ഫുള്‍ ചാര്‍ജില്‍ 115Km വരെ റേഞ്ച്, വിലയും കുറവ്! ഈ ഇ-സ്‌കൂട്ടര്‍ ഓടിക്കാന്‍ ലൈസന്‍സ് വേണ്ട

രാജ്യത്ത് ഏറെ കാലമായി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ നിര്‍മ്മിച്ച് വിപണനം ചെയ്യുന്ന ഒരു പ്രമുഖ കമ്പനിയാണ് ഒഡീസി ഇലക്ട്രിക് വെഹിക്കിൾസ് (Odysse Electric Vehicles). ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒഡീസി ഇലക്ട്രിക് വെഹിക്കിള്‍സ് നിരവധി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കുന്നു. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പുറമേ, ഇലക്ട്രിക് ബൈക്കുകളും ട്രോട്ട് എന്ന പേരില്‍ ചെറിയൊരു ഇലക്ട്രിക് കാര്‍ഗോ ബൈക്കും ഈ കമ്പനി വിപണിയിലിറക്കുന്നുണ്ട്.നിലവില്‍ ഇലക്ട്രിക് ടൂവീലറുകള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നതിനാല്‍ സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡുകളും പരമ്പരാഗത ബ്രാന്‍ഡുകളുമെല്ലാം പോര്‍ട്‌ഫോളിയോ വിപുലീകരിക്കുന്ന തിരക്കിലാണ്.

അതിന്റെ ഭാഗമായി ഒഡീസി ഇപ്പോള്‍ കുറഞ്ഞ വിലയുള്ള ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുകയാണ്. റേസര്‍ സ്‌കൂട്ടറിന്റെ പരിഷ്‌കരിച്ച പതിപ്പായ 'റേസര്‍ നിയോ' എന്ന പുതിയ ഇലക്ട്രിക് സ്‌കൂട്ടറാണ് ഒഡീസി ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ആധുനിക സവിശേഷതകളും പണത്തിനൊത്ത മൂല്യവും നല്‍കുന്ന ഇലക്ട്രിക് ഇരുചക്ര വാഹനം വേണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യന്‍ റൈഡര്‍മാര്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഒഡീസി റേസര്‍ നിയോ.

odysse racer neo launched

ഗ്രാഫൈറ്റ്, ലിഥിയം അയണ്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഇത് വാങ്ങാം. ഇതില്‍ 52000 രൂപയാണ് ഗ്രാഫൈറ്റ് വേരിയന്റിന്റെ വില. ലിഥിയം അയണ്‍ വേരിയന്റിന് 63000 രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണ് ഇത്. കുറഞ്ഞ വിലയില്‍ മികച്ച സാങ്കേതിക സവിശേഷതകള്‍ ഈ സ്‌കൂട്ടറില്‍ ബ്രാന്‍ഡ് ഓഫര്‍ ചെയ്യുന്നു.

ഹാന്‍ഡില്‍ ബാറിന് നടുവിലുള്ള എല്‍ഇഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും, കീ ഇല്ലാതെ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ചെയ്യുന്നതിനുള്ള സൗകര്യവും ഇതില്‍ പ്രധാനമാണ്. കൂടാതെ, ക്രൂയിസ് കണ്‍ട്രോള്‍, യുഎസ്ബി ചാര്‍ജിംഗ് തുടങ്ങിയ സൗകര്യങ്ങളും ഒഡീസി റേസര്‍ നിയോയില്‍ ഉണ്ട്. സിറ്റി, റിവേഴ്‌സ്, പാര്‍ക്കിംഗ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ഇതില്‍ ലഭ്യമാണ്. ഇത് ആവശ്യമനുസരിച്ച് തിരഞ്ഞെടുത്ത് ഉപയോഗിക്കാവുന്നതാണ്.

പുതിയ റേസര്‍ നിയോ ഇലക്ട്രിക് സ്‌കൂട്ടര്‍ ഗ്രാഫീന്‍ ബാറ്ററിയോ (60 V, 32 AH/45AH) അല്ലെങ്കില്‍ ലിഥിയം അയണ്‍ ബാറ്ററി (60V, 24AH) ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ വാങ്ങാം. ഈ ബാറ്ററികള്‍ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഏകദേശം 90 കിലോമീറ്റര്‍ മുതല്‍ 115 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകും. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 4 മുതല്‍ 8 മണിക്കൂര്‍ വരെ എടുക്കും.

250 വാട്ട്‌സ് ഇലക്ട്രിക് മോട്ടോറുമായിട്ടാണ് ഈ ബാറ്ററി ഘടിപ്പിച്ചിരിക്കുന്നത്. ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്റര്‍ ആണ്. ഈ സ്‌കൂട്ടറിന്റെ പരമാവധി വേഗത 25 kmph ആയതുകൊണ്ട് തന്നെ ഒഡീസി റേസര്‍ നിയോ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമില്ല. ചുരുക്കിപ്പറഞ്ഞാല്‍ കൗമാരക്കാര്‍ക്കും ഓടിക്കാന്‍ പറ്റിയ ഈ സ്‌കൂട്ടര്‍ പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിടുന്നു.

'റേസര്‍ നിയോ ഞങ്ങളുടെ വിശ്വസനീയമായ റേസര്‍ മോഡലിന്റെ നവീകരിച്ച പതിപ്പാണ്. ഞങ്ങള്‍ അതിന്റെ ഡിസൈന്‍ പരിഷ്‌കരിച്ചതിനൊപ്പം കൂടാതെ താങ്ങാനാവുന്ന വിലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് റൈഡിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി സ്മാര്‍ട്ട് ഫംഗ്ഷണല്‍ ഘടകങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഭാരതത്തിലുടനീളം ഇലക്ട്രിക് മൊബിലിറ്റി കൂടുതല്‍ പ്രായോഗികവുമാക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നു' ഒഡീസ് ഇലക്ട്രിക് സിഇഒ നെമിന്‍ വോറ പറഞ്ഞു.

പുതിയ റേസര്‍ നിയോ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഒഡീസി ഇലക്ട്രിക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്. ഫയറി റെഡ്, ലൂണാര്‍ വൈറ്റ്, ടൈറ്റാനിയം ഗ്രേ, പൈന്‍ ഗ്രീന്‍, ലൈറ്റ് സിയാന്‍ എന്നീ അഞ്ച് നിറങ്ങളില്‍ റേസര്‍ നിയോ ലഭ്യമാകും. രാജ്യവ്യാപകമായി 150-ലധികം വരുന്ന ഒഡീസി ഡീലര്‍ഷിപ്പ് ശൃംഖലയിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും ഇത് വില്‍ക്കും.

More from DriveSpark

Article Published On: Saturday, July 12, 2025, 10:09 [IST]
English summary
Odysse racer neo electric scooter launched in india check price range feature details
കൂടുതല്‍... #electric bike #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X