ഓല സ്‌കൂട്ടറും ബൈക്കും 49999! വെറും 9 ദിവസം മാത്രം, അവസരം പിന്നെ കിട്ടിയെന്ന് വരില്ല

ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഇപ്പോള്‍ ടിവിഎസ്, ബജാജ്, ഓല ഇലക്ട്രിക് എന്നീ ബ്രാന്‍ഡുകള്‍ തമ്മില്‍ കടുത്ത മത്സരം നടക്കുകയാണ്. പെട്രോള്‍ വാഹനങ്ങള്‍ക്ക് ജിഎസ്ടി കുറഞ്ഞതിനാല്‍ ഉപഭോക്തൃ മുന്‍ഗണനകള്‍ മാറിയേക്കാമെന്ന സാഹചര്യം മുന്നില്‍ കണ്ട് ഉത്സവ സീസണില്‍ വമ്പന്‍ ഓഫറിടുകയാണ് ബ്രാന്‍ഡുകള്‍. നഷ്ടപ്പെട്ടു പോയ സിംഹാസനവും വിപണി വിഹിതവും തിരിച്ചുപിടിക്കാനായി കച്ചകെട്ടിയാണ് ഓല ഇലക്ട്രിക്കിന്റെ വരവ്. ചൊവ്വാഴ്ച കമ്പനി പുതിയ 'ഓല സെലിബ്രേറ്റ്‌സ് ഇന്ത്യ' ക്യാമ്പയിനിന്റെ ഭാഗമായി പ്രത്യേക മുഹൂര്‍ത്ത മഹോത്സവ് ഓഫറുകള്‍ പ്രഖ്യാപിച്ചു. ഓലയുടെ പുത്തന്‍ ഓഫറിന്റെ വിശദാംശങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം.

ഓല മുഹൂര്‍ത്ത മഹോത്സവ് ഓഫറിന് കീഴില്‍ തിരഞ്ഞെടുത്ത ഓല സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും അടുത്ത ഒമ്പത് ദിവസത്തേക്ക് വെറും 49,999 രൂപ പ്രാരംഭ വിലയില്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ഉപഭോക്താക്കള്‍ക്ക് കൈവന്നിരിക്കുന്നത്. ഓഫര്‍ ഇന്ന് (23 സെപ്റ്റംബര്‍ 2025) മുതല്‍ ആരംഭിച്ചു. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ ഓരോ ദിവസവും പരിമിതമായ യൂണിറ്റുകള്‍ മാത്രമേ ലഭ്യമാകൂ എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ola muhurt mahotsav offer

ഇവ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തില്‍ വില്‍ക്കും. കൂടാതെ എല്ലാ ദിവസവും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രത്യേക മുഹൂര്‍ത്ത സമയ സ്ലോട്ടുകള്‍ കമ്പനി പ്രഖ്യാപിക്കും. ആ വിന്‍ഡോ വഴി ലോഗിന്‍ ചെയ്ത് ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓഫറില്‍ ഓല സ്വന്തമാക്കാമെന്നാണ് കമ്പനി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്.

മുഹൂര്‍ത്ത മഹോത്സവ് എന്നത് കേവലം ഓഫര്‍ മാത്രമല്ല, മറിച്ച് എല്ലാ ഇന്ത്യന്‍ വീടുകളിലും ലോകോത്തര ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഓല ഇലക്ട്രിക് വ്യക്തമാക്കി. ഇന്ത്യന്‍ സംസ്‌കാരവും ആധുനികതയും സംയോജിപ്പിച്ച് ഈ സംരംഭം ഒരു പുതിയ സന്ദേശം നല്‍കുന്നുണ്ടെന്ന് ഓല പ്രസ്താവിച്ചു.

ola muhurt mahotsav offer

2025 ഓഗസ്റ്റ് 15-ന് നടന്ന സങ്കല്‍പ്പ് ഇവന്റിന് തൊട്ടുപിന്നാലെയാണ് ഈ ക്യാമ്പയിന്‍ വരുന്നത്. സങ്കല്‍പ്പില്‍ വെച്ച് ഓല തങ്ങളുടെ ഏറ്റവും പുതിയതും നൂതനവുമായ 4680 ഭാരത് സെല്ലുകള്‍ ഘടിപ്പിച്ച പുതിയ വാഹനങ്ങള്‍ പുറത്തിറക്കിയിരുന്നു. 1.69 ലക്ഷം രൂപ പ്രാരംഭ വിലയുള്ള ഓല S1 പ്രോ+ 5.2 kWh പായ്ക്ക്, 1.89 ലക്ഷം രൂപ വിലയുള്ള റോഡ്സ്റ്റര്‍ X+ 9.1 kWh എന്നീ മോഡലുകള്‍ കമ്പനി അവതരിപ്പിച്ചു.

