ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ഓല! വീണ്ടും കടകാലിയാക്കല്‍ വില്‍പ്പന, 25750 രൂപ വരെ കുറച്ച് വില്‍ക്കുന്നു

ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലെ സമവാക്യങ്ങള്‍ സമീപ മാസങ്ങളിലായി മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കുറേ കാലമായി മാര്‍ക്കറ്റ് ലീഡേഴ്‌സ് ആയി തിളങ്ങി നിന്നിരുന്ന ഓല ഇലക്ട്രിക് പിന്നാക്കം പോയതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. 2025 ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഒന്നാം സ്ഥാനത്തായിരുന്ന ഓല നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബജാജ്, ടിവിഎസ്, ഏഥര്‍ എന്നീ കമ്പനികള്‍ ഓലയെ പിന്തള്ളി മുമ്പിലെത്തി. കഴിഞ്ഞ മാസം കമ്പനി 21,335 യൂണിറ്റുകള്‍ വിറ്റ് ബജാജ് ചേതക് രാജ്യത്തെ നമ്പര്‍-1 ഇലക്ട്രിക് ടൂവീലര്‍ മോഡലായി മാറി. ടിവിഎസ് 18,748 യൂണിറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി.

11,789 യൂണിറ്റ് വില്‍പ്പനയുമായി ഏഥറാണ് മൂന്നാമത്. വാഹന പോര്‍ട്ടല്‍ അനുസരിച്ച് 2025 ഫെബ്രുവരിയില്‍ ഓലയുടെ മൊത്തം വില്‍പ്പന 8,647 യൂണിറ്റായിരുന്നു. 2024 ഫെബ്രുവരിയില്‍ 33,906 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റിരുന്ന ഓല വാര്‍ഷികാടിസ്ഥാനത്തില്‍ 74.5% ഇടിവ് നേരിട്ടു. ഇപ്പോള്‍ ഏന്ത് വിലകൊടുത്തും നഷ്ടപ്പെട്ടുപോയ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുറച്ച ഓല പരിമിതകാല ഹോളി ഫ്‌ലാഷ് സെയില്‍ പ്രഖ്യാപിച്ചു. അതിനെ കുറിച്ച് വിശദമായി വായിക്കാം.

ola s1 portfolio

ഓലയുടെ പ്രത്യേക ഹോളി ഓഫറിന് കീഴില്‍ ഉപഭോക്താക്കള്‍ക്ക് S1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ 26,750 രൂപ വരെ കിഴിവില്‍ സ്വന്തമാക്കാം. ഇപ്പോള്‍ 89999 രൂപ മുതലാണ് ഈ സ്‌കൂട്ടറിന്റെ വില ആരംഭിക്കുന്നത്. രണ്ടാം തലമുറ S1 X+ മോഡല്‍ വാങ്ങാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 22,000 രൂപ വരെ കിഴിവുകള്‍ ലഭിക്കും. ഈ മോഡലിന്റെ വില ഇപ്പോള്‍ 82,999 രൂപയില്‍ ആരംഭിക്കുന്നു.

ഏറ്റവും പുതിയ S1 ജെന്‍ 3 ഉള്‍പ്പെടെ S1 ശ്രേണിയിലെ ബാക്കി സ്‌കൂട്ടറുകള്‍ക്ക് കമ്പനി 25,000 വരെ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. S1 ജെന്‍ 2, ജെന്‍ 3 എന്നിവയടക്കം 69,999 മുതല്‍ 1,79,999 വരെ വിശാലമായ വില നിലവാരത്തില്‍ സ്‌കൂട്ടറുകളുടെ ഒരു വലിയ പോര്‍ട്ട്ഫോളിയോ ആണ് നിലവില്‍ ഓല വാഗ്ദാനം ചെയ്യുന്നത്.

