട്രിക്കിന്റെ സ്ഥാപകനായ നാമിന്‍ വോറ പറഞ്ഞു,
നിര്‍മ്മാതാവ് നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ഒഡീസി ഇലക്ട്രിക് ഇവോക്കിസ് ലൈറ്റ് ബൈക്കിന്റെ എക്‌സ്-ഷോറൂം വില 1.18 ലക്ഷം രൂപയാണ്. ഈ വില ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്ക് വിഭാഗത്തില്‍ ഇതിനെ വളരെ മത്സരാധിഷ്ഠിതമായ ഒരു ഓപ്ഷനാക്കി മാറ്റുന്നു. പരിസ്ഥിതി സൗഹൃദവുമായ ഒരു സ്‌റ്റൈലിഷ് സ്‌പോര്‍ട്‌സ് ബൈക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ മോഡലിന്റെ വരവ് സന്തോഷം പകരും. താങ്ങാവുന്ന വില മാത്രമേ ഉള്ളൂവെന്നതാണ് ആകര്‍ഷകം.
റിവോള്‍ട്ട്, ഒബെന്‍ റോര്‍, ഓല, കബീര, മാറ്റര്‍ തുടങ്ങിയ നിര്‍മ്മാതാക്കളുടെ ഇലക്ട്രിക് ബൈക്കുകളുമായി ഇത് നേരിട്ട് മത്സരിക്കും. വേഗത്തില്‍ വളരുന്ന ഈ വിഭാഗത്തില്‍ താങ്ങാനാവുന്നതും ഫീച്ചര്‍ സമ്പന്നവുമായ ഒഡീസി ഇലക്ട്രിക് ഇവോക്കിസ് ലൈറ്റ് എങ്ങനെ പെര്‍ഫോം ചെയ്യുമെന്ന് അറിയാനാണ് ഏവരും കാത്തിരിക്കുന്നത്.
2020-ല്‍ സ്ഥാപിതമായ ഒഡീസി ഇലക്ട്രിക് ഇന്ത്യയില്‍ 7 മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നു. അതില്‍ 2 ലോ-സ്പീഡ് സ്‌കൂട്ടറുകള്‍, 2 ഹൈ-സ്പീഡ് സ്‌കൂട്ടറുകള്‍, ബി2ബി സെഗ്മെന്റിനെ ലക്ഷ്യം വച്ചുള്ള ഒരു ഡെലിവറി സ്‌കൂട്ടര്‍, ഒരു ഇവി സ്‌പോര്‍ട്‌സ് ബൈക്ക്, ദൈനംദിന ഉപയോക്താക്കള്‍ക്കായി ഒരു കമ്മ്യൂട്ടര്‍ ബൈക്ക് എന്നിവ ഉള്‍പ്പെടുന്നു.


Click it and Unblock the Notifications








