വില്‍പ്പന കൂട്ടണം, 1-ാം സ്ഥാനം തിരിച്ചുപിടിക്കണം; ആരും പയറ്റാത്ത തന്ത്രവുമായി ഓല ഇലക്ട്രിക്

മാര്‍ക്കറ്റില്‍ പ്രവേശിച്ച് ചുരുങ്ങിയ നാളുകള്‍ കൊണ്ട് നേതൃസ്ഥാനം കൈയ്യടക്കിയവരായിരുന്നു ഓല ഇലക്ട്രിക്ക് (Ola Electric). എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓലയുടെ നില പരുങ്ങലിലാണ്. ബജാജ് ചേതക്കിന് മുന്നില്‍ ഒന്നാം സ്ഥാനം അടിയറവ് വെച്ചുവെന്ന് മാത്രമല്ല വിപണി വിഹിതവും കുറഞ്ഞു. 2025 മാര്‍ച്ചില്‍ 23,430 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിച്ച് ബജാജിനും ടിവിഎസിനും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഓല. ഈ പശ്ചാത്തലത്തില്‍ വില്‍പ്പന ഉയര്‍ത്താനും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനുമായി നിരവധി പുതിയ വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഓല പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഒല ഉടന്‍ തന്നെ 6 ഇലക്ട്രിക് സ്‌കൂട്ടറുകളും 6 ഇലക്ട്രിക് ബൈക്കുകളും പുറത്തിറക്കും. ഈ വാഹനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇവ ഒന്നിനുപുറകെ ഒന്നായി പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതായത് ഓഗസ്റ്റ് 15 മുതല്‍ പുതിയ വാഹനങ്ങള്‍ ഒന്നൊന്നായി വിപണിയില്‍ എത്തിത്തുടങ്ങും.

ola s1 pro gen3

വ്യക്തിഗത ഉപയോഗത്തിനും വാണിജ്യ ആവശ്യത്തിനും ഉപകരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഓലയുടെ പ്രൊഡക്ട് പൈപ്പ്‌ലൈനില്‍ ഉണ്ട്. ഇതുകൂടാതെ ചില ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്കുകളും ഓല കൊണ്ടുവരും. S1 സ്‌പോര്‍ട്‌സ്, S2 സിറ്റി, S2 സ്‌പോര്‍ട്‌സ്, S2 ടൂറര്‍, S3 ഗ്രാന്‍ഡ് അഡ്വഞ്ചര്‍, S3 ഗ്രാന്‍ഡ് ടൂറര്‍ തുടങ്ങിയ ഇലക്ട്രിക് സ്‌കൂട്ടറുകളും സ്‌പോര്‍ട്സ്റ്റര്‍, ആരോഹെഡ്, റോഡ്സ്റ്റര്‍ പ്രോ, ക്രൂയിസര്‍, അഡ്വഞ്ചര്‍, ഡയമണ്ട്‌ഹെഡ് തുടങ്ങിയ ഇലക്ട്രിക് ബൈക്കുകളും ഓല പുറത്തിറക്കും.

ഈ പുത്തന്‍ മോഡലുകള്‍ വീണ്ടും ഷോറൂമുകളില്‍ ഉത്സവമേളം തിരികെ കൊണ്ടുവരുമെന്ന് ഓല പ്രതീക്ഷിക്കുന്നു. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇവയില്‍ ശക്തിയേറിയ ബാറ്ററികളും മോട്ടോറുകളും സജ്ജീകരിച്ചിരിക്കുന്നു. ഉപയോക്താക്കള്‍ക്ക് സുഖകരമായ യാത്രാനുഭവം നല്‍കുന്നതിനായി അത്യാധുനിക സവിശേഷതകളുമുണ്ടാകും. വ്യത്യസ്ത സെഗ്മെന്റുകളില്‍ ഈ വാഹനങ്ങള്‍ പുറത്തിറക്കുന്നതിലൂടെ എല്ലാത്തരം ഉപഭോക്താക്കളെയും ആകര്‍ഷിക്കാനാകുമെന്ന് ഓല പ്രതീക്ഷിക്കുന്നു.

ola roadster pro side

ഇത് കൂടാതെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി ഓല ഹൈപ്പര്‍ ഡെലിവറി എന്ന പേരില്‍ ഒരു പ്രത്യേക പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിയിലൂടെ വാഹനം രജിസ്റ്റര്‍ ചെയ്ത് ഒറ്റ ദിവസം കൊണ്ട് ഡെലിവറി ചെയ്യും. ബാംഗ്ലൂരിലാണ് ഈ പദ്ധതി ആദ്യം ആരംഭിച്ചത്. ഉടന്‍ തന്നെ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഇതിന്റെ പ്രവര്‍ത്തനം.

ഉപയോക്താക്കളുടെ രേഖകള്‍ ഒറ്റ ദിവസം കൊണ്ട് പരിശോധിച്ച് രജിസ്റ്റര്‍ ചെയ്യാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. ഒറ്റ ദിവസം കൊണ്ട് രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കി വാഹനം ഇറക്കിക്കൊണ്ട് പോകാം എന്നതിനാല്‍ കൂടുതല്‍ പേര്‍ ഓല തെരഞ്ഞെടുക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഓണ്‍ലൈനായും ഓഫ്‌ലൈനായും വാങ്ങുമ്പോള്‍ കാത്തിരിപ്പ് സമയം കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തന്നെ കൂടുതല്‍ നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.

ola s1 pro gen3 rear profile

വില്‍പ്പനാനന്തര സേവനങ്ങളെ കുറിച്ച് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വിവിധ കോണുകളില്‍ നിന്ന് പരാതി ഉയര്‍ന്നതാണ് ഓലയുടെ ജനപ്രീതിക്ക് ഇടിവ് സംഭവിക്കാനുള്ള കാരണം. വില്‍പ്പന ഉയര്‍ത്താനായി ഓല മാര്‍ച്ചിലടക്കം മികച്ച ഓഫറുകള്‍ നല്‍കിയെങ്കിലും പലരും മറ്റ് ബ്രാന്‍ഡുകള്‍ തേടിപ്പോയി എന്നാണ് വില്‍പ്പന കണക്കുകളില്‍ നിന്ന് മനസ്സിലാകുന്നത്. ഏതായാലും പുതിയ മോഡലുകളും ഹൈപ്പര്‍ ഡെലിവറി പോലുള്ള നൂതന പദ്ധതികളും ഓലയുടെ വില്‍പ്പന ഉയര്‍ത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, April 4, 2025, 19:32 [IST]
English summary
Ola electric launched hyper delivery offering same day registration delivery of vehicles
കൂടുതല്‍... #ola electric #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X