ola s1 pro gen 3

ഇത് ഈ ഹോളി സീസണിനെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ ഏറ്റവും നല്ല സമയമാക്കി മാറ്റുന്നു.മുകളില്‍ പറഞ്ഞ ഓഫറുകള്‍ കൂടാതെ മറ്റ് ചില അധിക ആനുകൂല്യങ്ങളും ഓല വാഗ്ദാനം ചെയ്യുന്നു. S1 ജെന്‍ 2 സ്‌കൂട്ടറുകള്‍ വാങ്ങുന്ന പുതിയ ഉപഭോക്താക്കള്‍ക്ക് 2,999 വിലയുള്ള ഒരു വര്‍ഷത്തെ സൗജന്യ മൂവ്ഒഎസ് OS+ , 14,999 വിലയുള്ള എക്സ്റ്റന്‍ഡഡ് വാറണ്ടിയും വെറും 7,499 രൂപയ്ക്ക് വാങ്ങാനുള്ള അവസരവും ലഭിക്കും.

അടുത്തിടെയാണ് ഏറ്റവും പുതിയ മൂന്നാം തലമുറ S1 സ്‌കൂട്ടറുകളുമായി തങ്ങളുടെ മോഡല്‍ നിര വിപുലീകരിച്ചിരുന്നു. വ്യത്യസ്ത വില പരിധികളിലായി നിരവധി ബാറ്ററി ഓപ്ഷനുകളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങാം. ഫ്‌ലാഗ്ഷിപ്പ് മോഡലായ S1 പ്രോ+ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഈ സ്‌കൂട്ടര്‍ 5.3kWh, 4kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുടെ വില യഥാക്രമം 1,85,000 രൂപയും 1,59,999 രൂപയുമാണ്.

ola s1 gen 3

രണ്ടാമത്തെ S1 പ്രോ 4kWh, 3kWh പതിപ്പുകളില്‍ വരുന്നു. 1,54,999 രൂപയും 1,29,999 രൂപയുമാണ് S1 പ്രോ വില. അതേസമയം S1 X ലൈനപ്പിലേക്ക് വന്നാല്‍ 2kWh മോഡലിന് 89,999 രൂപയും 3kWh മോഡലിന് 1,02,999 രൂപയും 4kWh ഓപ്ഷന് 1,19,999 രൂപയുമാണ് വില.

S1 X+ ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് വന്നാല്‍ 4kWh ബാറ്ററി പായ്ക്ക് ഓപ്ഷന് 1,24,999 രൂപയാണ് വില. പുതിയ മോഡലുകള്‍ക്കൊപ്പം തുടര്‍ന്നും ഓല അതിന്റെ ജെന്‍ 2 സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. S1 പ്രോ, S1 X (2kWh, 3kWh, 4kWh) എന്നിവ ഇപ്പോള്‍ യഥാക്രമം 1,49,999 രൂപ, 84,999 രൂപ, 97,999 രൂപ, 1,14,999 രൂപ എന്നീ വിലകളില്‍ ലഭ്യമാണ്.

കഴിഞ്ഞ വര്‍ഷം വില്‍പ്പനാനന്തര സേവനങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം പരാതികള്‍ ഉയര്‍ന്നതാണ് വില്‍പ്പനയില്‍ ഓലയ്ക്ക് തിരിച്ചടിയായത്. ചെലവ് കുറയ്ക്കുന്നതിനായി കമ്പനി 1200-ന് അടുത്ത് ജീവനക്കാരെ പിരിച്ച് വിടുന്ന സാഹചര്യം വരെയുണ്ടായി. പിഎല്‍ഐ എസിസി സ്‌കീമിന് കീഴില്‍ നിശ്ചയിച്ചിട്ടുള്ള നാഴികക്കല്ലുകള്‍ കൈവരിക്കാത്തതിന് ഓല ഇലക്ട്രിക്ക് ഐഎഫ്‌സിഐയുടെ അന്വേഷണവും നേരിടുകയാണ്. ഈ സാഹചര്യത്തില്‍ സെയില്‍സ് ചാര്‍ട്ടില്‍ വീണ്ടും മുന്നിലെത്തേണ്ടത് ഓലയുടെ ആവശ്യമാണ്. ഹോളി ഓഫര്‍ അതിന് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Thursday, March 13, 2025, 12:46 [IST]
English summary
Ola electric rolls out limited time holi flash sale offering up to rs 26750 discount
കൂടുതല്‍... #ola electric #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X