501 കി.മീ റേഞ്ചുമായി റോഡ്‌സ്റ്റര്‍ X+ എഡിഷന്‍ എത്തി! 1 ദശലക്ഷം പ്രൊഡക്ഷന്‍ ആഘോഷിച്ച് ഓല
ഇന്ത്യയില്‍ മറ്റൊരു ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്കും അവകാശപ്പെടാനില്ലാത്ത ഒരു നേട്ടം അടുത്തിടെ ഓല ഇലക്ട്രിക് സ്വന്തമാക്കിയിരുന്നു. 1 ദശലക്ഷം യൂണിറ്റ് ഇലക്ട്രിക് ടൂവീലര്‍ ഉത്പാദന നാഴികക്കല്ലാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനി പിന്നിട്ടത്. 10 ലക്ഷം യൂണിറ്റ് നാഴികക്കല്ല് പിന്നിട്ടത് ആഘോഷിക്കാനായി ഓല ഇലക്ട്രിക് പുതിയ റോഡ്സ്റ്റര്‍ X+ സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കി. മിഡ്‌നൈറ്റ് ബ്ലൂ നിറത്തില്‍, സ്‌പോര്‍ട്ടി റെഡ് ആക്‌സന്റുകളോടുകൂടിയ ഡ്യുവല്‍-ടോണ്‍ സീറ്റ്, അലോയ് വീലുകള്‍, ബാറ്ററി പായ്ക്ക് എന്നിവയാണ് പുത്തന്‍ ബൈക്കിന്റെ സവിശേഷതകളാണ്.
റോഡ്സ്റ്റര്‍ X+ സ്‌പെഷ്യല്‍ എഡിഷന്റെ രൂപകല്‍പ്പനയില്‍ സുസ്ഥിരത ഉറപ്പാക്കാനായി റീസൈക്കിള്‍ ചെയ്ത കോപ്പര്‍ മാലിന്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പ്രത്യേക ബാഡ്ജുകളും ഓല ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോപ്ലേറ്റഡ് ബാര്‍ എന്‍ഡുകളും ഈ മോഡലിനുണ്ട്. ഇത് പരിസ്ഥിതി സൗഹൃദ എഞ്ചിനീയറിംഗ് തത്വശാസ്ത്രത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് കമ്പനി പറയുന്നു.

ഈ പുതിയ എഡിഷനിന്റെ ബാറ്ററി പായ്ക്കിലോ മോട്ടോര്‍ സെറ്റപ്പിലോ ഓല ഇലക്ട്രിക് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 11 kW പീക്ക് പവര്‍ ഉത്പാദിപ്പിക്കുന്ന അതേ ഇലക്ട്രിക് മോട്ടോര്‍ തന്നെയാണ് ഇതിനും കരുത്തേകുന്നത്. ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പരമാവധി മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയില്‍ പായുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലെത്താന്‍ വെറും 2.7 സെക്കന്‍ഡ് സമയം മാത്രം മതി.
ബ്രേക്ക്-ബൈ-വയര്‍, സിംഗിള്‍-ചാനല്‍ എബിഎസ് സാങ്കേതികവിദ്യകളും ഇതിനുണ്ട്. 9.1 kWh ബാറ്ററി പായ്ക്കും ഓല ഇന്‍-ഹൗസായി വികസിപ്പിച്ച 4680 ഭാരത് സെല്ലുകളുമാണ് ഓല റോഡ്‌സ്റ്റര്‍ X പ്ലസില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 501 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ കൂടാതെ സ്റ്റാന്‍ഡേര്‍ഡ് റോഡ്സ്റ്റര്‍ X ഇലക്ട്രിക് മോട്ടോര്‍സൈക്കിളും ഓല വിപണിയിലെത്തിക്കുന്നു.

7 kW പീക്ക് പവറുള്ള ഇതിലെ ഇലക്ട്രിക് മോട്ടോര്‍ മണിക്കൂറില്‍ 118 കിലോമീറ്റര്‍ വരെ വേഗതയില്‍ പായാന്‍ പ്രാപ്തമാക്കുന്നു. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലെത്താന്‍ വെറും 3.1 സെക്കന്‍ഡ് സമയം മതി. ഫുള്‍ ചാര്‍ജില്‍ 252 കിലോമീറ്ററാണ് ഓല റോഡ്‌സ്റ്ററിന്റെ സര്‍ട്ടിഫൈഡ് റേഞ്ച്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15-ന് നടന്ന വാര്‍ഷിക ഇവന്റായ സങ്കല്‍പ്പില്‍ നിരവധി വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു.
4680 ഭാരത് സെല്‍ ഉള്‍പ്പെടുത്തി 1.69 ലക്ഷം രൂപ പ്രാരംഭ വിലയുള്ള ഓല S1 പ്രോ+ 5.2 kWh പായ്ക്ക്, 1.89 ലക്ഷം രൂപ വിലയുള്ള റോഡ്സ്റ്റര്‍ X+ 9.1 kWh എന്നീ മോഡലുകള്‍ കമ്പനി അവതരിപ്പിച്ചു. മാത്രമല്ല ഒരുപിടി ഇവികള്‍ക്ക് അടിത്തറയാകാന്‍ പോകുന്ന ജെന്‍ 4 പ്ലാറ്റ്‌ഫോമും കമ്പനി അവതരിപ്പിച്ചു.
ജെന്‍ 4 പ്ലാറ്റ്‌ഫോമില്‍ വരാന്‍ പോകുന്ന വാഹനങ്ങളില്‍ ഒരു കുഞ്ഞന്‍ ഇലക്ട്രിക് കാറുമുണ്ട്.

എംജി കോമെറ്റ് ഇവിക്ക് എതിരാളിയായ ഒരു ചെറിയ ഇലക്ട്രിക് സിറ്റി കാറിനു പുറമേ ഇലക്ട്രിക് ഓട്ടോ-റിക്ഷയും ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിളും (LCV) ഈ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കും. പുതിയ പ്ലാറ്റ്ഫോമിന് 16 kW പവറുള്ള ഇലക്ട്രിക് മോട്ടോര്‍ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു. മൂന്നാം തലമുറ മോട്ടോറിനേക്കാള്‍ 15 ശതമാനം കൂടുതല്‍ ഊര്‍ജ്ജക്ഷമതയുള്ളതായിരിക്കും ഈ പുതിയ മോട്ടോര്‍. 4680 ഭാരത് സെല്ലുകളാണ് പുതിയ വാഹനത്തില്‍ ഉപയോഗിക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








