ഇന്ത്യയിലെ ഏറ്റവും 'ചീപ്പ്' ഇലക്ട്രിക് സ്പോര്‍ട്‌ബൈക്കുമായി ഓല! ചിത്രം കണ്ടാല്‍ ആരും വീഴും

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഓല ഇലക്ട്രിക്. വൈദ്യുത സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ ഇത്രകണ്ട് പ്രചാരത്തിലാകാനുള്ള പ്രധാന കാരണക്കാരില്‍ ഒന്നാണ് ഓല എന്ന് വേണം പറയാന്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന ഇവന്റില്‍ ഓല ഇലക്ട്രിക് തങ്ങളുടെ വരാന്‍ പോകുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ റേഞ്ച് പ്രദര്‍ശിപ്പിച്ചിരുന്നു. കന്നി ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ആയി ഓല റോഡ്‌സ്റ്ററിനൊപ്പം ഭാവി മോഡലുകളുടെ കണ്‍സെപ്റ്റ് പതിപ്പുകളും അന്ന് മറനീക്കി പുറത്തുവന്നു. അടുത്തിടെ ഓല തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ഉത്പാദനം ആരംഭിച്ചിരിക്കുകയാണ്.

ഇപ്പോള്‍ ഓല സഹ-സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ പ്രൊഡക്ഷന്‍ റെഡി ആരോഹെഡ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. ആരോഹെഡ് മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങള്‍ ഭവിഷ് എക്‌സിലാണ് പങ്കുവെച്ചത്. ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാണത്തിന് തയാറാണെന്ന് സൂചിപ്പിക്കുന്ന അടിക്കുറിപ്പാണ് ഭവിഷ് നല്‍കിയിരിക്കുന്നത്. വരും ആഴ്ചകളില്‍ അദ്ദേഹം ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്നതിന്റെ കൂടുതല്‍ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കാം.

production ready ola arrowhead electric sportbike

യെല്ലോ കളറിലുള്ള ഓല ആരോഹെഡ് ആണ് ഭവിഷ് പങ്കുവെച്ചിരിക്കുന്നത്. ഇ-മോട്ടോര്‍സൈക്കിളില്‍ ലഭ്യമായ കളര്‍ ഓപ്ഷനുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആരോ-ഹെഡിന്റെ ഡിസൈനും നിറവും ഉപയോക്താക്കളില്‍ മതിപ്പുളവാക്കിയതായാണ് കമന്റ് ബോക്‌സ് കാണുമ്പോള്‍ മനസ്സിലാകുന്നത്. തങ്ങള്‍ക്ക് വേണ്ട കളര്‍ ഓപ്ഷനുകള്‍ വരെ നിര്‍ദേശിക്കുന്നവര്‍ ഉണ്ട്. ചില നെറ്റിസണ്‍സ് ഓലയുടെ വില്‍പ്പനാനന്തര സേവനത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ട് മതി ഇലക്ട്രിക് ബൈക്ക് ഇറക്കുന്നതെന്നും സൂചിപ്പിക്കുന്നു.

പെര്‍ഫോമന്‍സും സ്‌റ്റൈലും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തിലാണ് ഈ ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കരുത്തും ഫീച്ചറുകള്‍ക്കുമൊപ്പം മികച്ച റൈഡിംഗ് അനുഭവം കുടി സമ്മാനിക്കാന്‍ സാധിച്ചാല്‍ ഈ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗം തന്നെ പൊളിച്ചെഴുതും. ഓലയുടെ ജെന്‍ 3 പ്ലാറ്റ്‌ഫോമിലാകും ഈ മോട്ടോര്‍സൈക്കിള്‍ പണിയുക.

production ready ola arrowhead electric sportbike

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഭാവി ഉല്‍പ്പന്നങ്ങളും ഇതേ പ്ലാറ്റ്‌ഫോമിലാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഓലയുടെ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും നൂതനമായ ആര്‍ക്കിടെക്ചര്‍ മികച്ച പെര്‍ഫോമന്‍സും കാര്യക്ഷമതയും പ്രദാനം ചെയ്യും. മാത്രമല്ല ഇതുകൊണ്ട് നിര്‍മാണച്ചെലവും ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. ആരോഹെഡ് മോട്ടോര്‍സൈക്കിളില്‍ MoveOS 5 ഉണ്ടായിരിക്കും.

ഗ്രൂപ്പ് നാവിഗേഷന്‍, ലൈവ് ലൊക്കേഷന്‍ ഷെയറിംഗ്, റോഡ് ട്രിപ്പ് മോഡ് എന്നിവ എന്നീ ഫീച്ചറുകളും ഫംഗ്ഷനുകളുമായാണ് ഇത് വരുന്നത്. സ്മാര്‍ട്ട് ചാര്‍ജിംഗ്, സ്മാര്‍ട്ട് പാര്‍ക്ക്, ടിപിഎംഎസ് അലേര്‍ട്ടുകള്‍, വോയ്സ് അസിസ്റ്റന്റ്, പ്രെഡിക്റ്റീവ് ഇന്‍സൈറ്റ്‌സ് എന്നിവയും ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ ഉണ്ടായിരിക്കും. ഓലയുടെ അവകാശവാദങ്ങള്‍ വിശ്വസിക്കാമെങ്കില്‍ ഒട്ടനവധി ഫീച്ചറുകളുമായാണ് പ്രൊഡക്ഷന്‍ മോഡല്‍ എത്തുക. കൂടാതെ ഇത് ഉയര്‍ന്ന പെര്‍ഫോമന്‍സും മാന്യമായ റേഞ്ച് കണക്കുകള്‍ വാഗ്ദാനം ചെയ്യുമെന്നും പറയപ്പെടുന്നു.

production ready ola arrowhead electric sportbike

റിവോള്‍ട്ട് RV 400, കബീര KM 3000 എന്നിവയുമായി ആയിരിക്കും ഓല ആരോഹെഡ് മത്സരിക്കുക. പേപ്പറില്‍ ഈ മോട്ടോര്‍ സൈക്കിള്‍ മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും യാഥാത്ഥ്യമാകുമ്പോള്‍ പെര്‍ഫോമന്‍സ്, ബില്‍ഡ് ക്വാളിറ്റി, സര്‍വീസ് എന്നിവയുടെ കാര്യത്തില്‍ ഓല മികവ് പുലര്‍ത്തുന്നത് പോലെ ഇരിക്കും ഈ ഉല്‍പ്പന്നത്തിന്റെ വിധി. ഓല ഇലക്ട്രിക് ആരോ ഹെഡിന് ഇന്ത്യയില്‍ 1.50 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഓണ്‍റോഡ് വിലയില്‍ 20,000 രൂപ വരെ വര്‍ധനവുണ്ടാകും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, January 29, 2025, 15:30 [IST]
English summary
Ola arrowhead electric bike teased in production ready form by bhavish aggarwal details inside
കൂടുതല്‍... #ola electric #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X