മാത്രമല്ല ഒരുപിടി ഇവികള്‍ക്ക് അടിത്തറയാകാന്‍ പോകുന്ന ജെന്‍ 4 പ്ലാറ്റ്ഫോമും കമ്പനി അവതരിപ്പിച്ചു.ജെന്‍ 4 പ്ലാറ്റ്ഫോമില്‍ വരാന്‍ പോകുന്ന വാഹനങ്ങളില്‍ ഒരു കുഞ്ഞന്‍ ഇലക്ട്രിക് കാറുമുണ്ട്. ന്ത്യയില്‍ മറ്റൊരു ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്കും അവകാശപ്പെടാനില്ലാത്ത ഒരു നേട്ടം അടുത്തിടെ ഓല ഇലക്ട്രിക് സ്വന്തമാക്കിയിരുന്നു. 1 ദശലക്ഷം യൂണിറ്റ് ഇലക്ട്രിക് ടൂവീലര്‍ ഉത്പാദന നാഴികക്കല്ല് പിന്നിട്ടത് ആഘോഷിക്കാനായി ഓല ഇലക്ട്രിക് പുതിയ റോഡ്സ്റ്റര്‍ X+ സ്പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കി.

ola roadster x plus special edition

മിഡ്നൈറ്റ് ബ്ലൂ നിറത്തില്‍, സ്പോര്‍ട്ടി റെഡ് ആക്സന്റുകളോടുകൂടിയ ഡ്യുവല്‍-ടോണ്‍ സീറ്റ്, അലോയ് വീലുകള്‍, ബാറ്ററി പായ്ക്ക് എന്നിവയാണ് പുത്തന്‍ ബൈക്കിന്റെ സവിശേഷതകളാണ്. 11 kW പീക്ക് പവര്‍ ഉത്പാദിപ്പിക്കുന്ന അതേ ഇലക്ട്രിക് മോട്ടോര്‍ തന്നെയാണ് ഇതിനും കരുത്തേകുന്നത്. ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പരമാവധി മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയില്‍ പായുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലെത്താന്‍ വെറും 2.7 സെക്കന്‍ഡ് സമയം മാത്രം മതി. 9.1 kWh ബാറ്ററി പായ്ക്കും ഓല ഇന്‍-ഹൗസായി വികസിപ്പിച്ച 4680 ഭാരത് സെല്ലുകളുമാണ് ഓല റോഡ്സ്റ്റര്‍ X പ്ലസില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 501 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. ബ്രേക്ക്-ബൈ-വയര്‍, സിംഗിള്‍-ചാനല്‍ എബിഎസ് സാങ്കേതികവിദ്യകളും ഇതിനുണ്ട്.

നിലവില്‍, ഓല അതിന്റെ S1 സ്‌കൂട്ടര്‍ പോര്‍ട്ട്ഫോളിയോയിലൂടെയും 81,999 മുതല്‍ 189,999 വരെ വിലയുള്ള റോഡ്സ്റ്റര്‍ X മോട്ടോര്‍സൈക്കിള്‍ ലൈനപ്പിലൂടെയും ഉപഭോക്താക്കള്‍ക്ക് വിശാലമായ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ ഉത്സവ സീസണ്‍ ഓഫര്‍ കൂടുതല്‍ ഉപഭോക്താക്കളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകര്‍ഷിക്കുക മാത്രമല്ല, ഇലക്ട്രിക് മൊബിലിറ്റിയുടെ സ്വീകാര്യത ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന് കമ്പനി വിശ്വസിക്കുന്നു.

More from DriveSpark

Article Published On: Tuesday, September 23, 2025, 13:20 [IST]
English summary
Ola electric muhurat mahotsav offer avail scooters and motorcycles at rs 49999 starting price
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X