ഒറ്റത്തവണ ചാര്‍ജിലിട്ടാല്‍ 130KM ഓടാം, വില ₹81,000 മാത്രം! ഓണത്തിന് ഈ ഇന്ത്യന്‍ സ്‌കൂട്ടര്‍ വാങ്ങിയാലോ?

ഒഡീസി ഇലക്ട്രിക് വെഹിക്കിള്‍സ് പുതുതായി ഒരു ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ഒഡീസി സണ്‍ (Odysse Sun) എന്ന് പേരിട്ടിരിക്കുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ പെര്‍ഫോമന്‍സ്, സൗകര്യം, ഉപയോഗക്ഷമത എന്നിവ സമന്വയിച്ചെത്തുന്ന ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ തേടുന്ന സിറ്റി റൈഡര്‍മാരെ ലക്ഷ്യം വെച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഓണ്‍ലൈനിലും ഒഡീസിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളിലും സണ്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിപണിലെ പുതിയ പോരാളിയുടെ വിലയും സവിശേഷതകളുമടക്കമുള്ള മുഴുവന്‍ വിവരങ്ങളും ചുവടെ വായിക്കാം.

ഒഡീസി സണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ വാങ്ങാനാകും. ഇതില്‍ ചെറിയ 1.95 kWh വേരിയന്റിന് 81,000 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഒഡീസി സണിന്റെ 2.9 kWh ബാറ്ററി പായ്ക്ക് വേരിയന്റിന് 91,000 രൂപയുമാണ് വില. എക്സ്-ഷോറൂം വിലകളാണ് ഇത്. പാറ്റിന ഗ്രീന്‍, ഗണ്‍മെറ്റല്‍ ഗ്രേ, ഫാന്റം ബ്ലാക്ക്, ഐസ് ബ്ലൂ എന്നീ നാല് നിറങ്ങളില്‍ ഇ-സ്‌കൂട്ടര്‍ വാങ്ങാനാകും.

odysse sun front

റൈഡര്‍മാരുടെ കംഫര്‍ട്ടിന് പ്രാധാന്യം നല്‍കിക്കൊണ്ട് പ്ലസ് സൈസ് എര്‍ഗണോമിക് ഡിസൈനാണ് സണില്‍ ഒഡീസി കൊണ്ടുവന്നിരിക്കുന്നത്. അര്‍ബന്‍ ഉപയോഗക്ഷമതയ്ക്കും പ്രീമിയം അപ്പീലിനുമൊപ്പം യുവത്വം തുളുമ്പുന്ന സ്റ്റൈലിംഗുമായി വരുന്ന ഓല S1 എയര്‍, ഏഥര്‍ റിസത തുടങ്ങിയ മോഡലുകള്‍ക്ക് സമാനമായ രൂപകല്‍പ്പനയാണ് സണിലും പിന്തുടരുന്നത്.

എല്‍ഇഡി ലൈറ്റിംഗ്, ഏവിയേഷന്‍-ഗ്രേഡ് സീറ്റിംഗ്, 32 ലിറ്റര്‍ അണ്ടര്‍-സീറ്റ് സ്റ്റോറേജ് എന്നിവയാണ് പ്രധാന സവിശേഷതകള്‍. ടെലിസ്‌കോപിക് ഫ്രണ്ട് സസ്പെന്‍ഷന്‍, ഹൈഡ്രോളിക് മള്‍ട്ടി-ലെവല്‍ അഡ്ജസ്റ്റബിള്‍ റിയര്‍ ഷോക്ക് അബ്സോര്‍ബറുകളുമാണ് ഇതില്‍ സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ സ്റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നു.

odysse sun front

കീലെസ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡബിള്‍ ഫ്ലാഷ് റിവേഴ്സ് ലൈറ്റ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍. ഡ്രൈവ്, പാര്‍ക്കിംഗ്, റിവേഴ്സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും സണ്ണില്‍ ഒരുക്കിയിട്ടുണ്ട്. 32 ലിറ്റര്‍ അണ്ടര്‍-സീറ്റ് സ്റ്റോറേജ് ഓല S1 എയറിനെ (34 ലിറ്റര്‍) അപേക്ഷിച്ച് അല്‍പ്പം കുറവാണെങ്കിലും, ഏഥര്‍ റിസ്തയെ (22 ലിറ്റര്‍) അപേക്ഷിച്ച് മികച്ചതാണ്.

ഇലക്ട്രിക് സ്‌കൂട്ടറില്‍ ഘടിപ്പിച്ച 1.95 kWh ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 85 കിലോമീറ്റര്‍ ഓടുമെന്നാണ് ഒഡീസി അവകാശപ്പെടുന്നത്. അതേസമയം 2.9 kWh ബാറ്ററി പായ്ക്കിന് ഫുള്‍ ചാര്‍ജില്‍ 130 കിലോമീറ്ററാണ് റേഞ്ച് അവകാശപ്പെടുന്നത്. റേഞ്ചിന്റെ കാര്യത്തില്‍ സണ്‍ (130 കിലോമീറ്റര്‍) ഓല S1 എയറിന്റെ (151 കിലോമീറ്റര്‍) അടുത്തും, ടിവിഎസ് ഐക്യൂബിനേക്കാള്‍ (100 കിലോമീറ്റര്‍) മുകളിലുമാണ്.

odysse sun rear

മണിക്കൂറില്‍ 70 കിലോമീറ്ററാണ് ഒഡീസി സണ്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത. ഏകദേശം 4 മുതല്‍ 4.5 മണിക്കൂര്‍ സമയം കൊണ്ട് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം. 2,500W പീക്ക് മോട്ടോറാണ് ഒഡീസി സണ്ണിന് കരുത്ത് നല്‍കുന്നത്. AIS 156-സര്‍ട്ടിഫൈഡ് ലിഥിയം-അയണ്‍ ബാറ്ററികളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

കംഫര്‍ട്ടിനും ഉപയോഗക്ഷമതയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ഉപഭോക്താക്കള്‍ക്ക് ഒഡീസി സണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ മികച്ചൊരു ഓപ്ഷനാണ്. പ്രായോഗികമായ സ്റ്റോറേജ്, സൗകര്യപ്രദമായ രൂപകല്‍പ്പന, മികച്ച റേഞ്ച് എന്നിവയുമായിട്ടാണ് അത്യന്തം മത്സരം നിറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലേക്ക് സണ്‍ എന്ന പുത്തൻ മോഡലിലൂടെ ഒഡീസി ചൂതാട്ടം നടത്താൻ ഇറങ്ങുന്നത്.

ലളിതവും കൂടുതല്‍ സ്പെയ്സും സാങ്കേതികവിദ്യകളുമുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് നിലവില്‍ വിപണിയിലുള്ള വമ്പന്‍മാര്‍ക്കെതിരെ താങ്ങാവുന്ന വിലയില്‍ സ്വന്തമാക്കാവുന്ന ബദലായി മാറും ഒഡീസി സണ്‍. അതേസമയം എതിരാളികള്‍ക്ക് വില കൂടുതലാണെങ്കിലും ഒഡീസിയേക്കാള്‍ വിപുലമായ സര്‍വീസ് ശൃംഖലയുണ്ട് എന്നതാണ് മെച്ചം. ഏതായാലും സെഗ്മെന്റില്‍ മികച്ച പോരാട്ടം നടത്താന്‍ ഒഡീസി സണിന് സാധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, August 13, 2025, 17:04 [IST]
English summary
Odysse sun electric scooter launched at starting price of rs 81000 promising up to 130 km range
കൂടുതല്‍... #electric bike #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X